Monthly Archives: August 2024

വാർത്തേം കമന്റും – (പരമ്പര 121)


121
വാർത്ത 1:- കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുമായിരുന്നു; പ്രമുഖ നടനെതിരെ മേരി ജോര്‍ജ്.
കമൻ്റ് 1:- പ്രമുഖ നടൻ്റെ പേർ പറയൂ ടീച്ചറേ.

വാർത്ത 2:- വ്യക്തിപരമായി നിന്ദിക്കുന്ന ആരോപണം, എന്റെ പേരില്‍ സര്‍ക്കാരിനെ ചെളിവാരി എറിയേണ്ടെന്ന് രഞ്ജിത്ത്.
കമൻ്റ് 2:- ഹൗ… എത്ര വലിയ പ്രശ്നങ്ങൾ നേരിടുമ്പോളും പ്രസ്ഥാനത്തോട് കാണിക്കുന്ന ആ കൂറുണ്ടല്ലോ. അത് ഇതുവരെ എഴുതിയ എല്ലാ സംഭാഷണങ്ങളേക്കാളും ഗംഭീരം.

വാർത്ത 3:- ഉടയേണ്ട വി​ഗ്രഹങ്ങൾ ഉടയണം; മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടു – ഷമ്മി തിലകൻ.
കമൻ്റ് 3:- ഈ വിഷയത്തിൽ കമ്പ്ലീറ്റ് ആക്ടർ പ്രതികരിക്കില്ല. നഹീന്ന് പറഞ്ഞാൽ നഹി. അതങ്ങനെയാണ്.

വാർത്ത 4:- ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഒരുഭാഗവും വെട്ടിയിട്ടില്ല, കേസുകള്‍ മുമ്പും എടുത്തിട്ടുണ്ട്:- MV ഗോവിന്ദൻ.
കമൻ്റ് 4:- ഏത് സ്ക്കൂളിലെ മാഷായിരുന്നെന്നാണ് പറഞ്ഞത് ?

വാർത്ത 5:- സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാൻ ആവശ്യപ്പെട്ടു-ആരോപണങ്ങളുമായി യുവനടി.
കമൻ്റ് 5:- സിനിമയിലും ജീവിതത്തിലും വില്ലനാകാൻ കഴിയുന്നതെങ്ങനെ റിയാസ് ഖാൻ ?

വാർത്ത 6:- ‘സിനിമയിൽ നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്, ആളുകളെ വിശ്വസിക്കാൻ കൊള്ളില്ല‘; 32വർഷം മുൻപ് ഉഷ പറഞ്ഞു.
കമൻ്റ് 6:- അന്നും ഇന്നും ഒരു മാറ്റവുമില്ല. കൂടുതൽ വഷളായിട്ടുണ്ടെങ്കിലേ ഉള്ളൂ.

വാർത്ത 7:- ഇടതുപക്ഷ രാഷ്ട്രീയവും മനസും സ്ത്രീക്കൊപ്പം; സർക്കാർ ഇരയ്ക്കൊപ്പം, വേട്ടക്കാരനൊപ്പമല്ല- സജി ചെറിയാൻ.
കമൻ്റ് 7:- നാലു വർഷം വേട്ടക്കാർക്കൊപ്പം നിന്നിട്ടും അവരെ രക്ഷിക്കാൻ പറ്റില്ലെന്നായപ്പോൾ, ഇരയ്ക്കൊപ്പമാണെന്ന നാടകം.

വാർത്ത 8:- ആരും കതകില്‍ മുട്ടിയിട്ടില്ല, സഹകരണം ആവശ്യപ്പെട്ടിട്ടില്ല: ജോമോള്‍.
കമൻ്റ് 8:- എത്രയോ വർഷമായി സിനിമാ ക്യാമറ കണ്ടിട്ടില്ലാത്ത ഒരു നടി ഇത്രയും വലിയ വിഷയത്തിൽ പത്രസമ്മേളനം നടത്തുന്നതാണ് ഏറ്റവും വലിയ അശ്ലീലം.

വാർത്ത 9:- സിദ്ദിഖിന് പിന്നാലെ രഞ്ജിത്തും; ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.
കമൻ്റ് 9:- ഇനിയും പല വിഗ്രഹങ്ങളും വീണുടയാനുണ്ട്.

വാർത്ത 10:- യുവ സൂപ്പർസ്റ്റാർ സെറ്റിൽവെച്ച് കടന്നുപിടിച്ചു’; ​ഗുരുതര ആരോപണവുമായി നടി സോണിയ മൽഹാർ.
കമൻ്റ് 10:- കയറിപ്പിടിക്കാത്തവരെ കാണണമെങ്കിൽ മഷിയിട്ട് നോക്കണമെന്നായിരിക്കുന്നു.