വാർത്തേം കമന്റും-(പരമ്പര 117)


117

വാർത്ത 1:- ‘തോൽവിക്ക് ശേഷവും ധാർഷ്ട്യം’; സിപിഐ ജില്ലാ എക്‌സിക്യുട്ടിവിൽ മുഖ്യമന്ത്രിക്ക് രൂക്ഷവിമർശനം.
കമൻ്റ് 1:- ആരൊക്കെ എത്ര വിമർശിച്ചാലും അപ്പുറത്ത് മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല.

വാർത്ത 2:- ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, സാധാരണ പ്രവര്‍ത്തകനായി തുടരും; തീരുമാനത്തിലുറച്ച് മുരളീധരന്‍.
കമൻ്റ് 2:- കോൺഗ്രസ്സിൽ മുരളിയേക്കാൾ സീനിയറായ ഒരുപാട് നേതാക്കന്മാർ ഇങ്ങനെ സ്വയം പിന്മാറിയാൽ ആ പാർട്ടി രക്ഷപ്പെട്ടെന്ന് വരും.

വാർത്ത 3:- ‘തെറ്റ് സമ്മതിക്കുന്നു’; ഇനി തിരഞ്ഞെടുപ്പ് പ്രവചനം നടത്തില്ലെന്ന് പ്രശാന്ത് കിഷോര്‍.
കമൻ്റ് 3:- പ്രവാചകന്മാർക്കിത് മോശം കാലം. ജനാധിപത്യത്തെ വിലയിരുത്തുമ്പോൾ സൂക്ഷിക്കുക.

വാർത്ത 4:- അഞ്ചുദിവസത്തിനിടെ 858 കോടിയുടെ വർധനവ്; കുതിച്ചുകയറി ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന്റെ സ്വത്ത്.
കമൻ്റ് 4:- ജനാധിപത്യത്തെ കുടുംബ സ്വത്തായി മാറ്റിയെടുക്കുന്ന വിധം.

വാർത്ത 5:- സീബ്രാലൈൻ മുറിച്ചുകടക്കുമ്പോൾ ബസ് ഇടിച്ചുതെറിപ്പിച്ചു; സ്കൂൾ വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു.
കമൻ്റ് 5:- പോത്തിനെന്ത് ഏത്തവാഴ? കേരളത്തിലെ ബസ്സ് ഡ്രൈവർമാർക്കെന്ത് സീബ്രാ ലൈൻ?

വാർത്ത 6:- രാജ്യസഭാ തിരഞ്ഞെടുപ്പ്: ‘ത്യാഗം സഹിക്കാൻ’ സി.പി.എം.; കേരള കോൺഗ്രസിന് സീറ്റ് നൽകിയേക്കും.
കമൻ്റ് 6:- ജനങ്ങളെ സേവിക്കാൻ വേണ്ടിയാണല്ലോ ഈ ത്യാഗങ്ങൾ എന്നാലോചിക്കുമ്പോളാണ് ഒരാശ്വാസം.

വാർത്ത 7:- സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കം; ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ: നാലുപേർകൂടി അറസ്റ്റിൽ.
കമൻ്റ് 7:- നിയമപരമായ ഒരു കാര്യം ചെയ്യുന്നത് പോലെയാണ് പോക്ക്.

വാർത്ത 8:- 5,700 കോടി രൂപയുടെ ആസ്തി; മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയാകാന്‍ ഏറ്റവും ധനികനായ എം.പി.യും.
കമൻ്റ് 8:- എല്ലാ ധനാഡ്യന്മാർക്കും ധനം ഇരട്ടിപ്പിക്കാനും സംരക്ഷിക്കാനും അധികാരം അത്യാവശ്യമാണല്ലോ?

വാർത്ത 9:- തരിമ്പെങ്കിലും മനുഷ്യത്വം ഉണ്ടെങ്കിൽ ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം- എഎ റഹീം.
കമൻ്റ് 9:- മനുഷ്യത്ത്വത്തെപ്പറ്റി സംസാരിക്കുന്നത് യാതൊരു ദാക്ഷിണ്യവും ഇല്ലാതെ രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളുന്നവർ ആകുമ്പോൾ കേൾക്കുന്നവർക്ക് ലജ്ജയാകുന്നു.

വാർത്ത 10:- പതിനാറുകാരിയോട് ലൈംഗികാതിക്രമം, പോലീസുകാരൻ അറസ്റ്റിൽ.
കമൻ്റ് 10:- പത്ത് വർഷത്തിനപ്പു റം ഇതേ പൊലീസുകാരൻ ഉയർന്ന് പദവിയിൽ പൊലീസ് സേനയിൽത്തന്നെ തുടരുന്നത് കാണേണ്ടി വരാതിരിക്കട്ടെ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>