Monthly Archives: January 2016

നിങ്ങൾക്കാരാണ് പി.ജെ.ആന്റണി ?


55

നിങ്ങൾക്കാരാണ് പി.ജെ.ആന്റണി ?

ഭൂരിഭാഗം മലയാളികൾക്കും പി.ജെ.ആന്റണി ഒരു സിനിമാ നടനായിരിക്കാം. എം.ടി.സംവിധാനം ചെയ്ത് ഇന്ത്യൻ പ്രസിഡന്റിന്റെ സുവർണ്ണകമലം കേരളത്തിലേക്ക് കൊണ്ടുവന്ന നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച നടൻ. ആ റോളിന്റെ പേരിൽ ഭരത് അവാർഡ് നേടിയ നടൻ.

കുറേപ്പേർക്ക് അതിനേക്കാളുപരി പി.ജെ.ആന്റണി ഒരു നാടകക്കാരനായിരിക്കാം. എന്തായാലും നടൻ തന്നെ. പക്ഷേ, ഒരു സാഹിത്യകാരൻ എന്ന നിലയ്ക്ക് നമ്മളെത്ര പേർ പി.ജെ.ആന്റണിയെ മനസ്സിലാക്കിയിട്ടുണ്ട്, വായിച്ചിട്ടുണ്ട് ? ചുരുക്കം ചിലരെങ്കിലും മനസ്സിലാക്കിക്കാണുമെന്ന് കരുതുന്നു. ഇല്ലാത്തവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്.

നാൽ‌പ്പതോളം നാടകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിൽ പലതും ഇന്നും പ്രസക്തമാണ്. അല്ലെങ്കിൽ അന്നത്തേക്കാൾ അവതരണ സാദ്ധ്യത കൂടുതൽ ഇന്നാണ്. രണ്ട് നോവലുകൾ, ഒരു നോവലൈറ്റ്, ഏഴ് ചെറുകഥാ സമാഹാരങ്ങൾ, ഒരു കവിതാ സമാഹാരം, നാല് ഗാനസമാഹാരങ്ങൾ, നദി എന്ന ചിത്രത്തിന്റെ തിരക്കഥ, രണ്ട് നാടക ജീവിതസ്മരണ ഗ്രന്ഥങ്ങൾ, എന്നിങ്ങനെ നാടകരംഗത്തിന് മാത്രമല്ല മലയാള സാഹിത്യലോകത്തിന് തന്നെ അദ്ദേഹം നൽകിയിട്ടുള്ള സംഭാവന ബൃഹത്താണ്. പക്ഷേ, നിർഭാഗ്യവശാൽ അദ്ദേഹം ഒരു സാഹിത്യകാരൻ എന്ന പേരിൽ അറിയപ്പെട്ടില്ല. ഇതിലെ പല കൃതികളും അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെടുകയോ വായനക്കാരിലേക്ക് വേണ്ടുംവണ്ണം എത്തുകയോ അത്തരത്തിൽ വേണ്ടത്ര അംഗീകാരം നേടിയെടുക്കുകയോ ചെയ്തില്ല.

അദ്ദേഹം മൺ‌മറഞ്ഞ് ഏതാണ്ട് 37 വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പേരിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന പി.ജെ.ആന്റണി മെമ്മോറിയൽ ഫൌണ്ടേഷൻ അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. കാലങ്ങളേറെയായി ഫൌണ്ടേഷൻ അതിനുവേണ്ടിയുള്ള ഗവേഷണത്തിലായിരുന്നു എന്ന് പറയാം. പ്രസിദ്ധീകരിക്കപ്പെട്ട പല കൃതികളുടേയും കോപ്പികൾ കിട്ടാനില്ല. പല കൃതികളുടേയും കൈയ്യെഴുത്ത് പ്രതികൾ മാത്രമാണ് കിട്ടിയത്. പല കൈയ്യെഴുത്ത് പ്രതികളും കണ്ടെടുക്കാനായെങ്കിലും അതിന്റെയെല്ലാം ആധികാരികത ഉറപ്പ് വരുത്തൽ എന്നിങ്ങനെ ശ്രമകരമായ ഒരു ജോലി ഇപ്പോൾ ലക്ഷ്യപ്രാപ്തിയിലേക്കെത്താൻ പോകുകയാണ്.

77

മാർച്ച് മാസം 14ന് അദ്ദേഹത്തിന്റെ മുപ്പത്തിയേഴാം ചരമ വാർഷികത്തിന് നാല് വാള്യങ്ങളായി കൃതികൾ പ്രകാശനം ചെയ്യപ്പെടും. പി ജെ ആന്റണിയെക്കുറിച്ച് സഹപ്രവർത്തകരും സഖാക്കളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ജീവിച്ചിരിക്കുന്നവരും അന്തരിച്ചവരുമായ പ്രമുഖ വ്യക്തികൾ എഴുതിയ ലേഖനങ്ങൾ മുഖാമുഖങ്ങൾ എന്നിവയും ഈ സമാഹാരത്തിന്റെ ഭാഗമായുണ്ടാകും. സാഹിത്യപ്രവർത്തക സഹകരണ സംഘം (NBS) ആണ് പ്രസാധകർ. പുസ്തകത്തിന്റെ റോയൽറ്റി മുഴുവൻ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനാണ് വിനിയോഗിക്കുക. ഇന്ദുലേഖ ഓൺലൈൻ സ്റ്റോർ വഴി ലോകത്തിന്റെ ഏത് ഭാഗത്തും ഈ സമാഹരം ലഭിക്കുന്നതാണ്.

നമ്മെ വിട്ടുപോയ ആ അതുല്യനായ ആ കലാകാരനോട് ഇനി നമുക്ക് ചെയ്യാനാവുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ കൃതികൾ സ്വന്തമാക്കുകയും വായിക്കുകയും ചെയ്യുക എന്നതാണ്. ഞാൻ എന്റെ കോപ്പി ബുക്ക് ചെയ്ത് കഴിഞ്ഞു. നിങ്ങൾ ഓരോരുത്തരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

3000 പേജുകൾ 4 വാല്യങ്ങൾ.
മുഖ വില 2495 രൂപ
പ്രീ പബ്ലിക്കേഷൻ സൗജന്യ വില 1595 രൂപ
3 തവണകളായി 1650 രൂപ (600,550,500) രൂപ
പ്രസിദ്ധീകരണം 2016 മാർച്ച് 14
ബുക്ക് ചെയ്യേണ്ട അവസാന തീയതി 2016 ഫെബ്രുവരി 29

1. കേരളത്തിലെ എല്ലാ NBS ( National Book Stall ) ശാഖകളിലും ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഒറ്റത്തവണയായിട്ടോ മൂന്ന് തവണയായിട്ടോ ബുക്ക് ചെയ്യാം

2. www.indulekha.com/pjantony എന്ന വിലാസത്തിൽ ഓൺലൈൻ ആയി ബുക്ക് ചെയ്യാം. ലോകത്തിന്റെ ഏതുഭാഗത്തും ഇത്തരത്തിൽ പുസ്തകം എത്തിക്കുന്നതാണ്. ഇന്ത്യയിൽ എവിടെയും പോസ്റ്റേജ് ചാർജ്ജുകൾ സൗജന്യമാണ്.

3. 9495235615 എന്ന നമ്പറിൽ വിളിച്ചാൽ കേരളത്തിൽ എവിടെയും വീട്ടിൽ വന്ന് ബുക്കിങ് സ്വീകരിക്കുന്നതായിരിക്കും.

4. എറണാകുളത്ത് ഹൈക്കോടതിക്ക് എതിർവശമുള്ള പി ജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ ഓഫീസിൽ നേരിട്ട് ബുക്കിങ് സ്വീകരിക്കുന്നതാണ്.

789