വാർത്തേം കമന്റും – (പരമ്പര 60)


60

വാർത്ത 1:- താനാണ് ‘സീനിയര്‍ റൗഡി’യെന്നും സ്ഥാനാര്‍ഥിത്വം തനിക്കുതന്നെ വേണമെന്നും തെലങ്കാന കോണ്‍ഗ്രസ് നേതാവ് ബില്ല സുധീർ റെഡ്ഡി.
കമന്റ് 1:-ഏറ്റവും യോഗ്യനായ ഈ ‘ജനസേവകനെ‘ അവഗണിച്ചാൽ ഇന്ത്യൻ ജനാധിപത്യം പൊറുക്കില്ല.

വാർത്ത 2:- ഇമ്രാന്‍ ഖാന്റെ സഹോദരിക്ക് ദുബായില്‍ ബിനാമി സ്വത്തുക്കളെന്ന് വെളിപ്പെടുത്തല്‍.
കമന്റ് 2:- പാക്കിസ്ഥാനിലെ ഏത് നേതാവിനും ബന്ധുക്കൾക്കുമാണ് ലണ്ടനിലും ദുബായിലൊമൊക്കെ ബിനാമിയായും അല്ലാതെയും സ്വത്തുക്കളെന്ന് പറയാമെങ്കിൽ അതാണ് വാർത്ത.

വാർത്ത 3:- പാന്‍ കാര്‍ഡ് വിവരങ്ങള്‍ പരസ്യപ്പെടുത്താതെ രാജ്യത്തെ 200ലേറെ ജനപ്രതിനിധികള്‍. 33 എം.എൽ.എ.മാരുമായി ഒന്നാം സ്ഥാനം കേരളത്തിന്.
കമന്റ് 3:‌- സാക്ഷരകേരളമാകുമ്പോൾ ഇത്തരം വിഷയങ്ങളിൽ ഒന്നാം സ്ഥാനം സ്വാഭാവികം.

വാർത്ത 4:- ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി. ജലീലിനു മേല്‍ രാജി സമ്മര്‍ദം ശക്തം.
കമന്റ് 4:- നാലാമത്തെ വിക്കറ്റ് ആടിയുലയുന്നു.

വാർത്ത 5 :- ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോകൂ എന്ന് ആരാധകനോട് ക്യാപ്റ്റൻ കോലി
കമന്റ് 5:- സ്പോർട്ട്സിന്റെ പേരിലുള്ള രാജ്യം വിടൽ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

വാർത്ത 6:- ഉത്തർ‌പ്രദേശിൽ മൂന്നുവയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് യുവാവിന്റെ ക്രൂരത; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍.
കമന്റ് 6:- ഇന്ത്യ തിളങ്ങിത്തിളങ്ങി പുറകോട്ട് കുതിക്കുന്നു.

വാർത്ത 7:- തൊഴിലില്ലായ്മ വര്‍ധിച്ചു: രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 39.7 കോടി.
കമന്റ് 7:- ആ ഗയ, ആ ഗയ. അച്ചാ ദിൻ ആ ഗയ.

വാർത്ത 8:- നോട്ട് നിരോധനത്തിന്റെ മുറിപ്പാടുകള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
കമനറ്റ് 8:- ചോര വാർന്ന് മരിച്ച ജനത്തിന് ഇനിയും മുറിപ്പാട് വരുമെന്നോ ?

വാർത്ത 9:- നോട്ട് അസാധുവാക്കല്‍ അഴിമതിക്കെതിരായ കൈപ്പേറിയ ഔഷധമായിരുന്നുവെന്ന് നരേന്ദ്ര മോദി.
കമന്റ് 9:- കൈപ്പായിരുന്നെന്ന കാര്യത്തിൽ നടപ്പിലാക്കിയ ആൾക്ക് പോലും സംശയമില്ലെന്നതാണ് ശ്രദ്ധേയം.

വാർത്ത 10:- തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി എംഎല്‍എക്ക് ചെരുപ്പുമാല.
കമന്റ് 10:-  ഏർപ്പാടാക്കിയ നോട്ടുമാല എങ്ങനെയാണ് ചെരുപ്പുമാല ആയതെന്ന് ഒരു പിടിയും കിട്ടുന്നില്ല. 

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>