ഫറൂക്ക് വാഫ


കാര്യമായ ഇംഗ്ലീഷ് പരിജ്ഞാനമൊന്നുമില്ലാത്തെ ഒരു മിസിറിയാണ് ഫറൂക്ക് വാഫ. മിസിറി എന്നുവെച്ചാല്‍, ഈജിപ്‌ഷ്യന്‍.

എണ്ണപ്പാടത്ത് ജോലി ചെയ്യുന്ന‍ ഫറൂക്കിന്റെ സഹപ്രവര്‍ത്തകരില്‍‍ ഒരാള്‍‌ക്ക്, ഒരിയ്ക്കല്‍ ഫീര്‍ഡില്‍ ജോലി ചെയ്യുന്നതിനിടയ്ക്ക് തലയ്ക്ക് പരുക്കേല്‍ക്കുന്നു. സഹപ്രവര്‍ത്തകനെ ഹോസ്പിറ്റലില്‍ എത്തിച്ച് വേണ്ട ശുശ്രൂഷകള്‍‌ നല്‍കിയതിനുശേഷം മടങ്ങിവന്ന ഫറൂക്കിനോട്, അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്‍ ആശുപത്രി വിവരങ്ങള്‍‌ തിരക്കുമ്പോള്‍ ഫറൂക്കിന്റെ ഇംഗ്ലീഷിലുള്ള മറുപടി ഇപ്രകാരം.

” They took photocopy of his head in hospital. He is okay now.”

Comments

comments

37 thoughts on “ ഫറൂക്ക് വാഫ

  1. ഇത് കേട്ടാല്‍ ഒന്നും ഞാന്‍ ചിരിക്കില്ല നിരനെ ..ഞാന്‍ ഈ ടൈപ്പ് തമാശ ധാരാളം കേട്ടതായിരുന്നു.ഗുള്‍ഫില്‍ ഉണ്ടായിരുന്ന സമയം.അറബികളും നമ്മുടെ മലയാളികളും ഇതിലും വലിയ ഇംഗ്ലീഷ് പറയും :)
    വല്യ വെള്ളിയാഴ്ച ബാപ്പ പള്ളിയില്‍ പോയില്ല പിന്നാ ഈ കൊച്ചു വെള്ളിയാഴ്ച

  2. കാപ്പു ഇതിലും ബല്യ ഇംഗ്ലീഷ് പറയും ‘ഗുള്‍ഫി’ലായിരുന്നപ്പോള്‍…

    ഞാനും കേട്ടിട്ടുള്ളതാ…

    അതുവച്ചു നോക്കുമ്പോള്‍ ഈ ഫറൂക്ക് ഒക്കെ എന്തിനു കൊള്ളാം ?

  3. ഗീതേച്ചി എങ്ങിനെയെങ്കിലും ചിരിച്ചോട്ടേ കാപ്പിലാനേ.
    കാപ്പിലാന്‍ ചിരിക്കില്ലാ എന്ന് വാശി പിടിച്ചിരിക്കുകയല്ലേ ? മറ്റുള്ളോരെ ചിരിക്കാനും സമ്മതിക്കില്ലേ ?
    :) :)

  4. അങ്ങനെ വാശി പിടിപ്പിച്ചാല്‍ ഞാനും ചിരിക്കും ..
    ഒന്ന് ഇക്കിളി ഇട്ടു തരാമോ ചേട്ടാ..

    എന്തിനാ ?

    അല്ല ചുമ്മാതെ …ഒന്ന് ചിരിക്കാന്‍ ..

    ബുഹാഹാ ..ബുഹാഹാ ….ബുഹാ ബുഹാ ബുഹാഹ ….

  5. ഇത് എന്തോന്ന് ചിരിയാ കാപ്പിലാനേ ?
    അമേരിക്കയില്‍ ബുഷ് ചിരിക്കുന്നത് ഇങ്ങിനെയോ മറ്റോ ആണോ ? അങ്ങിനെയാണെങ്കില്‍ ക്ലിന്റണ്‍ ചിരിക്കുന്നത് ക്ലിഹാ ക്ലിഹാ ക്ലീഹഹാ‍ എന്നായിരിക്കുമല്ലോ ?

  6. അടുത്ത പ്രസിഡണ്ട്‌ ചിലപ്പോള്‍ ഹിലാരിയോ ,ഒബാമയോ ആയിരിക്കും

    അപ്പോള്‍ അവര്‍ ചിരിക്കുന്നത് എങ്ങനെ ആയിരിക്കും
    ഒരു പരീക്ഷണം …

    തുടങ്ങട്ടെ ചിരി മല്‍സരം

  7. ഹിലാരി പെണ്ണായതുകൊണ്ട് ഹി ഹി ഹി ചിരി ചേരില്ല. ഒരു സ്ത്രൈണത വരണമെങ്കില്‍ ഹില്‍ ഹില്‍ ഹില്‍ ഹിലു ഹിലു ഹിലു എന്ന് ചിരിച്ചോട്ടേ.

    ഒബാമ, എങ്ങിനെ ചിരിക്കുമെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.

    അല്ല കാപ്പിലാനേ…നമ്മളിങ്ങനെ ചിരിയെപ്പറ്റി കമന്റുകള്‍ ഇട്ട് ഇരുന്നാല്‍ ആ കരിമ്പിന്‍കാലയ്ക്ക് മറുമൊഴിയില്‍ നോക്കുമ്പോള്‍ ഹാലിളകുമോ ? ഇന്നലെ ഷാപ്പില്‍ നടത്തിയ അടിയുടെ ക്ഷീണം ഇതുവരെ മാറീട്ടില്ല. ഇനിയിപ്പോള്‍ വൈകീട്ട് ഷാപ്പില്‍ എന്തെല്ലാം പുകിലാണാവോ ഉണ്ടാകുക ഷാപ്പിലമ്മേ ?

  8. അല്ല നിര ..നിങ്ങള്‍ ഇത് മറുമൊഴിയില്‍ കൊടുത്തോ ? അങ്ങനെയെങ്കില്‍ കരിമ്പ്‌ വരും .ഇന്നലെ പ്രിയ കൊടുത്തതിന്റെ ബാക്കി കൂടി വാങ്ങി പോകും അത്രതന്നെ .

  9. ഞാന്‍ മനുഷ്യരു ചിരിക്കുന്നതു പോലെയാ ചിരിച്ചത്. ചിരിക്കൂല്ലാന്നു വാശി പിടിച്ചിരുന്ന കാപ്പു അതനുകരിച്ചപ്പോള്‍ കാക്ക കരയുന്നതുപോലെയായി….കാ കാ കാ കി കി കി….
    (അല്ലേലും ആ മോന്ത കണ്ടാലേ അറിയില്ലേ അങ്ങനെയിങ്ങനെയൊന്നും ചിരിക്കുന്ന ആളല്ല കാപ്പു എന്ന്.പിന്നെ ഇന്നാളൊരു ഇത്തിരിപ്പോന്ന മീനെ പിടിച്ചപ്പോ വാനിറയെ ചിരി, ആ 82 പല്ലും കാണിച്ച്. ആ പോട്ടം ഒന്നൂടി പോസ്റ്റിയേ കാപ്പൂ)

  10. ഹഹഹാ.. ഒരു നീണ്ട ചിരി..
    മഷേ നിരക്ഷരന് അപ്പോ വേറേം കൂട്ടുകാരുണ്ട് അല്ലേ..
    എന്തയാലും കൊള്ളാം… അല്ല കലക്കി

  11. സകലമാന ചിരിക്കാരോടും ഒരു ചോദ്യം. ഒബാമ ചിരിക്കുന്നതെങ്ങിനെയെന്ന് വല്ല രൂപവുമുണ്ടോ ? ഹിലാരിയും, ക്ലിന്റണും, ബുഷുമെല്ലാം ചിരിച്ചുകഴിഞ്ഞു.

  12. നിരക്ഷരാ തുറന്നുപറ മോനേ അതൊരു മലയാളി മിസ്റിയല്ലേ ?
    മുടിയൊക്കെ നീട്ടി വളര്‍ത്തീട്ട് ഒരു പെടലി ലുക്കില്……അല്ലേ സത്യം പറ.

    കാപ്പൂന്റെ ‘ദൈവം ഉണ്ടോ’ അഥവാ എങ്ങനെ ഊട്ടാം ന്നാലോയ്ച്ച് ട്ടന്നെ, ഒരു വഴിക്കായിട്ടിരിക്കുമ്പഴാ ഒബാമേടൊരു ഒണക്കച്ചിരി.
    ഒ ഒ ഒ ഓ ഓ(ഡും ഡു ഡുഡും ഡും,ശിങ്കാരിമേളം ടോണ്‍)
    ബ ബ്ബ ബ ബാ ബാ….
    മ മ്മ മ മാ മാ……. ങ്ങ ന്യങ്ക് ട് പോട്ടേ…..

  13. ഫറൂക്ക് വാഫയുടെ ഫോട്ടോക്കോപ്പി വായിക്കാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

    കാവലാനേ എനിക്ക് സമാധാനമായി. ഒബാമയുടെ ചിരി ശിങ്കാരിമേളം ശൈലിയില്‍ കേട്ടപ്പോള്‍. ഇനി വല്ല ചിരിയും ബാക്കിയുണ്ടോ കാപ്പിലാനേ ?

  14. സമയമുണ്ടെങ്കില്‍ ഇതൊന്നു നോക്കി വിലയിരുത്തൂ…ഇന്നലെ ബ്ലോഗാന്‍ തുടങ്ങിയ ഒരു തുടക്കക്കാരന്റെ ചിന്തകള്‍…
    അഭിപ്രായം അറിയിക്കണേ… ( “ പബ്ലിസിറ്റി ചിന്തയിതൊന്നേ മനുജനു ആശ്രയമീ ബൂലകില്‍…”)

    യുന്ക്തിവാദികളേ ഇതിലേ ഇതിലേ…-1

  15. ചിരിയെ പറ്റി ആരും തമ്മില്‍ തല്ലണ്ട…ചെവി കേള്‍ക്കുന്നവര്‍ ഈ ഫോട്ടോസ്റ്റാറ്റ്” മറുപടി കേട്ട് ചിരിച്ചോളും….ഞാനും സാമാന്യം നന്നായി ചിരിച്ചു കേട്ടോ…പിന്നേ,എന്റെ പോസ്റ്റില്‍ നിരക്ഷരന്‍ ചേട്ടന്‍ പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്..

  16. :)
    ഈ മസറികളുടെ ഭാഷ പിന്നെയും സഹിക്കാം. വായ്നാറ്റമാണ് കഷ്ടം. ഒരിക്കല്‍ ഒരു മസറിയോട് ഇതേപ്പറ്റി ചോദിച്ചു. പല്ലുതേച്ചാല്‍ പല്ലിന്റെ ഇനാമലിനു കേടുവരുമത്രേ..

  17. എല്ലാവരും ചിരിച്ചു .ഇനി ആര് ?
    ബ്രിട്ടനിലെ ടോണി ബ്ലൈര്‍ ?
    ഒസാമ ബിന്‍ ലാദന്‍ ?
    സോണിയ ഗാന്ധി ?
    ലാലു പ്രസാദ് യാദവ് ?
    പോരട്ടെ

  18. മൂര്‍ത്തി, റഫീക്ക്, ശ്രീ, ഏകാകി, പാമരന്‍, റെയര്‍ റോസ്, സര്‍ഗ്ഗ, വാല്‍മീകി, കാപ്പിലാന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, ശിവകുമാര്‍, ഗീതേച്ചീ, അനൂപ്, പുടയൂര്‍, കാവലാന്‍, അമൃതാ വാര്യര്‍, അത്മാന്വേഷീ, വീണ, സ്മിത, കുറ്റിയാടിക്കാരന്‍, ഷാരു, കുട്ടന്‍ മേനോന്‍, ബാബുരാജ് എല്ലാവര്‍ക്കും നന്ദി.

    കുട്ടന്‍ മേനോന്‍ – ആ വായ്നാറ്റം ഇത്തിരി കടുപ്പം തന്നെയാണ്. പ്രതേകിച്ചും നോമ്പ് കാലങ്ങളില്‍.

    കാപ്പിലാനേ – അവസാനം പറഞ്ഞ കക്ഷികളുടെ ചിരിയൊക്കെ ഇത്തിരി വിഷമമാണ്. കാപ്പിലാന്‍ തന്നെ അങ്ങ് ചിരിച്ച് കാണിക്ക്. ഞാന്‍ സ്കൂട്ടായി. എന്തായാലും ചിരിക്കാന്‍ കൂടിയതിന് എല്ലാവര്‍ക്കും വീണ്ടും ഒരു നന്ദികൂടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>