കൊന്നതിന്റെ പേരിലും ഹർത്താലോ ?


55

നുവരിയിൽ 15 എണ്ണം
ഫെബ്രുവരിയിൽ 8 എണ്ണം
മാർച്ചിൽ 8 എണ്ണം
ഏപ്രിലിൽ 11 എണ്ണം
മെയ്യിൽ 5 എണ്ണം
————————————————-
ഇന്നുവരെ ആകെ 47 എണ്ണം.
————————————————-
പറഞ്ഞുവന്നത് 2017 ൽ കേരളത്തിൽ ഉണ്ടായ പ്രാദേശികവും അല്ലാതെയുമുള്ള ഹർത്താലുകളുടെ കണക്കാണ്. (ആ കണക്ക് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.)  എവിടെയോ ഒരു പാർട്ടിക്കാരന് തല്ലുകൊണ്ടതിന്റെ പേരിൽ നാളെ നടക്കാൻ പോകുന്ന പ്രാദേശിക ഹർത്താൽ കൂടെ ആകുമ്പോൾ മെയ് മാസത്തിൽ 6ഉം മൊത്തത്തിൽ 48 ഉം ഹർത്താലുകളാകും.

ഇതിൽ 27 ഹർത്താലുകൾ (അതായത് പകുതിയിലധികം) പാർട്ടിക്കാർ പരസ്പരം വെട്ടി, കുത്തി, തല്ലി, കൊന്നു, പച്ചക്കൊടി ചുവന്ന കൊടിക്കാരന്റെ തട്ടകത്തിൽ നാട്ടി എന്നൊക്കെ പറഞ്ഞ് ആഘോഷിച്ചതാണ്.

പാർട്ടികളെ വളർത്തിക്കോളൂ, കീജെയ് വിളിച്ചോളൂ, കാല് മാറിക്കോളൂ, കുതികാൽ വെട്ടിക്കോളൂ. വേണ്ടെന്നാരും പറഞ്ഞില്ല. തല്ലലും കൊല്ലലും നിങ്ങൾക്ക് ഒരു ഹരമോ തമാശയോ ആയിരിക്കാം. പക്ഷേ, അങ്ങനൊരു കൃത്യം നടത്താൻ സാധാരണക്കാരനായ ജനം ആവശ്യപ്പെട്ടിട്ടില്ല. കൊല്ലാൻ പോയവന്റേയോ ചത്തവന്റേയോ കുടുബാംഗങ്ങൾ ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടതിന്റെ പേരിൽ അതേ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഹർത്താലുകളുമായി വരുന്നത് എവിടത്തെ ന്യായം ?

ആളെക്കൊന്നിട്ട് ആഘോഷമാക്കുന്ന ഇതേ ഹർത്താൽ തന്നെ സമരമുറയാണെന്നും പ്രതിഷേധമാർഗ്ഗമാണെന്നും ഹുങ്ക് പറഞ്ഞുകൊണ്ട് ജനസേവനപ്രവർത്തനങ്ങളുടെ പേരിലും നടത്തുന്നത് അപഹാസ്യം മാത്രമാണ്. ഹർത്താലിനെ ന്യായീകരിക്കാൻ നടക്കുന്നവരാരും തല്ലും കൊലയും നടന്നതിന്റെ പേരിലുള്ള ഹർത്താലുകളെ തള്ളിപ്പറയുന്നത് കണ്ടിട്ടില്ലല്ലോ ? പണിയെടുക്കാതെ തിന്ന് ചീർക്കാൻ ഓരോരോ പ്രഹസനങ്ങളും അതിന്റെ ന്യായീകരണങ്ങളും. അത്താഴപ്പട്ടിണിക്കാരന്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടുകൊണ്ടുള്ള ഓരോ സാമൂഹ്യപ്രവർത്തനങ്ങൾ !! ത്ഫൂ.

പ്രായാധിക്യം മൂലം ഒരു നേതാവ് മരിച്ചതിന് ഫെബ്രുവരി 2നും നടത്തിയിരിക്കുന്നു സർവ്വകക്ഷി ഹർത്താൽ. ആരോടാണാവോ പ്രതിഷേധം ? ആദരസൂചകമായിട്ടാണെങ്കിൽ ആ ദിവസം ഒരു മണിക്കൂർ അധികം പണിയെടുക്കുകയായിരുന്നു വേണ്ടത് പുംഗവന്മാരേ.

വാൽക്കഷണം:-  ഇറാക്കിൽ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിന്റെ പേരിൽ ഇറാക്കിലുള്ള ജനങ്ങൾ പോലും ചെയ്യാത്ത കാര്യമായ ഹർത്താൽ ഈ കൊച്ചുകേരളത്തിൽ ആഘോഷിച്ചവരോട് വേദമോതിയിട്ട് വലിയ കാര്യമില്ലെന്നറിയാമെങ്കിലും ഇതൊക്കെ കാണുമ്പോൾ പറയാതിരിക്കാനാവുന്നില്ല.

#SayNoToHarthal

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>