2015 മാർച്ച് 13ന് നിയമസഭ തല്ലിപ്പൊളിച്ച വകയിൽ ഉണ്ടായ നാശനഷ്ടം 5 ലക്ഷം രൂപ! ആ 5 ലക്ഷം രൂപ, നാശനഷ്ടം വരുത്തിയവർ അടക്കണമെന്ന് വന്ന വിധിക്കെതിരെ, സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോയ വഹയിൽ ഇതുവരെ ചിലവായത് 16,61,498 രൂപ. ചുരുക്കിപ്പറഞ്ഞാൽ, 5 ലക്ഷത്തിൻ്റെ പ്രശ്നം തീർക്കാൻ 16 ലക്ഷം പോര എന്ന അവസ്ഥ.
തല്ലിപ്പൊളിച്ചവരും തല്ലിപ്പൊളിക്കാൻ കാരണഭൂതനായ നേതാവിൻ്റെ പാർട്ടിയും പിന്നീട് ഒന്നായി. അപ്പോൾ പോയതാർക്ക് ? പൊതുജനം എന്ന കഴുതക്കൂട്ടത്തിന് തന്നെ.
സംശയം:- ജനത്തിൻ്റെ മുതൽ, ജനങ്ങൾ തിരഞ്ഞെടുത്തവർ തന്നെ നശിപ്പിച്ച്, അതിൻ്റെ കേസ് പറയാൻ ജനത്തിൻ്റെ തന്നെ പണം ചിലവഴിക്കുന്നതിനേയും ജനാധിപത്യം എന്ന് വിളിക്കാം അല്ലേ ?
വാൽക്കഷണം:- കേസ് നടത്തുന്നത് സർക്കാർ ചിലവിൽ ആണെന്ന് ഇതേ വിവരാവകാശ മറുപടിയുടെ ആദ്യ പേജിൽ പറയുന്നുണ്ട്. ആവശ്യക്കാർക്ക് പൂർണ്ണരൂപത്തിൽ ഇത് തരാൻ തയ്യാർ. വിവരാവകാശം എടുത്തത് ഞാനല്ല. സോഷ്യൽ മീഡിയയിൽ ഇല്ലാത്ത എൻ്റെ ഒരു സുഹൃത്താണ്.