വാർത്തേം കമന്റും – (പരമ്പര 59)


59

വാർത്ത 1:- ഇന്ധനം വാങ്ങിയാൽ‍ ബൈക്ക്, ലാപ്പ്‌ടോപ്പ് അടക്കമുള്ള വമ്പൻ സമ്മാനങ്ങളുമായി പമ്പുകൾ.
കമന്റ് 1:- ജനങ്ങൾ സൈക്കിളും കാളവണ്ടിയും വാങ്ങാൻ തീരുമാനിച്ച വിവരം എണ്ണക്കൊള്ളക്കാർ മനസ്സിലാക്കിയിരിക്കുന്നു.

വാർത്ത 2:- ‘ലീഡർ കുർത്ത’ ഖാദി ബോർഡ് നിർത്തുന്നു; സഖാവ്‌ ഷർട്ടിന് ഡിമാൻഡ്.
കമന്റ് 2:- കോൺഗ്രസ്സ് ഉപേക്ഷിച്ച് ‘കമ്മ്യൂണിസ്റ്റ്‘ ആയെന്ന് വെച്ച് ലീഡറോട് ഇതുവേണ്ടായിരുന്നു ശോഭനാ ജോർജ്ജേ.

വാർത്ത 3:- താറാവുകൾ‍ ജലാശയങ്ങളിലൽ‍ ഓക്‌സിജൻ വർ‍ദ്ധിപ്പിക്കുമെന്ന പുതിയ സിദ്ധാന്തവുമായി ബിപ്ലബ് ദേബ്.
കമന്റ് 3:‌- സിവിൽ എഞ്ചിനീയർ‌മാരെയെല്ലാം സിവിൽ സർവ്വീസിൽ ചേർത്ത് കഴിഞ്ഞോ വിപ്ലവ ദേവാ ?

വാർത്ത 4:- ഉത്തർ‍പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥരുടെ സ്വഭാവം നന്നാക്കാൻ പരിശീലന പരിപാടി.
കമന്റ് 4:- മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുകാർ സൽഗുണ സമ്പന്നന്മാർ ആയതുകൊണ്ട് ഈ പരിശീലന പരിപാടി ഉത്തർപ്രദേശിൽ മാത്രമായി ഒതുങ്ങുന്നതായിരിക്കും.

വാർത്ത 5 :- ഗാന്ധിജയന്തി ദിനത്തിൽ റെയിൽവേയിൽ സസ്യാഹാരം മാത്രം മതിയെന്ന് നിർദേശം.
കമന്റ് 5:- കഴിക്കുന്ന ഭക്ഷണത്തിന്മേലുള്ള നിയന്ത്രണം ഗാന്ധിജിയുടെ പേരിലാകുമ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാണല്ലോ.

വാർത്ത 6:- കന്നുകാലികളെ കടത്തുന്നെന്ന് സംശയിച്ച് ജനക്കൂട്ടം വാഹനത്തിന് തീയിട്ടു.
കമന്റ് 6:- നിങ്ങൾക്ക് വല്ല സ്വർണ്ണമോ മയക്കുമരുന്നോ കടത്തിക്കൂടെ ? ആരും വരില്ല തീയിടാൻ.

വാർത്ത 7:- ഇന്റർ‍പോൾ‍ പ്രസിഡന്റിനെ കാണാനില്ല; ഫ്രഞ്ച് പോലീസ് അന്വേഷണം തുടങ്ങി.
കമന്റ് 7:- തീക്കട്ടയിൽ ഉറുമ്പരിക്കാൻ തുടങ്ങിയിരിക്കുന്നു.

വാർത്ത 8:- ഗുജറാത്തിനെ ദക്ഷിണ കൊറിയ ആക്കാനാണ് താൻ‍ ആഗ്രഹിച്ചിരുന്നതെന്ന് നരേന്ദ്ര മോദി.
കമനറ്റ് 8:- ഇന്ത്യയെ സോമാലിയ ആക്കാനുള്ള ആഗ്രഹം വല്ലതും ഉണ്ടെങ്കിൽ പറയണം.

വാർത്ത 9:- ബ്രൂവറി അനുമതി റദ്ദാക്കി; കീഴടങ്ങലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കമന്റ് 9:- അല്ലെങ്കിലും തടിയൂരൽ പ്രക്രിയയെ കീഴടങ്ങൽ എന്ന് വിളിക്കുന്നത് ശരിയല്ല.

വാർത്ത 10:- ഓഹരി വിപണിയിലെ ഇടിവ് കാരണം അംബാനിക്കും അദാനിക്കും ബിർ‍ളയ്ക്കും കോടികൾ പോയി.
കമന്റ് 10:- ഈ മൂന്ന് പാവങ്ങൾക്ക് വേണ്ടി ബക്കറ്റ് പിരിവോ സാലറി ചാലഞ്ചോ നടപ്പിലാക്കേണ്ടതാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>