സ്പാനിഷ് സ്റ്റെപ്സ് എന്ന് കേള്‍ക്കുമ്പോള്‍ സംഭവം സ്പെയിനില്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. റോമിലാണ് 1725 ല്‍ നിര്‍മ്മിതമായ ഈ 138 പടികള്‍ നിലകൊള്ളുന്നത്.
Piazza di Spagna അല്ലെങ്കില്‍ സ്പാനിഷ് സ്ക്വയര്‍ എന്നത് റോമിലെ അതിപ്രശസ്തമായ ഒരു മീറ്റിങ്ങ് പ്ലേസ് ആണ്. ഈ സ്ക്വയറില്‍ നിന്ന് Trinita dei Monti എന്ന ഒരു ഫ്രഞ്ച് പള്ളിയിലേക്കാണ് യൂറോപ്പിലെ തന്നെ ഏറ്റവും നീളവും വീതിയുമുള്ള ഈ സ്പാനിഷ് പടികള്‍ നീളുന്നത്.
ഫ്രാന്‍സിലെ രാജാവ് ലൂയി പതിനാലാമന്റെ ഒരു പ്രതിമ മുകളില്‍ സ്ഥാപിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഇന്നസെന്റ് 13 -)മന്‍ മാര്‍പ്പാപ്പ അതിനുപകരമായി Francisco de Sanctis എന്ന ഇറ്റാലിയന്‍ ആര്‍ക്കിടെക്‍റ്റിനെ നിയമിക്കുകയും അദ്ദേഹം പേപസിക്കും* ഫ്രഞ്ച് സര്‍ക്കാരിനും ഇഷ്ടപ്പെട്ട രീതിയില്‍ ഈ പടികള്‍ ഡിസൈന്‍ ചെയ്യുകയുമുണ്ടായി.
18- )0 നൂറ്റാണ്ടില്‍ , റോമിലെ ഏറ്റവും സുന്ദരിമാരും സുന്ദരന്മാരും തടിച്ചുകൂടിയിരുന്നത് ഈ പടികളിലും സ്പാനിഷ് സ്ക്വയര്‍ (Piazza di Spagna) പരിസരത്തുമാണ്. അതിന് കാരണമുണ്ട്. ചിത്രകാരന്മാരും മറ്റ് കലാകാരന്മാരുമൊക്കെയടക്കമുള്ള പ്രമുഖര്‍ അക്കാലത്ത് സമ്മേളിച്ചിരുന്നത് ഇവിടെയാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്കാവശ്യമായ മോഡലുകളെ പല ചിത്രകാരന്മാരും തിരഞ്ഞെടുത്തിരുന്നത് ഈ പരിസരത്തു നിന്നാണ്.
ഇക്കാലത്ത് പോയാലും സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കും ഒരു കുറവുമില്ല സ്പാനിഷ് സ്റ്റെപ്സിലും സ്പാനിഷ് സ്ക്വയറിലും. ആ സൌന്ദര്യാധാമങ്ങളൊന്നും ക്യാമറയില്‍പ്പെടാതെ സ്പാനിഷ് പടികളുടെ നല്ലൊരു പടമെടുക്കാന്‍ എനിക്കായതുമില്ല.
* പേപസി(Papacy) – റോമന്‍ കാത്തലിക്‍ ചര്‍ച്ച് സര്‍ക്കാര്‍
മൂന്നുനാല് മാസം മുന്‍പ് ആ വഴിക്കൊന്ന് പോകാന്‍ തരപ്പെട്ടപ്പോള്‍ , സുന്ദരന്മാരുടെ ആളെണ്ണം കുറയേണ്ടെന്ന് കരുതി ഞാനും കുറേ നേരം ആ പടികളില്‍ കുത്തിയിരുന്നെങ്കിലും, മോഡലാകാന്‍ ആരെങ്കിലും വന്ന് വിളിക്കുന്നതിന് മുന്നേ സ്ഥലം കാലിയാക്കുകയും ചെയ്തു
പപ്പാസി അല്ല സുന്ദരാ പേപസി. പേ as in pay.
നേരത്തേ വിട്ടുപോന്നത് മൊത്തത്തില്‍ നന്നായി. ഹോമോ സെക്ഷ്വത്സ് ഇണകളെ അന്വേഷിച്ചുവരുന്ന പതിവിടങ്ങളിലൊന്നാണ് സ്പാനിഷ് സ്റ്റെപ്സ് എന്നുകേട്ടിട്ടുണ്ട്
(പി സിയില്‍ തൂങ്ങി ആരും പിന്നാലെ വരണ്ട. ഈ കമന്റ് നിരക്ഷരനുമാത്രം ഉള്ളതാണ് )
അപ്പോ ഈ സ്റ്റെപ്സിലാണ് അന്നും ഇന്നും കംബ്ലീറ്റ് സെറ്റപ്പുകള് അല്ലേ (ഗുപ്തന്റെ കമന്റും കൂടി കൂട്ടി വായിച്ചതാണ്, തല്ലലും പ്ലീസ്)
അധിക നേരം അവിടെ തങ്ങാതിരുന്നത് ഭാഗ്യമായി
എന്തേ വിവരണം ‘സ്പാനിഷ് സ്റ്റെപ്സി‘ല്‍ മാത്രം ഒതുക്കി…മറ്റു പടങ്ങളൊക്കെ അടുത്ത പോസ്റ്റിലേക്ക്
കരുതി വെച്ചോ നീരൂ,ഒരുഗ്രന്‍ സാധനമെന്ന പ്രതീക്ഷ
വെച്ചുകൊണ്ടാണു വായന തുടങ്ങിയത്!പ്രതീക്ഷ
അസ്ഥാനത്തായില്ലാ എങ്കിലും,പെട്ടെന്നങ്ങ് വായിച്ചു
തീര്‍ന്നു പോയി ! 138 പടവുകള്‍ ഞാനിത്ര ശീഘ്രം
പാഞ്ഞുകയറിയിറങ്ങിയോ എന്നൊരു തോന്നല്‍ !
സംഗതി ഉഗ്രന്‍!
ആശംസകള്‍
ഒ.ടൊ: ഗുപ്തന് മുന്‍കൂര്‍ ജാമ്യമനുവദിക്കപ്പെട്ടു!
നല്ല വിവരണവും ഫോട്ടോയും
നല്ല ചിത്രങ്ങള്‍. മനോഹരമായിട്ടുണ്ട്. വിവരണം വായിച്ചപ്പോള്‍ ഒന്നു പോണംന്നു തോന്നി.
hi niru bhai…
yatrayude full details eppola….:)
ഒരു ‘മോഡലാ’യേനേ:)
അവിടുന്ന് പെട്ടെന്ന് എഴുന്നേറ്റത് നന്നായി…. അല്ലേല്‍ വിവരം വെച്ചേനെ!!!!!!
പള്ളി കണ്ടിട്ട് കേരളത്തിലല്ല എന്നു തോന്നുന്നു. ഇതേതു സ്ഥലമാണ്?
പെട്ടെന്നു വായിച്ചു തീര്‍ന്നു , യാത്ര മുഴുവന്‍ എഴുതാമായിരുന്നു…
പലരും പറഞ്ഞ പോലെ ൧൩൮ പടികളും ഓടിക്കൊണ്ട് കയറിഇറങ്ങി പോയ ഒരു പ്രതീതി..
ലതിന്റെ താഴെയുള്ള ജലധാരയുടെ പടം ഇവിടെ കാണാം..
ഓ. ടോ. ലത് ശെരി, ലവിടെ വരെ വന്നിട്ട് ഒന്നിങ്ങോട്ടു കയറാന്‍ തോന്നീല്ല അല്ലെ ..
അവിടെ കൊറേ നേരം ഇരുന്നിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരു സൂപ്പർ മോഡലിനെ കിട്ടിയേനേ.അത് മിസ്സാക്കി !!!കൊള്ളാം ഈ സ്പാനിഷ് സ്റ്റെപ്സ്
@ ഗുപ്തന്‍ – ഗലീലിയോ ഗലീലി അടക്കം ഇതിപ്പോ കുറേ തെറ്റുകളായി തിരുത്തിത്തരുന്നു. നന്ദിയുണ്ട്ട്ടോ ഇനി ഇവന്മാരുടെ ഒരു പേരും ആംഗലേയത്തിലല്ലാതെ എഴുതുന്ന പ്രശ്നമില്ല. അപ്പോപ്പിന്നെ വായനക്കാരന് സൌകര്യം പോലെ വായിക്കാമല്ലോ ?
എന്തായാലും ഗുപ്തനെ അറിയിച്ചുകൊണ്ട് ഈ പിശക് തിരുത്തി എഴുതുന്നുണ്ട്. എന്നാലും ഇഷ്ടാ അവിടെ ഹോമോസ് ഇണയെത്തപ്പി വരുന്ന ഇടമായിരുന്നെന്ന് മാത്രം ആ സമയത്തൊന്നും ആരും പറഞ്ഞുതന്നില്ല
@ സി.കുഞ്ഞിക്കണ്ണന്‍ – ചേട്ടാ. എല്ലാം വിശദമായിത്തന്നെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ . തലക്കെട്ട് മാത്രം വായിച്ചാലും കുറേ കാര്യം പിടി കിട്ടും
@ – കുഞ്ഞന്‍സ് – ജലധാരയ്ക്ക് പുറകിലും ചില കഥയൊക്കെ ഉണ്ട്. ഞാനതുമായി വരുന്നുണ്ട് ഉടനെ. 2 ദിവസത്തെ ഓട്ടപ്പാച്ചിലായിരുന്നു റോമില്‍ . ഒന്നിനും സമയം തികഞ്ഞില്ല മാഷേ . അതോണ്ടാ
@ മീരാ അനിരുദ്ധന്‍ – അത്രയ്ക്കും വേണോ മീരാ ?
സ്പാനിഷ് സ്റ്റെപ്പില്‍ ഇരിക്കാനെത്തിയ എല്ല സുന്ദരന്മാര്‍ക്കും സുന്ദരിമാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
എല്ലാവരോടുമായി ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഇതെന്റെ യാത്രാവിവരണ ബ്ലോഗ് അല്ല. ചില യാത്രകള്‍ എന്നതാണ് യാത്രാവിവരണ ബ്ലോഗ്. അതില്‍ എഴുതുന്നതിന്റെ മുന്നോടിയായി കൈ തരിക്കുമ്പോള്‍ ആ തരിപ്പൊന്ന് മാറ്റാനായി ഒരു ഫോട്ടോ ചില ചിത്രങ്ങള്‍ എന്ന ഈ ബ്ലോഗില്‍ ഇട്ട് അല്‍പ്പം ആശ്വാസം കണ്ടെത്തുക എന്നത് എന്റെ പതിവാണ്.
താമസിയാതെ വിശദമായ യൂറോപ്പ് യാത്രാവിവരണം ചില യാത്രകള്‍ എന്ന ബ്ലോഗില്‍ പ്രതീക്ഷിക്കാവുന്നതാണ്. മടിയാണ് പ്രധാന കാരണം, പിന്നെ ജോലിത്തിരക്കും.
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി
Thats true shree…. as usual good post..
അതു ശരി, അപ്പോൾ കൈത്തരിപ്പ് തീർത്തതാണല്ലേ..? അടുത്ത കൈത്തരിപ്പിനായി കാത്തിരിക്കുന്നു..:)
Thanks ….. eagerly waiting for the complete travelouges
chithravum rasikan vivaranavum..ishtaayi
പുതിയ അറിവുകള്‍ക്കും കണ്ടിട്ടില്ലാത്ത കാഴ്ചകള്‍ക്കും നന്ദി.
നീരൂ.. നല്ല സൂം ലെന്‍സ് ഇല്ലായിരുന്നോ കൈയില്‍? അല്ലാ താഴെ പറഞ്ഞത് പോലെ നോക്കി കണ്ണ് കഴച്ചിട്ട് ചോദിച്ചതാ.
എനിഹൌ, നല്ല അഴകാന പടികള്‍.
“ഇക്കാലത്ത് പോയാലും സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കും ഒരു കുറവുമില്ല സ്പാനിഷ് സ്റ്റെപ്സിലും സ്പാനിഷ് സ്ക്വയറിലും. ആ സൌന്ദര്യാധാമങ്ങളൊന്നും ക്യാമറയില്‍പ്പെടാതെ സ്പാനിഷ് പടികളുടെ നല്ലൊരു പടമെടുക്കാന്‍ എനിക്കായതുമില്ല.“
കൊള്ളാം
സ്പാനിഷ് പടവുകള്‍ കയറാന്‍ കൊതിയാകുന്നു;-)
ഇനി ‘ചില റോമന്‍ യാത്ര’ വിശേഷങ്ങളും ഞങ്ങള്‍ക്ക് ഉടന്‍ പ്രതീക്ഷിക്കാം അല്ലെ മനോജേട്ടാ
കുറെ നാളായി നല്ല തെരക്കിലായിരുന്നു…
നിരക്ഷരന്‍ പോസ്ടിട്ടു എന്നും എന്നെ കൊതിപ്പിക്കുന്നു….കണ്ടു കൊതിക്കാം…!
ഇതും ഇഷ്ടപ്പെട്ടു…!
Nice to read. The name itself romantic – spanish steps..
Well written, thank you.
നിരക്ഷരാ………
ഒരുപാടു നാളായി ഇങ്ങോട്ടൊക്കെ വന്നിട്ട്. ദേ…
ഞാനീ സ്പാനിഷ് പടികളൊക്കെ കയറിയിറങ്ങി. കൊള്ളാം…ഇതൊക്കെ ഉണ്ടെന്നിപ്പൊഴാ അറിഞ്ഞത്….പോട്ടെ?
kollaam
nice
“സൌന്ദര്യാധാമങ്ങളൊന്നും ക്യാമറയില്‍പ്പെടാതെ സ്പാനിഷ് പടികളുടെ നല്ലൊരു പടമെടുക്കാന്‍ എനിക്കായതുമില്ല…”
മടിയൊക്കെ കളഞ്ഞ് , യൂറോപ്പ് വിവരണം തുടങ്ങ് നിരൂ
- സന്ധ്യ
ഫോട്ടോയ്‌ക്കും വിവരണത്തിനും നന്ദി.
പിന്നെ,,,മോഡലാക്കാന്‍ വിളിക്കുന്നതിന് മുന്‍പ് സ്ഥലം വിട്ടെന്ന്…പുളു…അവര് മാറിനില്ലടേ….ന്ന് ……………………….
സ്പാനിഷ് സ്റ്റെപ്പ് ചരിതം നന്നായി…
പെട്ടെന്ന് വായിച്ച് തീർന്നപ്പോൾ എന്തോ ഒരു ഇത്..അല്പം കൂടി വിവരണങ്ങൾ ആവാമായിരുന്നില്ലെ:)
AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色
AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色