
ആരോപണപ്രത്യാരോപണങ്ങൾ,
* ചെളിവാരി എറിയലുകൾ,
* വ്യക്തിഹത്യകൾ,
* സ്ഥാനാർത്ഥികളെ തടയൽ,
* സ്ത്രീവിരുദ്ധ പരാമർശങ്ങൾ,
* സ്ഥാനാർത്ഥിയുടെ പോസ്റ്റർ കീറൽ,
* ഇലക്ഷൻ കമ്മറ്റി ഓഫീസ് തകർക്കൽ,
* ഇല്ലാക്കഥകൾ പ്രചരിപ്പിക്കൽ,
* സ്ഥാനാർത്ഥിയുടെ ഫ്ലക്സ് കട്ടുകൊണ്ട് പോകൽ………
എന്നിങ്ങനെ എണ്ണമറ്റ തെരഞ്ഞെടുപ്പ് കുതന്ത്രങ്ങൾ പ്രയോഗിച്ച് കഴിഞ്ഞു. എല്ലാം, നമ്മുടെ വോട്ട് നേടി, നമ്മളെ ഭരിച്ച് സേവിച്ച് മികച്ച ജീവിത സൗകര്യങ്ങളും ഉന്നതിയും നൽകാൻ വേണ്ടിയാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
ഇന്ന് പരസ്യപ്രചരണം അവസാനിക്കുന്നതോടെ മേൽപ്പടി അഭ്യാസങ്ങൾക്ക് വിരാമം ആവുകയാണ്.
പക്ഷേ…. കളി കഴിഞ്ഞെന്ന് കരുതരുത്. പത്തൊൻപതാമത്തെ അടവ് പയറ്റാൻ ഇരിക്കുന്നതേയുള്ളൂ. അത് സംഭവിക്കാൻ പോകുന്നത് തെരഞ്ഞെടുപ്പ് ദിവസമാണ്. അതെന്താണെന്ന് ഞാനായിട്ട് ഇപ്പോൾ തെളിച്ച് പറയുന്നില്ല. ഏപ്രിൽ 9ന് നിങ്ങൾക്ക് സ്വയം മനസ്സിലായിക്കോളും. തൽക്കാലം മുന്നറിയിപ്പ് കലർന്ന ഒരു സൂചന മാത്രം തരാം.
മുന്നറിയിപ്പ് / സൂചന:- നിങ്ങൾ കറകളഞ്ഞ ജനാധിപത്യ വിശ്വാസിയാണെങ്കിലും അല്ലെങ്കിലും, ഏപ്രിൽ 9ന് രാവിലെ തന്നെ ബൂത്തിലേക്ക് പോയി, വെയില് കൊണ്ട് ക്യൂ നിന്നിട്ടാണെങ്കിലും വോട്ട് ചെയ്ത് മടങ്ങുക. ഉച്ചയ്ക്ക് ശേഷം തിരക്കൊഴിഞ്ഞിട്ട് വോട്ട് ചെയ്യാം എന്ന് ചിന്തിക്കാനേ പോകരുത്; ഒരിക്കലും അങ്ങനെ ചെയ്യരുത്.
വാൽക്കഷണം:- വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു വികസിത രാജ്യമാണ് കാനഡ.
#Elections2026
#keralaassemblyelctions2026