ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ചിലെ(Greenwich) ) ഒബ്സര്‍വേറ്ററി ടവറിന്റെ ഗേറ്റിനു മുന്നിലാണ് ഈ ക്ലോക്ക് കാണാന്‍ സാധിച്ചത്. സാധാരണ ക്ലോക്കുകള്‍ 12 മണിക്കൂര്‍ ഡയല്‍ കാണിക്കുമ്പോള്‍ 1852 സ്ഥാപിതമായ ഈ ക്ലോക്ക് 24 മണിക്കൂര്‍ ഡയല്‍ കാണിക്കുന്നു, എന്നതാണ് പ്രത്യേകത.
ക്ലോക്കിന്റെ മണിക്കൂര്‍ സൂചി ശ്രദ്ധിക്കൂ. അത് താഴെ സാധാരണ ക്ലോക്കില്‍ 6 ന്റെ സ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിയാണ് കാണിക്കുന്നത്. മുകളില്‍ സാധാരണ ക്ലോക്കിലെ 12ന്റെ സ്ഥാനത്ത് അര്‍ദ്ധരാത്രി അല്ലെങ്കില്‍ 0 മണിക്കൂര്‍ എന്നും കാണിക്കുന്നു. 0.5 സെക്കന്റ് കൃത്യത പാലിക്കുന്ന ഈ ക്ലോക്ക് ഗ്രീന്‍വിച്ച് മീന്‍ ടൈം(GMT) ആണ് ‘സ്ഥിരമായി‘ കാണിക്കുന്നത്.
സ്ഥിരമായി കാണിക്കുന്നത് എന്നുപറയാന്‍ കാരണമുണ്ട്. വേനല്‍ക്കാലത്ത് ഇംഗ്ലീഷുകാര്‍ വാച്ചുകളും ക്ലോക്കുകളുമൊക്കെ ഒരു മണിക്കൂര്‍ മുന്നിലേക്ക് തിരിച്ച് വെക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. പിന്നീട് തണുപ്പുകാലം ആകുമ്പോള്‍ അത് വീണ്ടും ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെക്കും. ഡേ ലൈറ്റ് സേവിങ്ങ്സ് എന്ന ഈ ഏര്‍പ്പാടിനെ അവര്‍ ‘ബ്രിട്ടീഷ് സമ്മര്‍ ടൈം‘ (BST)എന്നും പറയാറുണ്ട്. പക്ഷെ എല്ലാ കാലഘട്ടത്തിലും ചിത്രത്തിലുള്ള ഈ ക്ലോക്ക് ഗ്രീന്‍വിച്ച് ടൈം തന്നെയാണ് പിന്തുടരുക.
ഈ 24 മണിക്കൂര്‍ ഡയലുള്ള ക്ലോക്കിന്റെ പേരാണ് 24 Hour Shepherd Gate Clock.
ചോദ്യം – എന്റെ ക്യാമറ ഈ ക്ലോക്ക് കണ്ടത് എത്ര മണിക്കാണ് ?
അത് 16.46 നു
അതായത് വൈകിട്ട് 4.46 ന്..
ശരിയുത്തരം പറയുന്നവർക്ക് മീരാജാസ്മിന്റെ കൂടെ ഒരു ഹോളിവുഡ് യാത്ര ആണോ സമ്മാനം?
സോറി,
ടൈപ്പ് ചെയ്തപ്പോൾ മാറിപ്പോയി
14:46 ആണു
ഉച്ച കഴിഞ്ഞു 2.46
ഒ.കെ?
നീരു 24 മണിക്കൂർ ക്ലോക്ക് കാണിച്ച് തന്നതിനു രംഭ നണ്ട്രി……
ഓടോ: മത്സരത്തിൽ പങ്കെടുക്കുന്നില്ല, സമയവും കാലവും തിരിച്ചറിയാൻ പാടില്ലാത്ത ഞമ്മക്ക് എന്ത് മത്സരം..:):):):)
24 മണിക്കൂര്‍, 4 സൂചികള്‍…. ഒരു ഒന്നൊന്നര സമയം പറയേണ്ടി വരും
Time 2 :43
[xiv xviii vi]
ക്ലോക്കിന്റെ ചിത്രത്തിനും വിവരണത്തിനും നന്ദി
ഹും..ഈ ക്ലോക്കും നോക്കി ബസ്സ് കാത്തിരുന്നാല്‍ കിട്ടിയതുതന്നെ ..
ചിത്രത്തിലെ ക്ലോക്കിലിപ്പൊ സമയം ഏഴേ മുക്കാലല്ലേ ?
മത്സരത്തിൽ പങ്കെടുക്കാൻ ഞമ്മളില്ല.ബുദ്ധിശാലികൾ ഉത്തരം പറയട്ടെ.
സ്വന്തം പ്രായം തന്നെ ഓര്‍മയില്ല പിന്നെ എന്തോന്ന് സമയം മാഷേ.
02:46:43 – ( 14:46:43 )
“ഞാന്‍ പണ്ട് പണ്ട് ഗ്രീനിച്ചില്‍ പോയപ്പോള്‍” കണ്ടിട്ടുണ്ട്.
അടുത്ത ലണ്ടന്‍ വരവിന് പറയൂ. ഇവിടെ ഒരു ബ്ലോഗ് മീറ്റ് നടത്താം
ഗ്രീനിച്ചില്‍ ഒരാഴ്ച കറങ്ങി നടന്നിട്ടും ഇതു ശ്രദ്ധിച്ചില്ല.. അടുത്ത തവണ ആവട്ടെ…
ഉത്തരങ്ങള്‍ മുന്നേ എഴുതിയല്ലോ. അല്ലെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.:)
നന്ദി നിരന്‍..
ഉത്തരം പറഞ്ഞ്,ഇനി സുനില്‍ പറഞ്ഞപോലെയുള്ള വല്ല സമ്മാനവും ഏല്‍ക്കേണ്ടി വന്നാലോ.. അതു കാരണം പറയുന്നില്ല..
സമയം അതുതന്നെ: ഉച്ച തിരിഞ്ഞ് 2.46.
ഏതായാലും ഈ ഫോട്ടോ കാണിച്ചുതന്നതിന് പെരുത്ത് നന്ദി കേട്ടോ…
സമയം നോക്കാവുന്ന എത്രയോ ക്ലോക്ക് ഉള്ളപ്പോള്‍ എന്തിനാ ഇതെലും നോക്കി ഇരിക്കുന്നത് ?
ഓ …. മറന്നു പോയി ….. അക്ഷരം അറിയില്ലാത്തവന് (നിരക്ഷരന്) എല്ലാ ക്ലോക്കും ഒരുപോലെയാണല്ലോ അല്ലെ……
അതുകൊണ്ട് കുഴപ്പമില്ല……. ഒരു പണിക്കിറങ്ങിയതല്ലേ….. എല്ലാവരും നന്ദി പറഞ്ഞു വരട്ടെ….
എന്തായാലും കണ്ടിട്ടില്ലാത്ത ഈ ക്ലോക്ക് കാണിച്ചതിന് നന്ദി !
പന്ത്രണ്ടു മണിക്കൂർ ക്ലോക്കിൽ നോക്കിയിരുന്നു മടുത്തിരിക്കുകയായിരുന്നു.
ഇപ്പോൾ 24 മണിക്കൂർ ക്ലോക്കും കണ്ടു; ഇല്ല എന്റെ സമയം ഇനിയും ആയിട്ടില്ല.
കൃത്യസമയം പറഞ്ഞത് ജോ ആണ്. സുനിലേ സെക്കന്റ് കൂടെ പറയണ്ടേ ? ഒന്നുമില്ലെങ്കിലും 0.5 സെക്കന്റ് കൃത്യത കാണിക്കുന്ന ക്ലോക്കല്ലേ ? എന്തായാലും ശ്രീലാല്‍ പറഞ്ഞതുപോലെ ഈ ക്ലോക്ക് നോക്കി നിന്നാല്‍ ബസ്സ് എപ്പോ പോയീന്ന് ചോദിച്ചാല്‍ മതി
സമയം നോക്കാന്‍ അറിയാത്ത ഒരുത്തന്‍ ഒരു പുത്യേ ഇനം ക്ലോക്ക് കാണിച്ചുതരാന്‍ വിളിച്ചതാണേ…. അല്ലാതെ മത്സരമൊന്നും ഇവിടെ നടക്കുന്നില്ലെന്ന് മാത്രമല്ല, സമ്മാനമായി പാരീസ് ഹില്‍ട്ടന്റെ കൂടെ പരപ്പനങ്ങാടിയില്‍ പത്ത് ദിവസം പാക്കേജ് കൊടുക്കാമെന്ന് ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചിട്ടില്ല. ചുമ്മാ കൊഴപ്പിക്കരുത്
24 മണിക്കൂര്‍ ക്ലോക്ക് കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി
മനോജേട്ടാ 24 മണിക്കൂർ ക്ലോക്ക് കാണിച്ചതിനു നന്ദി. വരാൻ അല്പം വൈകി അല്ലെങ്കിൽ സമ്മാനം അടിച്ചുമാറ്റാമായിരുന്നു. അടുത്ത തവണ നോക്കാം
ഇങ്ങനെ ഒരു ക്ലോക്ക് ഉണ്ടെന്ന് അറിയുന്നത് തന്നെ ആദ്യമാണ്. അതു കാണിച്ചു തന്നതിന് വളരെ നന്ദി.
ആശംസകൾ.
അയ്യോ..ഇതിൽ സമയം കണ്ടു പിടിക്കാൻ നോക്കി വട്ടായിപ്പോയി…! എന്തായാലും 24 മണിക്കൂർ ക്ലോക്ക് കാണിച്ചു തന്നതിനു നന്ദി…!
സത്യം, ഇതൊരൊന്നൊന്നര ക്ലോക്കാ. കിടിലന്‍!
ബൈ ദിബൈ, സമ്മാനമൊന്നുമില്ലാത്തതിനാല്‍ മത്സരത്തില്‍ പങ്കെടൂക്കുന്നില്ലാ..
- സന്ധ്യ!
nalla post
ഇത് കൊള്ളാട്ടോ
ഉള്ള 12 മണിക്കൂര്‍ തന്നെ ചിരിയാ പിന്നാ 24 മണിക്കൂറ്…………………..ന്റമ്മോ നമ്മളില്ലേ…………..ചിരിച്ച് ചിരിച്ച് മരിച്ച് പോവേ………..
അതു കലക്കി . വാച്ചു കടകള്‍ കാണുമ്പോള്‍ ഞാന്‍ എപ്പോഴും നോക്കാറുണ്ട്.ഇങ്ങിനെ ഒരു വച്ചുണ്ടോ എന്ന് . അതിവിടെ കണ്ടു. എവിടേലും അങ്ങനൊരു വച്ച് കണ്ടാല്‍ പറയണേ ..