“സാഹിത്യ അക്കാഡമിയുടെ ഈ ഭാഷ സാഹിത്യ ശില്‍പ്പശാലയുണ്ട് 14ന് തൃശൂരില്‍ വെച്ച്…. നിരക്ഷരന്‍ പങ്കെടുക്കുന്നില്ലേ ? ”
ചോദ്യം ശില്‍പ്പശാലയുടെ സെമിനാറില്‍ പോകാന്‍ ഉദ്ദേശിക്കുന്ന ഒരു വ്യക്തിയുടേതാണ്.
ചിത്രം – സുനിൽ ഫൈസൽ കോടതി |
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിരക്ഷരന് സാഹിത്യ അക്കാഡമിയുടെ കെട്ടിടത്തിനകത്തേക്ക് കയറാനുള്ള യോഗ്യതപോലുമില്ലെന്ന് സ്വയം ബോദ്ധ്യമുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല. ബ്ലോഗില്‍ അവിടവിടെയായി എന്തൊക്കെയോ കുത്തിക്കുറിച്ചിടുന്നു എന്നതൊഴിച്ചാല്‍, സാഹിത്യ കേരളത്തിലെ മണ്‍മറഞ്ഞുപോയ അതിപ്രഗത്ഭരായ ഗുരുക്കന്മാരുടെ ഛായാചിത്രങ്ങള്‍ തൂങ്ങുന്ന, അക്കാഡമിയുടെ ഓഡിറ്റോറിയത്തില്‍ കാലെടുത്ത് കുത്തണമെങ്കില്‍, അവിടെയൊരു പരിപാടിയില്‍ കാണിയായിട്ടെങ്കിലും പങ്കെടുക്കണമെങ്കില്‍ അദൃശ്യനായിട്ടോ ആള്‍മാറാട്ടാം നടത്തിയോ മറ്റോ പോകാനുള്ള വഴികളുണ്ടോ എന്നുപോലും ചിന്തിച്ചു.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് നാട്ടുപച്ച വെബ്ബ് പോർട്ടലിലേക്ക് പോകൂ.