If you are a victim of plagiarism, please report/post it using #MyArticleToo hash tag. Let’s fight it together.
ചെ ചെറുതും വലുതുമായ സാഹിത്യചോരണങ്ങൾ പലതും നടന്നിട്ടുണ്ടാകാം. സാഹിത്യം മോഷ്ടിച്ച് ചുമ്മാ പ്രശസ്തി മാത്രം നേടിയവരുണ്ടാകാം; പണം സമ്പാദിച്ചവരുമുണ്ടാകാം. അങ്ങനെയങ്ങനെ പല തരത്തിലുള്ള മോഷണങ്ങൾ നടന്നിട്ടുണ്ടാകാം.
നിങ്ങളങ്ങനെ ഏതെങ്കിലുമൊരു സാഹിത്യ ചോരണത്തിന്റെ ഇരയായിട്ടുള്ള വ്യക്തിയാണെങ്കിൽ #MyArticleToo എന്ന ഹാഷ് ടാഗോടെ അത് തുറന്ന് പറയുക. ഭാവിയിൽ എല്ലാം തടുത്തുകൂട്ടി ഇത്തരം മോഷ്ടാക്കൾക്കെതിരെ സംഘടിച്ച് പോരാടാൻ ഈ ഹാഷ് ടാഗ് റിപ്പോർട്ടിങ്ങ് സഹായിച്ചെന്ന് വരും. കുറഞ്ഞ പക്ഷം ഇത്തരം മോഷ്ടാക്കളിൽ ലജ്ജ കിളിർപ്പിക്കാനെങ്കിലും ഈ ഹാഷ് ടാഗ് ഉപകരിച്ചെന്ന് വരും.
———————–
എന്റെ സാഹിത്യസൃഷ്ടികൾ മോഷണം പോയതിന്റെ രത്നച്ചുരുക്കം.
———————–
കാരൂർ സോമൻ എന്ന വ്യക്തി എന്റെ 56 പേജോളം വരുന്ന വിദേശ യാത്രാവിവരണങ്ങൾ മോഷ്ടിച്ച് എന്റെ ഭാര്യയുടേയും മകളുടേയും പേരുകൾ പോലും അതേപടി അച്ചടിച്ച് മാതൃഭൂമി ബുക്ക്സ് (സ്പെയ്ൻ – കാളപ്പോരിന്റെ നാട്) വഴിയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (ഫ്രാൻസ് – കാൽപ്പനികതയുടെ കവാടം) വഴിയും പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ ഇവിടെ വായിക്കാം.
പരാതിപ്പെട്ടപ്പോൾ, കോപ്പിയടി സമ്മതിച്ച് മാതൃഭൂമി ബുക്ക് പുസ്തകം പിൻവലിക്കുകയും കാരൂർ സോമനെതിരെ നിയമ നടപടികൾ ആരംഭിച്ചെന്ന് പറഞ്ഞ് എനിക്ക് കത്തയക്കുകയും ചെയ്തെങ്കിലും അവർ പിന്നീടും പുസ്തകം വിറ്റഴിക്കുകയുണ്ടായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും പുസ്തകം പിൻവലിച്ചെങ്കിലും എന്റെ വക്കീൽ നോട്ടിസിനുള്ള മറുപടി പോലും അവരുടെ ഭാഗത്തുനിന്ന് കിട്ടിയില്ല.
ഈ വിഷയത്തിൽ നീതി ലഭ്യമാക്കാൻ വേണ്ടി. എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഞാൻ നൽകിയ രണ്ട് ക്രിമിനൽ കേസുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
കാരൂർ സോമൻ,
മാതൃഭൂമി ബുക്ക്സ്,
വീരേന്ദ്രകുമാർ,
ജിനചന്ദ്രൻ,
പി.വി.ചന്ദ്രൻ,
എ.വി.മാധവൻ,
പി.വി.നിധീഷ്,
ശ്രേയാംസ്‌കുമാർ,
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,
ഡോ:എം.ആർ.തമ്പാൻ,
എസ്.കൃഷ്ണകുമാർ, എന്നിവരാണ് പ്രതിസ്ഥാനത്ത്.
കേസ് നടത്തി ജയിച്ചാൽ, കോടതി അനുവദിച്ച് കിട്ടുന്ന നഷ്ടപരിഹാരത്തുക മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകി അതിന്റെ കണക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാമെന്നാണ് എന്റെ വാഗ്ദാനം.
ഭാഷയേയും സാഹിത്യത്തേയും സ്നേഹിക്കുന്ന എല്ലാ സുമനസ്സുകളുടേയും സഹകരണം ഈ വിഷയത്തിൽ എനിക്കുണ്ടാകണമെന്ന്; കോപ്പിയടിക്കപ്പെട്ട ഓരോരുത്തർക്കും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
സസ്നേഹം
- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)
#MyArticleToo