മലയാളം

അന്തർ സംസ്ഥാന തൊഴിലാളികൾ


ss
ന്യസംസ്ഥാന തൊഴിലാളികൾ എന്ന് പറയുമ്പോൾ അന്യരെന്ന ധ്വനി തീർച്ചയായും ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കേണ്ടതുമാണ്. അതേ സമയം, ‘അതിഥി’ സംസ്ഥാന തൊഴിലാളികൾ എന്ന പ്രയോഗത്തോടും യോജിപ്പില്ല.

അന്തഃര്‍ സംസ്ഥാന തൊഴിലാളികൾ എന്നോ ഇതര സംസ്ഥാന തൊഴിലാളികൾ എന്നോ പറയുന്നതിൽ എന്താണ് തെറ്റ് ? അവരോട് നല്ല രീതിയിൽ പെരുമാറാത്തവരാണ് നമ്മളിൽ നല്ലൊരു പങ്കും. എന്നിട്ട് വാചകക്കസർത്തുകൊണ്ട് മാത്രം എന്ത് കാര്യം ?

പൊളിറ്റിക്കൽ കറക്റ്റ്നെസ്സാണ് ലക്ഷ്യമെങ്കിൽ, അതിഥികളെക്കൊണ്ട് തൊഴിൽ എടുപ്പിക്കാറില്ല എന്ന കറക്റ്റ്നെസ്സ് കൂടെ പരിഗണിക്കേണ്ടതാണ് ?

അതിഥി, കുറച്ചു ദിവസം തങ്ങിയ ശേഷം മടങ്ങിപ്പോകുന്ന ഒരാളാണ്. ഈ തൊഴിലാളികളുടെ കാര്യത്തിൽ മടങ്ങിപ്പോകണമെന്ന് നിർബന്ധമില്ല. അവർക്ക് ഇഷ്ടവും താല്പര്യവും ഉണ്ടെങ്കിൽ, കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ ഏതുഭാഗത്തും സ്ഥിരതാമസമാക്കാൻ ഭരണഘടന അവർക്ക് സ്വാതന്ത്ര്യവും അവകാശവും നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെ അതിഥി എന്ന് വിളിക്കുന്നത് ഒരു ശതമാനം പോലും ശരിയല്ല.

അവരോടുള്ള എല്ലാ ബഹുമാനവും സഹജീവിസ്നേഹവും വെച്ചുകൊണ്ട് തന്നെയാണ് പറയുന്നത്; ഞാൻ പരാമർശിക്കുമ്പോളെല്ലാം ‘അന്തഃര്‍/ഇതര സംസ്ഥാന തൊഴിലാളികൾ’ എന്നേ ഉണ്ടാകൂ.

എല്ലാവർക്കും മെയ്ദിന ആശംസകൾ !