വാർത്ത 1:- താൻ വെറുമൊരു മോഷ്ടാവല്ലെന്നും പൊലീസ് ജീപ്പില്‍ കയറില്ലെന്നും ശശികല.
കമന്റ് 1:- ശരിയാണ്, വെറും മോഷ്ടാവും കൊള്ളക്കാരും തമ്മിൽ ഒരുപാട് അന്തരമുണ്ട്.
വാർത്ത 2:- തമിഴ്‌നാട് നിയമസഭയിൽ ബഹളം; സ്പീക്കറുടെ മേശ തകർത്തു.
കമന്റ് 2 :- തമിഴ്‌നാട് കേരളത്തെ കണ്ട് പഠിക്കാൻ തുടങ്ങിയിരിക്കുന്നു.
വാർത്ത 3:- കൊച്ചിയിൽ നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവം മാത്രമെന്ന് കൊടിയേരി ബാലകൃഷ്ണൻ.
കമന്റ് 3:- ഇതുപോലെ എത്ര ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടായാലാണ് സഖാവിനത് ഒരു സംഭവമാവുക ?
വാർത്ത 4:- ഇന്ത്യന്‍ പ്രതിഭകളെ അവഗണിച്ചത് വലിയ അബദ്ധമായെന്ന് ചൈന.
കമന്റ് 4:- അല്ലെങ്കിലും കമ്മ്യൂണിസ്റ്റുകൾ പത്തിരുപത് കൊല്ലം കഴിയുമ്പോൾ അബദ്ധങ്ങൾ തിരിച്ചറിയാറുണ്ട്.
വാർത്ത 5:- അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് കെ.സുരേന്ദ്രന്‍.
കമന്റ് 5:- മണിയാശാനെപ്പോലെ ഒരു മന്ത്രിയാകാൻ എളുപ്പവഴി സുരേന്ദ്രനെ ആരോ ഉപദേശിച്ചെന്ന് തോന്നുന്നു.
വാർത്ത 6:- കേരള 2017 ബജറ്റിൽ പ്രമേഹത്തിന്റേയും രക്തസമ്മർദ്ദത്തിന്റേയും മരുന്നുകൾ സൌജന്യമാക്കി.
കമന്റ് 6:- ഒരുവിധം മലയാളികൾക്കൊക്കെ മരുന്ന് സൌജന്യമായി കിട്ടുമെന്ന് സാരം.
വാർത്ത 7:- ബജറ്റിൽ ശുചിത്വ മിഷന് 127 കോടി രൂപ.
കമന്റ് 7:- തെരുവിലെ മാലിന്യം നീക്കാനും സംസ്ക്കരിക്കാനും അതിൽ നിന്നൊരു 10 കോടിയെങ്കിലും ചിലവാക്കിയിരുന്നെങ്കിൽ.
വാർത്ത 8 :- എൽ.ഇ.ഡി. ബൾബ് വിതരണം അതിരപ്പിള്ളി പദ്ധതിയേക്കാൾ ലാഭകരമെന്ന് ധനമന്ത്രി തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ.
കമന്റ് 8:- മുഖ്യമന്ത്രിയും മണിയാശാനും കേൾക്കുന്നുണ്ടല്ലോ അല്ലേ ?
വാർത്ത 9:- കേരളം മുഴുവന്‍ ഇലക്ട്രിക് പോസ്റ്റുകള്‍ വഴി ഇന്റര്‍നെറ്റ്.
കമന്റ് 9:- നടപ്പാതകളിൽ നിലവിലുള്ള കേബിൾ ചുരുളുകളിലേക്ക് ഒരെണ്ണം കൂടെ.
വാർത്ത 10:- തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി 4 കോടിയുടെ അസാധു നോട്ടുകള്‍.
കമന്റ് 10:- അസാധുവായ നോട്ടുകൾ കൈവശം വെച്ചതിന് തിരുപ്പതി വെങ്കിടാചലപതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ കൈക്കൊള്ളണം.