വാർത്തേം കമന്റും – (പരമ്പര 97)


97

വാർത്ത 1:- ജോജുവിനെ കായികമായി നേരിടാനിറങ്ങിയത് ശരിയായില്ല; കോണ്‍ഗ്രസിനെതിരേ മന്ത്രി ശിവന്‍കുട്ടി.
കമൻ്റ് 1:- പറയുന്നത് അത്തരം കായികാഭ്യാസങ്ങൾ ഒന്നും നടത്താത്ത ആളാണെന്നത് ശ്രദ്ധിക്കണം.

വാർത്ത 2:- ബസില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നത് വിലക്കി കർണ്ണാടക ഹൈക്കോടതി.
കമൻ്റ് 2:- രാജ്യമെമ്പാടും സുപ്രീം കോടതി വഴി വിലക്കേണ്ട മലിനീകരണം.

വാർത്ത 3:- നിധി കണ്ടെത്താന്‍ നഗ്നയായ സത്രീയെ മുന്നിലിരുത്തി മന്ത്രവാദം; അഞ്ച് പേര്‍ അറസ്റ്റില്‍.
കമൻ്റ് 3:- ഇന്ത്യ ഇപ്പോഴും പഴയ ഇന്ത്യ തന്നെയാണ്.

വാർത്ത 4:- വിടില്ല, ഇപ്പോഴും കേരള പോലീസ് സുകുമാരക്കുറുപ്പിന് പിന്നാലെയുണ്ട്; അന്വേഷണത്തിന് ചെലവായത് കോടികള്‍.
കമൻ്റ് 4:- വിടരുത്. ഇനിയും ഏറെ കോടികൾ ചിലവഴിക്കാൻ കിട്ടുന്ന ചാൻസല്ലേ ?

വാർത്ത 5:- മുല്ലപ്പെരിയാര്‍ വിഷയം ഒറ്റത്തവണ തീര്‍പ്പാക്കാന്‍ കഴിയുന്ന കാര്യമല്ല- സുപ്രീം കോടതി.
കമൻ്റ് 5:- ഡാമിനെന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ ഒറ്റത്തവണ കൊണ്ട് എല്ലാം തീർപ്പാക്കപ്പെടും.

വാർത്ത 6:- വിദ്യാർഥികളുടേതുപോലെ പശുക്കൾക്കും ഹോസ്റ്റൽ നിർമ്മിക്കണമെന്ന് കേന്ദ്രമന്ത്രി പർഷോത്തം രൂപാല.
കമൻ്റ് 6:- കഴിഞ്ഞില്ല, രാജ്യത്താദ്യമായി പശുക്കൾക്ക് വേണ്ടി മാത്രം പ്രത്യേക ആംബുലൻസ് സർവ്വീസും തുടങ്ങിയിട്ടുണ്ട്.

വാർത്ത 7:- യഥാർഥ ‘സെങ്കിനി’ക്ക് കരുതലായി സൂര്യ; 10 ലക്ഷം ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തി.
കമൻ്റ് 7:- ഇത്തരം പ്രവർത്തനങ്ങൾ സിനിമയെ അക്ഷരാർത്ഥത്തിൽ ജനകീയ കലയാക്കി മാറ്റുന്നു.

വാർത്ത 8:- പാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ല – ആവര്‍ത്തിച്ച് ഹൈക്കോടതി.
കമൻ്റ് 8:- കോടതി പറയുന്ന കാര്യങ്ങൾ നടപ്പിലാക്കേണ്ടവർ ഇതിലേതെങ്കിലും ഒരു കൊടിക്ക് കീഴെ നിന്ന് കീ ജെയ് വിളിക്കുന്നവരാണെങ്കിൽ കിം ഫലം.

വാർത്ത 9:- ബലാത്സംഗം നടന്ന് 72 മണിക്കൂര്‍ കഴിഞ്ഞാല്‍ കേസെടുക്കരുതെന്ന് വനിതാ ജഡ്ജി; ചുമതലയില്‍നിന്ന് നീക്കി.
കമൻ്റ് 9:- വനിതകൾക്ക് വേണ്ടി നിലകൊള്ളേണ്ട ഒരു വനിതാ ജഡ്ജ് ചിന്തിക്കുകയും പറയുകയും ചെയ്യുന്ന രീതി മ്ലേച്ഛം.

വാർത്ത 10:- ജില്ലാ ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; ഡോക്ടര്‍മാര്‍ എത്താന്‍ വൈകുന്നെന്ന് കണ്ടെത്തി.
കമൻ്റ് 10:- എല്ലാ മന്ത്രിമാരും അവരവരുടെ വകുപ്പാഫോസീസുകളിൽ ഒരിക്കലെങ്കിലും കയറിയിറങ്ങിയാൽ ജനങ്ങൾ സർക്കാർ ജോലിക്കായി ‘കഠിനാധ്വാനം‘ ചെയ്യുന്നതിൻ്റെ രഹസ്യം പിടികിട്ടും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>