ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹെ


1989 ഡിസംബര്‍ 22. കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍നിന്നും ഞാനടക്കം 27 വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ ട്രെയിനില്‍ ഒരു യാത്ര പുറപ്പെടുന്നു.

21 ദിവസം നീണ്ടുനിന്ന രസികന്‍ ഒരു യാത്ര. ജീവിതത്തില്‍ ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത, അതിമനോഹരമായ മുഹൂര്‍ത്തങ്ങള്‍ മന‍സ്സിന്റെ മണിച്ചെപ്പിലെന്നും കാത്തുസൂക്ഷിക്കാന്‍ അവസരമുണ്ടാക്കിത്തന്ന ഒരു സ്വപ്നമനോഹമായ ദീര്‍ഘയാത്ര.

ആള്‍ ഇന്ത്യാ ടെക്‍നിക്കല്‍ സ്റ്റഡി ടൂര്‍ എന്നൊക്കെയാണ് ഈ യാത്രയുടെ ഔദ്യോഗികനാമം. സ്റ്റഡി എത്രത്തോളം നടന്നിട്ടുണ്ടാകുമെന്ന് ചുമ്മാ ഊഹിക്കാവുന്നതേയുള്ളൂ. സംസ്ഥാന ടെക്‍നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാമ്പത്തിക സഹായത്തോടെ കറിക്കലത്തിന്റെ, സോറി…. കരിക്കുലത്തിന്റെ ഭാഗമായി നടത്തുമായിരുന്ന അത്തരം ടൂറുകള്‍ അടുത്ത മൂന്നോ നാലോ വര്‍ഷത്തിനകം കരിക്കുലത്തിന്റെ ഭാഗമല്ലാതായെന്നാണ് വേദനയോടെ അറിയാന്‍ കഴിഞ്ഞത്. ഭൂരിഭാഗം വരുന്ന സാങ്കേതിക വിദ്യാര്‍ത്ഥികളും അങ്ങിനെയൊരു സംവിധാനത്തിന്റെ സൌകര്യം മുതലെടുത്തില്ല എന്നതായിരിക്കാം അത് നിര്‍ത്തലാക്കാനുള്ള കാരണം.

വിഷയത്തിലേക്ക് മടങ്ങാം. യാത്ര കണ്ണൂര് ‍നിന്ന് തുടങ്ങി, ഡെല്‍ഹി, നൈനിറ്റാള്‍, ആഗ്ര, ബോംബെ, ഗോവ, ബാംഗ്ലൂര്‍, മൈസൂര്‍, ഹസ്സന്‍ വഴി തിരിച്ച് കണ്ണൂരെത്തുന്നു.അത്രയും ദിവസം ഉണ്ടായ സംഭവങ്ങളെല്ലാം വള്ളിപുള്ളി വിടാതെ ഓര്‍മ്മയില്‍ പച്ചപിടിച്ച് നില്‍ക്കുന്നുണ്ട്, ചില തീയതികള്‍ മറന്നുപോയി എന്നതൊഴിച്ചാല്‍. പക്ഷെ, അത്രയും സംഭവങ്ങള്‍ ഒറ്റയടിക്ക് വിവരിക്കാന്‍ നിന്നാല്‍ ഒരിടത്തുമെത്തില്ല.

ആ യാത്രയ്ക്കിടയില്‍ സ്ഥിരമായി സംഭവിച്ചുകൊണ്ടിരുന്ന ഒരു സംഗതി മാത്രം എടുത്ത് പറയാതിരിക്കാന്‍ വയ്യ. പ്രശ്നം മറ്റൊന്നുമല്ല, ഭാഷയുടേതുതന്നെ.

രണ്ടര ദിവസമെടുത്ത ഡെല്‍ഹി യാത്രയില്‍ ഒരു ദിവസം കഴിയുന്നതിന് മുന്നേ കളി മാറി. ഭാഷ ഹിന്ദിയായിരിക്കുന്നു. ട്രെയിനില്‍ ശാപ്പാട് കൊണ്ടുവരുന്നവരും, വരുന്നോരും, പോകുന്നോരും, ടി.ടി.ഇ.യുമെല്ലാം ഹിന്ദി തന്നെ സംസാരിക്കുന്നു. നമുക്കുണ്ടോ ഈ മറുഭാഷ വല്ലതും നേരേ ചൊവ്വേ അറിയുന്നു!

സ്കൂളിലും കോളെജിലുമൊക്കെ പഠിച്ചിരുന്ന കാലത്ത് സരളട്ടീച്ചറിന്റേം,പത്മാവതിട്ടീച്ചറിന്റെയും,വിജയലക്ഷിട്ടീച്ചറിന്റേയും, സത്യശീലന്‍ മാഷിന്റേയുമൊക്കെ ഹിന്ദി ക്ലാസ്സില്‍ അലമ്പുണ്ടാക്കിയതിന്റെ മുഴുവന്‍ പാപത്തിനും പരിഹാരമായെന്ന് മാത്രം പറഞ്ഞാല്‍ മതിയല്ലോ.

സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ്ക്ലാസ്സ് കമ്പാര്‍‌ട്ട്‌മെന്റില്‍, 27 തലതെറിച്ചതുങ്ങളുടെ മേല്‍നോട്ടക്കാരനായി യാത്ര ചെയ്യുന്ന, ഞങ്ങളേക്കാള്‍ കഷ്ടി മൂന്നോ നാലോ വയസ്സ് മാത്രം മൂപ്പുള്ള ഹാരിസ് സാറിനും, ഇപ്പറഞ്ഞ ഭാഷ ഞങ്ങളില്‍ ചിലരുടെ അത്രപോലും വശമില്ല. ചുരുക്കിപ്പറഞ്ഞാല്‍ 28 പേരടങ്ങുന്ന ഒരു കഥകളി സംഘം ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്, ഇന്ത്യ കാണാന്‍. പോരേ പൂരം.

ഒരു ദിവസം, ട്രെയിനില്‍ ഉച്ച ഭക്ഷണത്തിന്റെ പാത്രം തിരിച്ചെടുക്കാന്‍ വന്ന പാന്‍‌ട്രി ജോലിക്കാരനോട് ഞാന്‍ പറഞ്ഞ ഹിന്ദി, അവന്‍ ജനിച്ചിട്ടിതുവരെ കേട്ടുകാണാത്തത്ര ഗ്രാമറും, വൊക്കാബുലറിയുമൊക്കെയുള്ളതായിരുന്നു. ആരും കേള്‍ക്കാതെയാണ് ഇത്രയും കഷ്ടപ്പെട്ട് അയാളോടത് പറഞ്ഞതെങ്കിലും, അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ രാകേഷ് ഇരുന്ന് അലറിച്ചിരിക്കുന്നത് കണ്ടപ്പോളാണ് ഞാന്‍ പറഞ്ഞുകൂട്ടിയ ഹിന്ദി, പരീക്ഷ രൂപത്തില്‍ എഴുതിയിരുന്നെങ്കില്‍ ഹിന്ദി വിദ്വാന്‍ പരീക്ഷ പാസാകാമായിരുന്നെന്ന് വെളിപാട് വന്നത്.

പിന്നങ്ങോട്ട് ആരൊക്കെ ഹിന്ദി സംസാരിക്കുന്നുണ്ടെങ്കിലും ചെവി വട്ടം പിടിച്ചിരിക്കുകയായിരുന്നു സകലവന്മാരും, അവളുമാരും. ഡിസംബര്‍ മാസത്തിലെ തണുപ്പും കൂടെ ആയപ്പോള്‍ മരുന്നിനുപോലും ഹിന്ദി, മരവിച്ചിരിക്കുന്ന നാക്കില്‍ വഴങ്ങില്ല എന്ന അവസ്ഥയായി എല്ലാവര്‍ക്കും.
————————————————–
ഡെല്‍ഹിയില്‍ സൈക്കിള്‍ റിക്ഷയിലും, ഫട്ട് ഫട്ടിലുമൊക്കെ പല പല ബാച്ചുകളായി കുറെ ദിവസങ്ങള്‍ കാഴ്ച്ചകള്‍ കണ്ട് കറങ്ങി നടന്നു. ഒരു ദിവസം സൈക്കിള്‍ റിക്ഷാ സവാരി കഴിഞ്ഞ്, വാസസ്ഥലമായ ടൂറിസ്റ്റ് ക്യാമ്പില്‍ മടങ്ങിയെത്തിയപ്പോള്‍ ‘പന്ദ്രഹ് റൂപ്പയ‘ (15 രൂപ) കൂലി ചോദിച്ച റിക്ഷാക്കാരനോട് ജോഷിയുടെ വക മറുചോദ്യം ഇങ്ങനെ.

“ഇത്രേം ചെറിയ ദൂരം വരാന്‍ 12 രൂപയോ ? “
————————————————–
കയ്യിലുള്ള ഇത്തിരി ഹിന്ദീം വെച്ചോണ്ട്, വഴിവാണിഭക്കാരോടെല്ലാം വിലപേശലെല്ലാം നടത്തുന്നുണ്ട് മഹാന്മാരെല്ലാം.
അത്തരത്തിലൊരു വിലപേശലിനൊടുവില്‍ ‘പച്ചീസ് റുപ്പയ’(25 രൂപ) എന്ന് അവസാനവില പറഞ്ഞ ഒരു കച്ചവടക്കാരനോട് ശ്രീകുമാറിന്റെ വക രാഷ്ടഭാഷാപ്രയോഗം ഇങ്ങനെയായിരുന്നു.

“ നഹി നഹി പച്ചാസ്” (പറ്റില്ല 50 രൂപയേ തരൂ)
————————————————–
ആഗ്രയില്‍ ലതറിന്റെ സാമഗ്രികള്‍ക്കൊക്കെ വിലക്കുറവാണെന്നാണ് കേട്ടിരിക്കുന്നത്. മൊയ്തു ഖാന് ഒരു ജോടി ലതര്‍ ചെരുപ്പ് വാങ്ങണം. ഹിന്ദി ഇതിനുമുന്‍പ് അറിഞ്ഞോ അറിയാതെയോ അബദ്ധത്തിനുപോലും സംസാരിച്ചില്ലാത്ത മൊയ്തു, വേറാരോടോ ചോദിച്ച് ചില്ലറ ഹിന്ദിയൊക്കെ മനപ്പാഠമാക്കി, ചെരുപ്പ് കടയിലേക്ക് നീങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ കച്ചവടം നടക്കാത്തതിന്റെ ദുഖവുമായി മൊയ്തു മടങ്ങിവന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ മൊയ്തുവിന്റെ മറുപടി ഇപ്രകാരം.

“കച്ചവടം നടന്നില്ലടേയ്, അയാള് പറഞ്ഞു, ‘അരേ ബന്ദര്‍ ജാ ജാ‘ എന്ന്”

കൂട്ടച്ചിരികള്‍ക്കിടയില്‍ കാര്യമെന്താണെന്ന് മനസ്സിലാകാതെ പകച്ചുനില്‍ക്കുന്ന മൊയ്തുവിന്റെ മുഖം ഇന്നും മറന്നിട്ടില്ല.
————————————————–
ഓരോന്ന് പറഞ്ഞുകഴിഞ്ഞിട്ടാണ് പറഞ്ഞതിലെ അബദ്ധം ഓരോരുത്തര്‍ക്കും വെളിപാട് വന്നിരുന്നത്. മനസ്സിലിട്ട് എത്ര പ്രാവശ്യം കൂട്ടിയും കിഴിച്ചുമൊക്കെ ചെയ്തതിന് ശേഷമാണ് എന്തെങ്കിലും പറഞ്ഞിരുന്നതെങ്കിലും, പത്ത് ഡിഗ്രി തണുപ്പില്‍ ഒരുവിധം എല്ലാവരുടെയും തല പണിയെടുക്കുന്നുണ്ടായിരുന്നില്ല എന്ന് തന്നെ വേണം മനസ്സിലാക്കാന്‍.

“തൂ കൌന്‍ ഹൈ“ എന്ന് ചോദിച്ചാല്‍, “തേരാ ബാപ്പ്“ എന്ന് മാത്രം എല്ലാവരും ഉടനെ മറുപടി തരും.

ഒരിക്കല്‍ രാത്രി ഭക്ഷണത്തിനായി, ഒരു ഡാബയില്‍ ഞങ്ങള്‍ ചിലര്‍ പോകുന്നു. ഓര്‍ഡര്‍ എടുക്കാന്‍ വന്ന ഭയ്യ, തീറ്റ സാധനങ്ങളുടെ ലിസ്റ്റ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍, തിരിച്ച് ഭയ്യാ‌യോട് എന്റെ വക ഒരു ഉഗ്രന്‍ ചോദ്യം.

“ഖാനേ കേലിയേ ഓര്‍ കോയി നഹി ഹെ ? ”
(കഴിക്കാന്‍ വേറാരും ഇല്ലേ?)
വേറൊന്നും കഴിക്കാനില്ലേ എന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് അവനുണ്ടോ മനസ്സിലാകുന്നു!!

ഇവനെന്താ ആളെ തിന്നുന്ന കൂട്ടത്തിലാണോ എന്ന മട്ടില്‍ എന്നെ നോക്കി ഭയ്യ നില്‍ക്കുന്നതിനിടയില്‍, കൂടെ വന്നിരുന്നവരുടെ കൂട്ടച്ചിരി ഉയര്‍ന്നു. മാനക്കേട് കാരണം, എനിക്കന്ന് ഭക്ഷണം ഒന്നും ഇറങ്ങിയില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ.

യാത്രയുടെ അവസാന ദിവസങ്ങളില്‍ എപ്പോഴോ ഒരിക്കല്‍, ഞങ്ങള്‍ ചിലര്‍ ഞെട്ടിക്കുന്ന ഒരു രഹസ്യം മനസ്സിലാക്കി. കൂട്ടത്തിലുള്ള ലലനാമണികളില്‍ ചിലര്‍ക്ക് നല്ല ഒന്നാന്തരം ഹിന്ദി അറിയാം. ഹിന്ദിയില്‍ തമാശ വരെ പറയുന്നുണ്ട് അവള്മാര്.
അതിരൊരു തമാശച്ചോദ്യം, ഒരുത്തിയുടെ വക ഹിന്ദിയറിയാത്ത ഞങ്ങള്‍ വിഡ്ഡിയാന്മാരോട് ഇങ്ങനെയായിരുന്നു.

“ലട്ക്കിയും ലക്കടിയും(പെണ്‍കുട്ടിയും,വിറകും)തമ്മിലൊരു സാമ്യമുണ്ട്, എന്താണെന്നറിയാമോ ?“

ഉത്തരം അവസാനം അവള് തന്നെ ഞങ്ങള്‍ക്ക് പറഞ്ഞ് തരേണ്ടി വന്നു. അതിത്തിരി മോശമാ. ഞാനിവിടെ പറയുന്നില്ല.

ഹിന്ദി അറിയുന്നവര്‍ ഇരുന്ന് ആലോചിക്ക്. ഹിന്ദി അറിയാത്തവര്‍ പോയി മലയാളത്തിലൂടെ ഹിന്ദി പഠിക്കാം എന്നുള്ള ദ്വിഭാഷ പഠനസാഹായി 50 രൂപാ (പച്ചീസ് നഹി പച്ചാസ്) കൊടുത്ത് വാങ്ങി ഹിന്ദി പഠിക്കാന്‍ നോക്ക്.

ഒന്നുമില്ലെങ്കിലും ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹെ, ഹൈ, ഹും, ഹോ.

Comments

comments

43 thoughts on “ ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹെ

 1. ഒന്നുമില്ലെങ്കിലും ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹെ, ഹൈ, ഹും, ഹോ.
  … കൊള്ളാം, ചിരിക്കാന്‍ വകയായി. :)

 2. vaayichappol serikkum chirichu poyi.schoolilum collegelum padikkumbol njangalum ottum moshamallayirunnu,hindi vivarakkedinte karyathil, so all were sailing in the same boat those days.don’t worry!

 3. നഹി നഹി പച്ചാസ്” (പറ്റില്ല 50 രൂപയേ തരൂ)

  സത്യത്തില്‍ ചിരിച്ചു പോയി .മറ്റേ തമാശ പോലെയല്ല (ഫരൂക് വാഫ )നല്ല ഫസ്റ്റ്‌ ക്ലാസ് .ഇങ്ങനെയുള്ള മുഖങ്ങള്‍ ധാരാളം .ഇതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് .മുകളില്‍ പറഞ്ഞതും .പിന്നെ നിരന്‍ ആ ബയ്യ യോട് പറഞ്ഞതും .വളരെ നല്ലത് .
  പെണ്ണും വിറകും തമ്മിലുള്ള സാമ്യം .രണ്ടും കത്തിക്കാന്‍ കൊള്ളാം .അതുപോലെതന്നെ രണ്ടും എരിഞ്ഞു ,നീറി ഇല്ലാതെയാകും :)
  പൊതുവേ നല്ലത് …കീപ്പ് ഇറ്റ്‌ മുകളില്‍

 4. good stuff :)
  the good old memories. nothing beats that guys.. i don’t know what it is that makes you remember these things so fondly than what happened later in your life… is that the absence of any other worries in your lives? what else is it? was that the most influential time in our lives? does one’s final personality (what you project to the outside world) develop in those years?? i always wonder…. or is it the fact that you form the strongest bonds in your life at that time?? based on what? (all the stupid things you do?) i don’t know… any thoughts???

 5. Manoj: I didn’t enjoy much from this blog….compare to your previous ones!!
  Keep writting……

 6. നിരച്ചരാ, കാളേജീ പഠിക്കുമ്പ ഞാനും പോയാരുന്നു ഇതുപോലൊരു പോക്ക്‌.. അലഹാബാദിന്‌. പക്ഷേ ഞങ്ങളാരാ മക്കള്‌.. ഞങ്ങ ഹിന്ദിക്കാര്‍ക്കിട്ട്‌ കൊടുത്തു പണി.കടയിലൊക്കെ കേറീട്ട്‌ മലയാളത്തിലെ നല്ല ക്ളാസിക് തെറികള്‌ മൊഖത്തൊരു ഭാവഭേദവും കാണിക്കാതെ ഹിന്ദിച്ചേട്ടന്‍മാരെ വിളിച്ചു. ലവന്‍മാരു ചുമ്മാ “നിരച്ചരന്‍ ഹിന്ദി കേട്ടപോലെ’ നിക്കണതു കണ്ടു (കടയീന്നു പൊറത്തു ചാടിയശേഷം) ആര്‍ത്തു ചിരിച്ചു..!

  ഒരു ബേക്കറിക്കടയില്‍ കയറി. പലഹാരങ്ങള്‍ എടുത്തുകാണിച്ചു സ്വാദിനെപ്പറ്റി വിവരിച്ചോണ്ടിരുന്ന കടക്കാരനോട്‌ എന്‍റെ കൂടെയുണ്ടായിരുന്ന ഒരുത്തന്‍റെ ചോദ്യം: ‘ആപ് **ട്ടം ഖായാ ഹെ?’

  കടക്കാരന്‍റെ മറുപടി.. ‘ക്യാ പൂഛ് രഹെ ഭായീ സാബ്‌, ബഹൂത്‌ ഖായാ ഹെ, ലേകിന്‍ ഇസ്‌ ഐറ്റം തോ….’

  നോട്ട്‌ ദ പോയിന്‍റു്‌: മുകളില്‍ പറഞ്ഞിരിക്കുന്ന ഹിന്ദി ഒക്കെ 1995 ലെ ഹിന്ദി ആണു. ഈയിടെ ലവരു ഹിന്ദി ഒക്കെ മാറ്റിയെന്നു കേട്ടു.. അതോണ്ടായിരിക്കണം ചില്ലറ വ്യത്യാസങ്ങള്‌.

 7. ഇത് വായിച്ചപ്പോ വേറൊരു സംഭവം ഓര്‍മ്മ വന്നു..

  വിവാഹം കഴിഞ്ഞ്, പുതുപെണ്ണിനെയും കൊണ്ട് ബോംബെയില്‍ എത്തിയ എന്റെ ഒരു സുഹൃത്തിന് ഒരു നോര്‍ത്തിന്ത്യന്‍ സുഹൃത്തിന്റെ വക വിരുന്നു സല്‍ക്കാരം..

  നാണിച്ച്, ഒന്നും കഴിയ്ക്കാതെയിരുന്ന, പുതു മലയാളി പെണ്ണിനോട്, വടക്കത്തിയുടെ വക പ്രോത്സാഹനം.. “അരേ.. ഖാവോ ഖാ‍വോ ശര്‍മ്മാവോ മത്. അപനാ ഘര്‍ സമജ്നാ….”

  കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ്, ഇവരുടെ വീട്ടില്‍ വിരുന്നിന് വന്ന വടക്കത്തിയോട്, ഇതിനിടയില്‍, ഹിന്ദി കൊരച്ച് കൊരച്ച് വശമാക്കിയിരുന്ന നമ്മുടെ നാട്ടുകാരിയുടെ വക.. “അരേ.. ശരം തോ ഹേ നഹി…ഖാവോ ഖാവോ.. അപ്നാ ഘര്‍ സമജ് കേ രഖാ ഹേ.!!“

  എങ്ങനെയുണ്ട് ഹമാരാ ഫാഷാ..

  ഈ വിഷയം കലക്കി നീരൂ..

 8. നിരൂ കാ പോസ്റ്റ് എനിക്ക് ബഹൂത്ത് ഇഷ്ടപ്പെട്ടു ഹെ ഹൈ ഹൊ ഹൌ ഹൌ!! എങ്ങന്യാ പറയ്യാപ്പോ!? ഇവിടെ ബാംഗ്ലൂരില്‍ വന്നപ്പോള്‍ എന്റെ സ്ഥിതിയും മോശമല്ല..ഇപ്പഴും :-( സിനിമ കണ്ടു പഠിച്ച തമിഴ് എടക്ക് വീശും. ഏറ്റാല്‍ ഏറ്റു..അത്രന്നെ..
  എന്തായാലും ഈ പോസ്റ്റ് വായിച്ച് ഞാന്‍ ബഹു ഖുശി ഹെ ഹൊ,ഹെ ഹൊ,ഹെ ഹൊ,ഹെ ഹൊ
  (ലവള് പറഞ്ഞ മറുപടി ഒന്നു പറയൂ..പ്ലീസ്)

 9. ഇതു പോലെ എനിക്കും ഒരു പറ്റു പറ്റിട്ടുണ്ട്, എന്നോട് സമയം ചോധിച്ചവനോട് 12 മണിക്ക് pandrah ബജെ എന്ന് പറഞ്ഞു ഞ്യാന് നടന്നു നീങ്ങി….. അയാള് എന്നെ കണ്ണു മിഴിച്ചു നോക്കുന്നത് കണ്ടു പറഞ്ഞ കാര്യം മനസ്സില് ഇട്ടു ഒന്ന് കൂട് ഉരുട്ടിയപ്പോള് അബദ്ധം പിടി കിട്ടിയത്..

 10. ഇതു വായിച്ചപ്പൊ പഴയ ഒരു സിനിമ ഡയലോഗ് ഓര്‍മ്മ വന്നു…

  ഇന്നച്ചന്‍: മുചെ നാരിയല്‍ കാ പാനി ചാഹിയെ..

  മാമുക്കോയ്യ: നാരിയല്‍ കാ‍ാ പാനി.. ഒരുത്തനും അറിഞ്ഞൂടെ ഇവിടെ ഹിന്ദി

  ഇ: ഹേ റാം

  മാമു: റം.. ക്യാ ഹാഫ് ബോട്ടില്‍ യാ ഫുള്‍ ബോട്ടില്‍.

 11. നീരു ഈ കഥ പറഞപ്പോഴാണ് ഞാന്‍ രസകരമായ മറ്റൊരു കഥ ഓര്‍ക്കുന്നത്
  ഞാനും പട്ടാണിയും കൂടി സംസാരിച്ചു നിലക്കുകയാണ് ഇവിടെ വന്ന സമയം എനിക്ക് ഹിന്ദി തിരെ പിടിയില്ല്ല ഞാന്‍ അവനോട് എന്തൊക്കെയൊ ദൂരദര്‍ശനില്‍ പണ്ട് ഉച്ചക്ക് ഉണ്ടായിരുന്ന വാര്‍ത്ത പോലെ കൈകൊണ്ടും
  കാലും കൊണ്ടും തട്ടി വിടുന്നുണ്ട്.
  അപ്പോ അവന്‍ പച്ച മലയാളത്തില്‍ ഇങ്ങോട്
  ചോദിച്ചു ചേട്ടാ നിങ്ങളുടെ രാഷട് ഭാഷായായിട്ടും ഹിന്ദി അറിയില്ലെ കഷടം.അവന്‍ എന്നിട്ട് ഒന്ന് രണ്ടെന്ന് നൂറ് വരെ പച്ചമലയ്യാളത്തില്‍ എണ്ണി
  കാണിച്ചു ഞാന്‍ നാണിച്ചു തലതാഴ്ത്തി

 12. വിറക് – ചൂടാക്കാന്‍ കൊള്ളാം.
  പെണ്ണ് – ‘ചൂടാക്കാന്‍‘ കൊള്ളാം.

  വിറക് – ഉണങ്ങിയാല്‍ എളുപ്പം കത്തും.
  പെണ്ണ് – ഉടക്കിയാല്‍ എളുപ്പം കത്തും.

  വിറക് – കരിഞ്ഞാല്‍ വെണ്ണീര്‍.
  പെണ്ണ് – കരഞ്ഞാല്‍ കണ്ണീര്‍.

  വിറക് – നശിച്ച വനം.
  പെണ്ണ് – നശിച്ച വര്‍ഗം.

  ഒരു അനോണി, എനിക്ക് മെയിലില്‍ അയച്ച് തന്നതാണ് ലട്ക്കിയും ലക്കടിയും തമ്മിലുള്ള ഇത്രയും ‘സാമ്യ’ങ്ങള്‍

  ഏതാണ് വെച്ചാല്‍ ഏടുത്തോ.

 13. സംഭവവികാസങ്ങള്‍ കൊള്ളാം ട്ടൊ.
  പത്താം ക്ലാസോടെ ഹിന്ദിപുസ്തകം താഴെവെച്ച ഞാന്‍,ബാക്കിയുള്ള ഹിന്ദിയൊക്കെ പഴയ പാട്ടുകള്‍ കേട്ടാണ്‍ പഠിച്ചത്.അതുകൊണ്ട് ഹിന്ദി പറഞ്ഞാല്‍
  അല്‍പ്പം സാഹിത്യഛായ വരുമെന്നൊരു കുഴപ്പമുണ്ട്

 14. “ നഹി നഹി പച്ചാസ്” പണ്ടേ പച്ചാസും പച്ചീസും എനിക്ക് ഇത് കണ്‍ഫൂഷനാണ്.

  എന്തായാലും ഇഡ്ഡലിയുടെ കൂടെ ചട്ണികിട്ടുമോ എന്നതിനു ഇഡ്ഡലി കേ ആസ്പാസ് ക്യാ മിലേഖാ എന്നാരും ചോദിച്ചില്ലല്ലോ :)

  (ഇത് ഞാന്‍ ചോദിച്ചതല്ല)

 15. भायियो और बहनो

  निराक्शरण को हिंदी कुछ नहीं आता .
  हे .हो.हम .हा
  अगर आप लोक को कुछ सवाल पूछने थो ,मुचे पूच्लीजिये ..
  में हिंदी विद्वान हो ,हां .हम हा

 16. എന്തായാലും നല്ല വിവരണം. ഇതിലും നന്നയി എങ്ങനെ വിശദീകരിക്കാന്‍‌ സാധിക്കും. പോളിടെക്നിക്ക്‍ അവസാനവര്‍‌ഷം നടത്തിയ പഠനയാത്ര ഓര്‍‌മ്മിക്കാന്‍‌ സഹായകമായി.

 17. ഹിന്ദി വിദ്വാന്‍ എഴുതിയ ഹിന്ദി കണ്ടപ്പോ പണ്ടു പഠിച്ച ഹിന്ദി മറന്നാലോ എന്നൊരാലോചന.

  :)

 18. മുംബൈയില്‍ പോയി ഓട്ടോറിക്ഷയില്‍ കയറിയിട്ട് നിര്‍ത്താന്‍ വേണ്ടി “ഓട്ടോ ചുപ്പ് രഹോ“ എന്ന് പറഞ്ഞ ഒരു വിദ്വാനെ എനിക്കറിയാം.

 19. गोपन्जी ,आप क्योम ईसे बोला . मेरा हिंदी सही नहीं …बोलों भाई

 20. നിരനോട് അസൂഷയാണെനിക്ക്.. ചെറുപ്പത്തില്‍ തന്നെ ഇന്ത്യമൊത്തം ഒന്ന് കറങ്ങാന്‍ പറ്റിയല്ലോ.. !

  മറാട്ട് മനയുടെ പോസ്റ്റ് വായിക്കണമെന്ന് വിചാരിച്ചിട്ട് കുറേയായി.. ചിത്രങ്ങള്‍ ഒക്കെയുള്ളതല്ലേ ഒന്ന് വിശദമായി കാണണം..

 21. നിരക്ഷരാ, പൊസ്റ്റ് രസിച്ചു.

  പൊറാടത്തിനൊട്,
  താങ്കള്‍ പറഞ്ഞ സംഭവം വര്‍ഷങ്ങളായി നൊര്‍ത്തിന്‍ഡ്യയില്‍ “ഓടിക്കൊണ്ടിരിക്കുന്ന” ഒരു തമാശയാണു.

 22. ഷാരൂ – ചിരിച്ചല്ലോ അത് മതി :)

  സിന്ധൂ – ചിരിക്ക് വക കിട്ടി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.

  കുറ്റ്യാടിക്കാരാ – ചോറ് കഴിച്ചിട്ട് എപ്പടി? നന്നായി മലയാളം വരുന്നുണ്ടോ ? ഞാന്‍ കളിയാക്കീതാ… :) ഓടി മറഞ്ഞു.

  കാപ്പിലാന്‍ – “നഹി നഹി പച്ചാസ് “ പറഞ്ഞ് ഞങ്ങള്‍ ഇപ്പോഴും ശ്രീകുമാറിനെ കളിയാക്കാറുണ്ട്. കാപ്പിലാന്‍ ആദ്യം പറഞ്ഞ സാമ്യം തന്നെയാണ് അവളും പറഞ്ഞത്. കുറച്ച് വ്യത്യസ്ഥമായിട്ടാണെന്ന് മാത്രം.

  നന്ദന്‍ – ഈ ചോദ്യങ്ങള്‍ക്ക് മറുപടി ഞാനൊരു മെയിലായിട്ട് അയക്കാം. ആ യാത്രയിലെ സംഭവങ്ങളൊന്നും നീയും മറന്നുകാണില്ലെന്നാണ് എനിക്ക് തോന്നുന്നത്.

  ജോഷീ – ഈ പോസ്റ്റ് ഇഷ്ടപ്പെട്ടില്ല എന്നറിഞ്ഞതില്‍ ദുഖമുണ്ട്. പക്ഷെ, അത് തുറന്ന് പറഞ്ഞതില്‍ അതിയായ സന്തോഷവും ഉണ്ട്. ഒരുപക്ഷെ ഇതെല്ലാം നമ്മള്‍ ഒരോ പ്രാവശ്യവും കണ്ടുമുട്ടുമ്പോള്‍ അയവിറക്കുന്ന കാര്യങ്ങളായതുകൊണ്ടാണോ അത്ര രസിക്കാത്തെ പോയത് ? എന്തായാലും ഈ വിഷയം ഇതില്‍ക്കൂടുതല്‍ നന്നായി അവതരിപ്പിക്കാന്‍ എനിക്കാവില്ലായിരുന്നു. കയ്യിലുള്ള കുന്തിരിക്കമല്ലേ കത്തിക്കാനാവൂ. :) :)

  പാമരാ – തുഷ്ടാ, എന്നാലും അത്രേം വേണ്ടായിരുന്നു. :)

  പൊറാടത്ത് – അത് കലക്കീട്ടാ, ആ സംഭവം.
  “ അരേ.. ശരം തോ ഹേ നഹി…ഖാവോ ഖാവോ.. അപ്നാ ഘര്‍ സമജ് കേ രഖാ ഹേ.!!“
  ഹ ഹ.

  അനാഗതശ്മശ്രു – “ നിന്നയാ ഉവ്വേ, ശപ്പന്‍ “ സംഭവങ്ങള്‍ കലക്കി. ആ പോസ്റ്റ് കാണിച്ച് തന്നതിന് നന്ദീട്ടോ :)

  കുട്ടിച്ചാത്താ – അത് ഒന്നര സീരീസാക്കാ‍നുള്ള സംഭവമുണ്ട്. :)

  നന്ദകുമാര്‍ – ലവള് പറഞ്ഞ മറുപടി കാപ്പിലാന്റെ കമന്റില്‍ ഒളിച്ചിരുപ്പുണ്ട്. കണ്ട്പിടിക്ക് :)

  ലുട്ടാപ്പി – അത് ശരി അപ്പോള്‍ ജോഷിക്ക് കൂട്ടായി വേറേം കക്ഷികള്‍ ഉണ്ടല്ലേ ? :)

  ശേഷഗിരി – എന്നെ അങ്ങ് കൊല്ല് കൊല്ല്. :)

  യാരിദ് – “നാരീന്ന് വെച്ചാല്‍ പെണ്ണ്” എന്നുകൂടെ ഒരുത്തന്‍ മാമുക്കോയക്ക് പറഞ്ഞ് കൊടുക്കുന്നുണ്ട് അപ്പോള്‍. അത് മറന്നോ ?

  പൈങ്ങോടാന്‍ – 50 രൂപയ്ക്ക് ആ ഹിന്ദി ഭാഷാ പഠന സഹായി പുസ്തകം വാങ്ങിക്കോ. ഇനി വാങ്ങാതെ പറ്റില്ല :)

  ലുട്ടാപ്പീ – പിന്നേം വന്നോ ? ഇവിടത്തന്നെ കിടന്ന് കറങ്ങേണല്ലേ, ഹിന്ദി പഠിക്കാന്‍ ?

  അനൂപേ – അത് ഈ പഠാണികളുടെ ഒരു സ്ഥിരം നമ്പറാ. ഒന്നുമുതല്‍ പത്ത് വരെ മലയാളത്തില്‍ എണ്ണാനറിയാത്ത പഠാണികള്‍ വിരളമാണ്. ഇരട്ടക്കമന്റിന് നന്ദി.

  ഭൂമിപുതി – എന്നാപ്പിന്നെ ഒരു ഹിന്ദി ബ്ലോഗ് അങ്ങ് തുടങ്ങരുതോ ? ഞാന്‍ ഓടി. :)

  ജിഹേഷ് – “ ഇഡ്ഡലി കേ ആസ്പാസ് ക്യാ മിലേഗാ “ അത് കലക്കി. അതാരാ പറഞ്ഞത് ? അതുകൂടെ പറയ്. എനിക്ക് ചില സംശയങ്ങള്‍ ഇല്ലാതില്ല. :)

  ഹിന്ദി വിദ്വാന്‍ കാപ്പിലാന്‍ – ഹിന്ദി പറയാനറിയാത്തവനോടാണോ എഴുതിക്കാണിക്കുന്നത് വിദ്വാനേ ? :)

  മണികണ്ഠാ – ഒരു യാത്രയെപ്പറ്റി ഓര്‍ക്കാനെങ്കിലും ഈ പോസ്റ്റ് ഉപകരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

  ഗോപന്‍ – അതാരായിരുന്നു ആ ഹിന്ദി വിദ്വാന്‍ കാപ്പിലാന്‍ ? നിരാഹാര സമരം നടത്തുന്ന കക്ഷിയുടെ ഒരു ഫേസ് കട്ട് ഉണ്ടല്ലോ ? :)

  വാല്‍മീകി – “ ഓട്ടോ ചുപ്പ് രഹോ“ കലക്കി. ഹ ഹ. ആരാ കക്ഷി ? എനിക്ക് ചില സംശയങ്ങളൊക്കെ ഉണ്ടേ ….. :)

  ഹിന്ദി പണ്ഡിത് കാപ്പിലാന്‍ – സകല ഹിന്ദി പണ്ഡിതന്മാരുടേയും, വിദ്വാന്മാരുടേയും പേര് കാപ്പിലാന്‍ എന്നാണോ ? അതിശയം തന്നെ.

  ലുട്ടാപ്പീ – മൊത്തം ഹിന്ദീം ഇവിടന്ന് പഠിച്ചിട്ടേ പോകൂ അല്ലേ ? നന്ദീട്ടോ ?

  ശ്രീലാല്‍ – അസൂയപ്പെടേണ്ട മകാനേ. ഞാന്‍ ഒരു നീണ്ട യാത്ര പരിപാടി ഇടുന്നുണ്ട്. ‘ഇന്ത്യയെ കാണാന്‍’ എന്നാണാ യാത്രയുടെ പേര്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു ഇന്ത്യാപര്യടനം. അതില്‍ എന്റെ കൂടെ കൂടിക്കോ ? പടങ്ങള്‍ ശ്രീലാല്‍ വിവരണം ഞാന്‍. എന്താ സമ്മതമാണോ ? 6 മാസമെങ്കിലും ലീവെടുക്കണം. വലിയ യാത്രയാ.മറാട്ട് മന വായിച്ചിട്ട് അവിടെ ഒന്ന് പോകണേ. മിസ്സാക്കരുത്.

  ജോസഫ് – പോസ്റ്റ് രസിച്ചെന്നറിഞ്ഞതില്‍ സന്തോഷം.
  പൊറാടത്തിനോട് ഞാന്‍ പറഞ്ഞ സംഭവം എന്താണെന്ന് ഓര്‍മ്മ കിട്ടുന്നില്ല. ഒന്ന് പറയൂ പ്ലീസ്.

  പ്രിയ ഉണ്ണികൃഷ്ണന്‍ , ഗോപന്‍,….. ഹിന്ദി ഭാഷാ പഠിക്കാനും സംസാരിക്കാനും മറ്റ് ഹിന്ദി അബദ്ധങ്ങള്‍ പങ്കുവെക്കാനും വന്ന എല്ലാവര്‍ക്കും ബഹൂത്ത് ബഹൂത്ത് ശുക്രിയാ.

 23. കുറേനാള്‍ കൂടി ഇന്നൊന്ന് മനസ്സുതുറന്നു ചിരിക്കാന്‍ പറ്റി.

  ‘പച്ചീസ് റുപ്പയ’(25 രൂപ) എന്ന് അവസാനവില പറഞ്ഞ ഒരു കച്ചവടക്കാരനോട് ശ്രീകുമാറിന്റെ വക രാഷ്ടഭാഷാപ്രയോഗം ഇങ്ങനെയായിരുന്നു.

  “ നഹി നഹി പച്ചാസ്” (പറ്റില്ല 50 രൂപയേ തരൂ)

  നീരു ഭൈയ്യാ,ഈ അമളി ശരിക്കും എന്റെ ഭര്‍ത്താവിനും പറ്റിയിട്ടുണ്ട്.

  വാല്‍മീകീ, ആ ചുപ് രഹോ കൊള്ളാം.

 24. ലട്ക്കിയും ലക്കടിയുംതമ്മിലുള്ള സാമ്യം [വിറക് - നശിച്ച വനം. പെണ്ണ് - നശിച്ച വര്‍ഗം] തന്നെയാണ് ശരിക്കും യോജിച്ചത്….

 25. കൊള്ളാം മനോജേട്ടാ,

  ചില വരികള്‍ ഓര്‍ത്ത് വീണ്ടും വീണ്ടും ചിരിച്ചുപോകുന്നു…..

 26. നിരന്‍, നന്ദി മാഷേ. താല്പര്യമില്ലാതില്ല. പക്ഷേ ലീവു പോയിട്ട് ലീ എന്ന ഒരക്ഷരം പോലും കിട്ടില്ല. ഒരു മാസം എന്നൊക്കെ വച്ചാ, എന്നാ ആ വഴി അങ്ങ് പോയിക്കോ എന്നായിരിക്കും ഇവിടുത്തെ കാര്യം. അത് കൊണ്ട് അങ്ങനെ ഒരാഗ്രഹവും നടക്കൂല :(
  നിങ്ങള്‍ പോയി വരൂ. നിങ്ങളെഴുതുന്നത് വായിച്ചാല്‍ ഒപ്പം യാത്ര ചെയ്ത് ഒരു ഫീല്‍ കിട്ടും. അത് മതി. ഫോട്ടോ ഒക്കെ എടുക്കൂ, എന്നിട്ട് നിരത്തി പോസ്റ്റാക്കൂ.നിങ്ങളുടെ മറുപടി ഇന്നാണെട്ടോ ശ്രദ്ധയില്‍ പെട്ടത്, വെറുതേ ഒന്ന് കറങ്ങുന്നതിനിടയില്‍.
  -ശ്രീലാല്‍

 27. me too a pahas paches problem.patani kuch nahi chahiye. nan-aap bolo.(I hold 10 dhs )madichu madichu patani say paches. nan-chodichath abadayallo.50dhs vizhamichu koduthu.Patani ethra nalla pennugalum undakumo bhoomiyil ennamattil.still I cant sleep hindi teacherinte prakei. karuthama

 28. നല്ല പോസ്റ്റ്‌ , ഞാന്‍ ഇപ്പോഴാണ്‌ ബ്ലോഗ്‌ ചെക്ക്‌ ചെയ്തത്, ഇതില്‍ പറഞ്ഞതോകെ ഞാന്‍ ഇപ്പൊ അനുഭവിക്കുനതാണ്.

 29. ബാലാമണിയമ്മയുടെ അമ്പത്താറ് കവിതകള്‍ എന്ന സമാഹാരം ഹിന്ദിയിലേക്ക്‌ വിവര്‍ത്തനം ബാലാമണിയമ്മ കി ച്ഛപ്പന്‍ കവിതായേ എന്നാ പേരിലായി രുന്നു. ഇത് കണ്ട എന്‍റെ ഒരു സ്നേഹിതന്‍ പറഞ്ഞു, “കുറച്ച് നല്ല കവിതകള്‍ വിവര്‍ത്തനം ചെയ്തുകൂടായിരുന്നോ? ഇതെന്താ ഈ ചപ്പന്‍ കവിതകള്‍?

 30. ഇന്ത്യയ്ക്ക് രാഷ്ട്രഭാഷ (നാഷണല്‍ ലാംഗ്വേജ്) ഇല്ല എന്നൊക്കെ ചിലരുപറയുന്നു. (ഗുജറാത്ത് ഹൈക്കോടതിയൊക്കെ വരും ആ കൂട്ടത്തില്‍ ട്ടാ). ഈ പോസ്റ്റിന്‍റെ തലക്കെട്ട് വായിച്ച് ആകെ കണ്‍ഫ്യൂഷം ആയിരിക്കുവാ ഇക്കാര്യത്തില്‍…

 31. ഇന്ത്യയ്ക്ക് രാഷ്ട്രഭാഷ (നാഷണല്‍ ലാംഗ്വേജ്) ഇല്ല എന്നൊക്കെ ചിലരുപറയുന്നു. (ഗുജറാത്ത് ഹൈക്കോടതിയൊക്കെ വരും ആ കൂട്ടത്തില്‍ ട്ടാ). ഈ പോസ്റ്റിന്‍റെ തലക്കെട്ട് വായിച്ച് ആകെ കണ്‍ഫ്യൂഷം ആയിരിക്കുവാ ഇക്കാര്യത്തില്‍…

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>