വാർത്തേം കമന്റും (പരമ്പര – 54)


54

വാർത്ത 1:- ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനിയിട്ട് നടക്കരുതെന്ന് അൽഫോൺസ് കണ്ണന്താനം.
കമന്റ് 1:- അൽ‌പ്പം റിലാക്സേഷൻ ആകാമെന്ന് വെച്ചാൽ ഈ മന്ത്രി സമ്മതിക്കത്തില്ല.

വാർത്ത 2:- കാക്ക തൂറുന്നിടത്തൊക്കെ ആല് കിളിർക്കുമെന്നും അത് ദൈവം കുഴിച്ച് വെക്കുന്നതല്ലെന്നും മന്ത്രി ജി.സുധാകരൻ.
കമന്റ് 2:‌- കാക്ക തൂറുന്നതിനെപ്പറ്റി കവിതയൊരെണ്ണം ഭാഷാപോഷിണിയിൽ പ്രതീക്ഷിക്കാമോ ?

വാർത്ത 3:- ചക്കയെ ഔദ്യോഗികഫലമാക്കിയത് പോലെ ‘തെറി’യെ ഔദ്യോഗികഭാഷയാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
കമന്റ് 3:- നിയമസഭാനടപടികൾ പൊതുജനങ്ങൾ കാണാൻ മടിക്കുന്ന ഒരവസ്ഥയുണ്ടാക്കാനുള്ള സൈക്കളോജിക്കൽ മൂവ്മെന്റല്ലേ ഇത് ?

വാർത്ത 4:- രാമവിഗ്രഹ നിര്‍മാണത്തിന് 330 കോടി നിക്ഷേപിക്കാന്‍ കോര്‍പറേറ്റുകളോട് യോഗി ആതിഥ്യനാഥ്
കമന്റ് 4:- രാഷ്ട്രനിർമ്മാണം എന്നാൽ രാമവിഗ്രഹനിർമ്മാണമാണെന്ന് ഈ കോർപ്പറേറ്റുകൾ എന്താണിനിയും മനസ്സിലാക്കാത്തത് ?

വാർത്ത 5:- യുഎസ് വിസക്ക് അപേക്ഷിക്കാന്‍ ഇനി സാമൂഹിക മാധ്യമ വിവരങ്ങളും നല്‍കണം.
കമന്റ് 5:- കൂടുതൽ ലൈക്കും കമന്റും ഷെയറും ഉള്ളവർക്ക് എളുപ്പം വിസ കൊടുക്കാനുള്ള ഏർപ്പാടോ മറ്റോ ആണോ ?

വാർത്ത 6 :- കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ചിലര്‍ രണ്ടുതവണ വാങ്ങി, മരിച്ചവരുടെ പെന്‍ഷനും പിന്‍വലിച്ചു.
കമന്റ് 6:- ആനവണ്ടി എന്ന പേര് മാറ്റി വെള്ളാനവണ്ടി എന്നാക്കണം.

വാർത്ത 7:- രാഷ്ട്രത്തിന്റെ നീതികൊണ്ട് ദൈവത്തിന്റെ നീതി അളക്കുന്നത് തെറ്റെന്ന് കർദ്ദിനാൾ മാര്‍ ആലഞ്ചേരി.
കമന്റ് 7:- പിതാവേ, കർദ്ദിനാൾ പറയുന്നതും ചെയ്യുന്നതും എന്തെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. അദ്ദേഹത്തോട് പൊറുക്കേണമേ.

വാർത്ത 8:- സംസ്ഥാനത്തെ ജയിലുകള്‍ തിങ്ങിനിറയുന്നു, നടപടിയായില്ല.
കമന്റ് 8:- ടി.പി.വധക്കേസ് പ്രതി കുഞ്ഞനന്തൻ അടക്കമുള്ളവരെ പറഞ്ഞുവിടാൻ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നത് നമ്മൾ തെറ്റിദ്ധരിച്ചു.

വാർത്ത 9:- കണ്ണൂര്‍ ജയിലില്‍ അധികൃതരറിയാതെ തടവുകാര്‍ ടെലിവിഷന്‍ സ്ഥാപിച്ചു.
കമന്റ് 9:- ഒന്നുകൂടെ പരതി നോക്കിയാൽ സമാന്തര നിയമസഭ കൂടുന്നതും കണ്ടെത്താനായെന്ന് വരും.

വാർത്ത 10:- ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും അനാവശ്യങ്ങളും കുമിഞ്ഞുകൂടുന്നെന്ന് സക്കര്‍ബര്‍ഗ്.
കമന്റ് 10:- വല്ലതും പറയുമ്പോൾ സൂക്ഷിക്കണം സക്കറണ്ണാ. സൃഷ്ടാവിന് വരെ പൊങ്കാലയിടുന്നവരാണെന്നത് മറക്കണ്ട.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>