വാർത്തേം കമന്റും – പരമ്പര 23


1111

വാർത്ത 1:- ജെല്ലിക്കെട്ട് നടത്തുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി.
കമന്റ് 1:- പശുവിന്റെ മാസം തിന്നുന്നത് കുറ്റമാണ്. കാളയുടെ വാല് പിടിച്ചൊടിച്ച് മരണവെപ്രാളപ്പെടുത്തി നെട്ടോട്ടമോടിക്കുന്നത് ഒരു വിനോദവും. 

വാർത്ത 2:- പാക്കിസ്ഥാൻ ഏറ്റവും സുരക്ഷിതമായ രാഷ്ട്രമെന്ന് നവാസ് ഷെരീഫ്.
കമന്റ് 2:- തീവ്രവാദികളുടെ കാര്യമാണ് പറയുന്നതെന്ന് തോന്നുന്നു.

വാർത്ത 3:- നാടൻ‌പാട്ടിലൂടെ ജയലളിതയെ വിമർശിച്ച കലാകാരൻ അറസ്റ്റിൽ.
കമന്റ് 3 :- ഇക്കണക്കിന് പോയാൽ നാടൻ പാട്ടിന് പകരം തെറിപ്പാട്ട് കേട്ടെന്ന് വരും.

വാർത്ത 4:- ‘ലെഗസി കോൺ‌ടാൿറ്റ്’ ഉപയോഗിച്ച് മരണശേഷവും ഫേസ്‌ബുക്കിലൂടെ ജീവിക്കാനാവുമെന്ന് വാർത്ത.
കമന്റ് 4:- ചത്താലും സ്വസ്ഥത തരില്ലെന്ന് ചുരുക്കം.

വാർത്ത 5:- ക്യൂവിൽ തർക്കം. മദ്യഷോപ്പിന് മുന്നിൽ ഒരാൾ കുത്തേറ്റ് മരിച്ചു.
കമന്റ് 5:- ക്ഷമ, സഹനശീലം, സാഹോദര്യം, സമാധാനം, സ്നേഹം എന്നിവയ്ക്ക് പേരുകേട്ട ഒരിടത്ത് ഒരിക്കലുമിത് സംഭവിക്കാൻ പാടില്ലായിരുന്നു.

വാർത്ത 6:- സിനിമ ഹറാമല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുനവറലി ശിഹാബ് തങ്ങൾ.
കമന്റ് 6:- ഇനി പഴയത് പോലെ സിനിമ ഹറാമാണെന്ന് പറഞ്ഞ് ഒഴിവാക്കാൻ കഴിയില്ലെന്ന് പറയാൻ പറഞ്ഞെന്നാണ് പറഞ്ഞത്.

വാർത്ത 7:- ഹസാരെയുടെ അഴിമതി വിരുദ്ധ സംഘടനയിൽ നിന്ന് അദ്ദേഹത്തെ നീക്കി.
കമന്റ് 7:- സംഘടനയുടെ പേരിൽ നിന്ന് ‘വിരുദ്ധ’ കൂടെ ഉടനെ നീക്കം ചെയ്യുന്നതായിരിക്കും.

വാർത്ത 8:- പാക്ക് സിനിമാ താരങ്ങളെ തടയുമെന്ന് ശിവസേനയുടെ ഭീഷണി.
കമന്റ് 8:- കലാകാരന്മാരെയും കളിക്കാരെയും തടഞ്ഞ് സമയം കളയാതെ, അവിടന്നിങ്ങോട്ട് വരുന്ന തീവ്രവാദികളെ രണ്ടുപേരെയെങ്കിലും തടയാൻ നോക്ക്.

വാർത്ത 9:- തൊഴിലാളികളുടെ വേതനമല്ല, താരങ്ങളുടെ പ്രതിഫലമാണ് കുറയ്ക്കേണ്ടതെന്ന് സംവിധായകൻ രാജീവ് രവി
കമന്റ് 9:- വലിയ പ്രതിഫലം വാങ്ങുന്ന താരങ്ങളെ ഒഴിവാക്കാൻ സംവിധായകർ തയ്യാറായാലും പോരേ ?

വാർത്ത 10:- ശംഖ് വിളിച്ചാൽ നരച്ച മുടി കറുക്കുമെന്ന് സയൻസ് കോൺഗ്രസ്സിൽ പ്രബന്ധം.
കമന്റ് 10:- ബാർബർ ഷോപ്പിൽ ആള് കുറയും;  കടപ്പുറത്ത് തിരക്ക് കൂടും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>