വാർത്തേം കമന്റും – പരമ്പര 13


1111

വാർത്ത 1:- നേപ്പാളിന് ഇന്ത്യയിൽ നിന്നുള്ള ചാനൽ‌പ്പടയെ മടുത്തു.
കമന്റ് 1:- ഇന്ത്യാക്കാർക്ക് എന്നേ മടുത്തു.

വാർത്ത 2:- സൽമാൻ കേസ് വിധി. ബോളിവുഡ്ഡിന് 500 കോടിയുടെ ആശങ്ക
കമന്റ് 2:- എല്ലാവരും കൂടെ കുടിച്ച് കൂത്താടിയിരുന്നപ്പോൾ ഈ ആശങ്കയൊക്കെ എവിടായിരുന്നു ?

വാർത്ത 3:- പഞ്ചാബ് മാനഭംഗം ദൈവവിധിയെന്ന് മന്ത്രി സുർജിത് സിംഗ് രാഖ്ര.
കമന്റ് 3:- ഇതുപോലുള്ള മന്ത്രി പുംഗവന്മാരെ സഹിക്കേണ്ടി വരുന്നത് ജനത്തിന്റെ ദുർവ്വിധി.

വാർത്ത 4:- ചോദ്യം ചെയ്യാൻ മാണിയോട് വിജിലൻസ് സമയം ചോദിച്ചു.
കമന്റ് 4:- വിജിലൻസിന്റെ രീതികൾ പൊതുജനത്തിന് മനസ്സിലാക്കാൻ അവസരമുണ്ടാക്കി തരുന്നതിന് നന്ദി.

വാർത്ത 5:- ബാങ്കുകൾ നോട്ട് എണ്ണുന്നതടക്കമുള്ള സേവനങ്ങൾക്ക് ചാർജ്ജ് ഈടാക്കാൻ പോകുന്നു.
കമന്റ് 5:- ഞങ്ങൾടെ നേതാവിന്റെ വീട്ടിൽ കൊണ്ടുപോയി എണ്ണിച്ചോളാമെന്ന് പാലായിൽ നിന്ന് ചിലർ.

വാർത്ത 6:- സച്ചിൻ സ്പാനറെടുത്തു, കാർ നിർമ്മാണം തുടങ്ങി.
കമന്റ് 6:- ഇത്രേം നാൾ കളിച്ച് നടന്നതല്ലേ ? ഇനിയെന്തെങ്കിലും കൈത്തൊഴിൽ ചെയ്ത് ജീവിച്ചേക്കാമെന്ന് കരുതിക്കാണും.

വാർത്ത 7:- കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയുടെ കൂത്തരങ്ങ്.
കമന്റ് 7:- പറയണത് കേട്ടാൽ തോന്നും ബാക്കി കോർപ്പറേഷനുകളെല്ലാം സത്യസന്ധതയുടെ വിളനിലമാണെന്ന്.

വാർത്ത 8:- കാര്യങ്ങൾ ശരിയായ വഴിക്കല്ല പോകുന്നതെന്ന് വി.എം.സുധീരൻ.
കമന്റ് 8:- പറഞ്ഞത് നന്നായി. അല്ലെങ്കിൽ ഞങ്ങളാരും അറിയില്ലായിരുന്നു.

വാർത്ത 9:- കേന്ദ്രവും സംസ്ഥാ‍നങ്ങളും ‘ടീം ഇന്ത്യ‘യാകണമെന്ന് പ്രധാനമന്ത്രി.
കമന്റ് 9:- ടീമൊക്കെ റെഡിയായാലും ക്യാപ്റ്റനൊന്ന് ഇന്ത്യയിലേക്ക് വന്നാലല്ലേ കളി തുടങ്ങാനാവൂ.

വാർത്ത 10:- സെൽഫി പഠിക്കാൻ യൂണിവേർസിറ്റി കോഴ്സ് വരുന്നു.
കമന്റ് 10:- ഈ വിഷയത്തിൽ സിലബസ്സിൽ ഇല്ലാത്തതടക്കം എല്ലാം യൂണിവേർസിറ്റിയെ പഠിപ്പിക്കാമെന്ന് സെൽഫിസ്റ്റ് വിദ്യാർത്ഥികൾ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>