Monthly Archives: March 2020

രാജസേനൻ ഒരു സാമൂഹ്യവിരുദ്ധൻ


91253765_10220251519225622_6751513663883968512_o
‘അന്യസംസ്ഥാന’ തൊഴിലാളികൾ നാടിനാപത്തെന്നും അവരെ എത്രയും പെട്ടെന്ന് കേരളത്തിൽ നിന്ന് ഓടിക്കണമെന്നും സംവിധായകൻ രാജസേനൻ. 

ലോകമെമ്പാടും ജോലി ചെയ്യുന്ന മലയാളികളായ അന്യരെ അന്നാടുകളിൽ നിന്ന് തിരിച്ചയക്കാൻ ഓരോ രാജ്യങ്ങളും സംസ്ഥാനങ്ങളും തീരുമാനമെടുത്താൽ രാജസേനൻ യോജിക്കുമോ?

ഹോട്ടൽ ഭക്ഷണങ്ങൾ മോശമാകാൻ തുടങ്ങിയത് ‘അന്യസംസ്ഥാന’ തൊഴിലാളികൾ ഹോട്ടലുകളിൽ പണിയെടുക്കാൻ തുടങ്ങിയതോടെ ആണെന്നാണ് സംവിധായകന്റെ കണ്ടുപിടുത്തം. ഇയാൾക്ക് വേണ്ടെങ്കിൽ ഹോട്ടൽ ഭക്ഷണം കഴിക്കണ്ട മിസ്റ്റർ.

മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ പുംഗവന്റെ സിനിമകൾ പലപ്പോഴായി കണ്ടുപോയതിൽ ഇപ്പോൾ അതിയായി ഖേദിക്കുന്നു.

ഇനിയങ്ങോട്ട് ലൈറ്റ് ബോയ് ആയിട്ട് പോലും ഇയാൾ ഏതെങ്കിലും സിനിമയുടെ പിന്നണിയിലോ അതല്ല മറ്റേതെങ്കിലും തരത്തിൽ മുന്നണിയിലോ ഉണ്ടെന്നറിഞ്ഞാൽ ആ സിനിമ ഓസ്ക്കാർ നേടിയതാണെങ്കിൽപ്പോലും കാണില്ല.

വാൽക്കഷണം:- ഏഴയലത്ത് പോലും വന്നാൽ 20 മിനിറ്റെങ്കിലും സോപ്പിട്ട് കുളിക്കേണ്ട തരത്തിലുള്ള ഇത്തരം ജന്മങ്ങളെ വെളിപ്പെടുത്തി തരുന്നതിന് കൊറോണയ്ക്ക് നന്ദി.

അപ്ഡേറ്റ്:- മറ്റ് രാജ്യങ്ങളിൽ നിന്ന് വന്ന തൊഴിലാളികളെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന ന്യായീകരണവും ക്ഷമാപണവുമായി രാജസേനൻ പോസ്റ്റ് ചെയ്ത അടുത്ത വീഡിയോയ്ക്ക് കൊടുത്ത മറുപടി താഴെ ചേർക്കുന്നു.

ഭാരതീയർ അല്ലാത്തവർ ഇവിടെ വന്നിട്ടുണ്ടെങ്കിൽ അത് ഇന്നാട്ടിലെ സർക്കാരുകൾ അറിഞ്ഞാണ് സംഭവിച്ചിരിക്കുന്നത്. അറിയാതെ വന്നിട്ടുണ്ടെങ്കിൽ അത് സർക്കാറിന്റെ വീഴ്ച്ചയാണ്. അതേപ്പറ്റിയാണ് രാജസേനൻ സംസാരിക്കേണ്ടിയിരുന്നത്. അവർ തീവ്രവാദം പരത്തുന്നുണ്ടെന്ന് രാജസേനന് വിടുന്നുള്ള അറിവാണ്, എവിടന്നുള്ള കണക്കാണ് ? എന്നിട്ട് അതേപ്പറ്റിയല്ലല്ലോ ആദ്യത്തെ വീഡിയോയിൽ പറഞ്ഞത്. അവർക്ക് വൃത്തിയില്ലെന്ന് അതിൽ പറഞ്ഞല്ലോ ? മലയാളിക്കും ഇല്ലേ ഇങ്ങനെ പല പല ദൂഷ്യങ്ങൾ ? ആ മലയാളികളെയൊക്കെ തിരിച്ചയക്കാൻ മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും തീരുമാനിച്ചാൽ എന്താകും സ്ഥിതി. ഇവർ കാരണം കേരളത്തിലെ ജോലി സാദ്ധ്യതകൾ കുറയുന്നു എന്ന് രാജസേനൻ പറഞ്ഞല്ലോ ? ഇവർ ചെയ്യുന്ന ജോലികൾ എത്ര മലയാളികൾ സ്വന്തം നാട്ടിൽ ചെയ്യും/ചെയ്യുന്നുണ്ട് ? രാജസേനന്റെ മനസ്സിലുള്ള മുഴുവൻ വിഷവും പുറത്തേക്ക് വമിപ്പിച്ച ശേഷം ഉരുണ്ട് കളിക്കാൻ നോക്കണ്ട. രാജസേനൻ ആ വീഡിയോയിൽ പറഞ്ഞത് എത്ര തേച്ചാലും മാച്ചാലും മായില്ല. മനുഷ്യസ്നേഹികളായ സമൂഹം എക്കാലത്തും അത് ഓർത്തുവെക്കും. രാജസേനൻ തീർന്നു എന്ന് മാത്രം തൽക്കാലം മനസ്സിലാക്കുക. ബാക്കിയൊക്കെ ശിഷ്ടകാലത്ത് അനുഭവങ്ങളിലൂടെ മനസ്സിലാക്കാൻ ഇടവരുന്നതാണ്.