Monthly Archives: September 2009

greenwitch

സാങ്കല്‍പ്പിക രേഖ



ണ്ട് സ്ത്രീകള്‍ ഹസ്തദാനം ചെയ്ത് നില്‍ക്കുന്ന ഒരു ഫോട്ടോ എന്നതിനപ്പുറം ഒരു വലിയ പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.

ഭൂമിക്ക് മുകളിലൂടെ കുറുകെയും നെടുകെയും മനുഷ്യന്മാര്‍ വരച്ചുകൂട്ടിയിട്ടുള്ള കുറേ സാങ്കല്‍പ്പിക രേഖകളുണ്ട്. അക്ഷാംശം(Lattitude), രേഖാശം(Longitude) എന്നൊക്കെയുള്ള ഓമനപ്പേരുകളില്‍ , ചെറിയ ക്ലാസ്സുകളിലെ ഭൂമിശാസ്ത്രപാഠങ്ങളില്‍ നാമതൊക്കെ പഠിച്ചിട്ടുള്ളതാണ്.

ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലെ(Greenwich) ഒബ്സര്‍വേറ്ററി ടവറിനുള്ളിലൂടെ കടന്നുപോകുന്ന പൂജ്യം ഡിഗ്രി രേഖാംശത്തിന്റെ (പ്രൈം മെറീഡിയന്‍ അഥവാ 00 0‘ 0“ രേഖാംശം) അപ്പുറവും ഇപ്പുറവുമാണ് ഈ രണ്ട് സ്ത്രീകളും നില്‍ക്കുന്നത്. കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ സ്വര്‍ണ്ണത്തലമുടിയുള്ള സ്ത്രീ നില്‍ക്കുന്നത് രേഖാംശത്തിന് കിഴക്കുവശത്തും കറുത്ത മുടിയുള്ള സ്ത്രീ നില്‍ക്കുന്നത് രേഖാംശത്തിന് പടിഞ്ഞാറുവശത്തുമാണ്. കിഴക്കും പടിഞ്ഞാറും നിന്ന് ഷേക്ക് ഹാന്‍ഡ് ചെയ്യുന്നെന്ന് തന്നെ പറയാം. സൂര്യന്‍ പൂജ്യം ഡിഗ്രി രേഖാംശത്തിന് മുകളില്‍ വരുമ്പോള്‍ ഗ്രീനിച്ചില്‍ സമയം(GMT) കൃത്യം 12 മണി എന്നതാണ് കണക്ക്. സമയവും രേഖാംശവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്.

ഇപ്പറഞ്ഞ രേഖാംശം എന്ന ‘സാങ്കല്‍പ്പിക രേഖ’ യാണ് സ്ത്രീകള്‍‍ക്കിടയില്‍ നിലത്തുകാണുന്ന ലോഹത്തകിടുകൊണ്ടുള്ള വര. അവര്‍ക്ക് പിന്നില്‍ കാണുന്നത് ഭൂമിയുടെ മോഹന്‍ലാല്‍ സ്റ്റൈലില്‍ ചരിഞ്ഞുള്ള നില്‍പ്പിന്റെ ഒരു മോഡലാണ്.

സാങ്കല്‍പ്പികരേഖയിലേക്ക് ഞാന്‍ നടത്തിയ യാത്രയുടെ വിവരണം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.