ബ്ലോഗിൽ വന്നതിനുശേഷം ആദ്യമായിട്ടാണ് ആരോടെങ്കിലും ഇത്രയ്ക്ക് മനസ്സുതുറക്കുന്നത്. നട്ടപ്രാന്തൻ അയച്ചുതന്ന ചോദ്യങ്ങൾക്ക് കൊടുത്ത മറുപടികൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി. ഇതിനെ ഒരു അഭിമുഖമെന്ന് പറയുന്നതിനേക്കാൻ ഒരു കുമ്പസാരം എന്ന് പറയാനാണ് എനിക്കിഷ്ടം.
നല്ല ഫസ്റ്റ്ക്ലാസ്സ് ചോദ്യങ്ങളും ഫസ്റ്റ്ക്ലാസ്സ് ഉത്തരങ്ങളും. നിരക്ഷരന്‍ എന്ന ബ്ലോഗറെ മനസ്സിലാക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം… എന്നെ ആദ്യമായി ആഗ്രിഗേറ്ററിലേക്ക് നയിച്ചതിനുള്ള നന്ദിയും നിരക്ഷരനോട് ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.
ചോദ്യങ്ങളെക്കാള്‍ മികച്ച ഉത്തരങ്ങള്‍.
നിരക്ഷരനെന്ന സാക്ഷരനെപ്പറ്റി കൂടുതല്‍ അറിയാന്‍ പറ്റി.
Really wonderful..
ചാരിറ്റിയെപ്പറ്റിയുള്ള കാഴ്ചപ്പാടിനെ ആദരിക്കുന്നു.
എല്ലാ ആശംസകളും..
‘ഒരു മരം വെട്ടുമ്പോളോ ഒരു മല ഇടിക്കപ്പെടുമ്പോഴോ വിലപിക്കാത്തവന്
ഏതെങ്കിലും ഒരു ആരാധനാലയം തകര്‍ക്കപ്പെടുമ്പോള്‍ വികാരം കൊള്ളാന്‍ അവകാശമില്ലെന്ന് ഞാന്‍ പറയും.’
ഈ പറഞ്ഞതെത്ര ശരി!
mayflowers പറഞ്ഞപോലെ നിരക്ഷരനിലെ സാക്ഷരനെ
അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.
നിരക്ഷരനെ പറ്റി കൂടുതല്‍ അറിഞ്ഞതില്‍ സന്തോഷം..
” മദ്യപിക്കാത്തവര്‍ക്ക് മദ്യപാനികള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ ബഹുമാനം കൊടുക്കാറുമുണ്ട്.” എന്ന സ്റ്റേറ്റ് മെന്റിനോട് വിയോജിപ്പ്.. മദ്യപിക്കുന്നോ ഇല്ലയോ എന്ന അടിസ്ഥാനത്തിലാണോ ഒരാള്‍ക്ക് ബഹുമാനം നല്‍കേണ്ടത് ? ഒരാളുടെ വാക്കിനും പ്രവര്‍ത്തികളുടെ അടിസ്ഥാനതിലുമല്ലേ ബഹുമാനം നല്‍കേണ്ടത് ?
ഒരു സംശയം ചോദിച്ചു എന്ന് മാത്രമേ ഉള്ളു കേട്ടോ!
ഭാവുകങ്ങള്‍..
@ Villagemaan – ഒരു മദ്യപാന സദസ്സിന്റെ (ബഹുമാനത്തിന്റെ)കാര്യമാണ് ഉദ്ദേശിച്ചത്. മനസ്സിൽ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും അതേപടി പ്രകടിപ്പിക്കാനാവുന്നില്ല എന്നതുകൂടെയാകുമ്പോൾ നിരക്ഷരൻ എന്ന പേര് എല്ലാത്തരത്തിലും അനുയോജ്യമാകുന്നു
ഈയടുത്ത കാലത്ത് എനിക്കറിയുന്ന ഒരാൾ, ഒരു പ്രമുഖ കവിയെ കാണാൻ കവിയുടെ ഹോട്ടൽ മുറിയിൽ ചെന്നപ്പോൾ കവിയും മറ്റൊരു സുഹൃത്തും ചേർന്ന് മദ്യപിക്കാൻ തയ്യാറെടുക്കുകയായിരുന്നു. കയറിച്ചെന്ന ആൾക്കും അവർ മദ്യം ഓഫർ ചെയ്തു. താൻ മദ്യപിക്കാറില്ല എന്ന് പറഞ്ഞപ്പോൾ കവി ക്ഷുഭിതനാകുകയും കയറിച്ചെന്ന ആളെ ‘മദ്യപിക്കാത്തവർ ഇവിടെ എന്റെ കൂടെ ഇരിക്കണ്ട‘ എന്ന് പറഞ്ഞ് ഇറക്കിവിടുകയും ചെയ്തു. അങ്ങനെയുള്ള സംഭവങ്ങൾ മനസ്സിൽ ഉള്ളതുകൊണ്ട് അതൊക്കെ ചേർത്ത് എഴുതിയ വാചകമാണത്. മനസ്സിലാക്കുമല്ലോ.
സുഹ്രത്തേ,
19ം തീയത്തിയിലേ കമ്മെന്സ് കാണുനില്ലലോ?
എന്നതാ കാരണം?
സുഹ്രത്തേ,
19 ം തീയത്തിയിലേ കമ്മെന്സ് കാണുനില്ലലോ?
എന്നതാ കാരണം?
നല്ല അഭിമുഖം..!