വാർത്തേം കമന്റും – (പരമ്പര 39)


38

വാർത്ത 1:- സര്‍ക്കാരിന്റെ ‘ശൗചാലയം കണ്ടുപിടിക്കാനുള്ള ആപ്പ്’ വന്നു.
കമന്റ് 1:- സ്മാർട്ട് ഫോണില്ലാത്തവർക്ക് വെളിക്കിരിക്കാൻ പറ്റില്ലെന്ന അവസ്ഥയായി.

വാർത്ത 2:- കേരളത്തിൽ ഭരണം മരവിച്ചെന്ന് രമേശ് ചെന്നിത്തല.
കമന്റ് 2:- ആ മരവിപ്പിന് എത്രയോ മുന്നേ പ്രതിപക്ഷം മരവിച്ച് മരിച്ചു.

വാർത്ത 3 :- ക്രിസ്തുവിന്റെ വഴിയാണ് ഇടതുപക്ഷത്തിന്റേതുമെന്ന് പിണറായി വിജയന്‍.
കമന്റ് 3 :- സഖാവ് ക്രി സ്തു ഇത് വല്ലതും അറിയുന്നുണ്ടോ ?

വാർത്ത 4:- മോഡി ഗംഗാനദി പോലെ പരിശുദ്ധനാണെന്ന് ബിജെപി.
കമന്റ് 4:- ഗംഗാനദിയുടെ ഇപ്പോഴത്തെ അവസ്ഥ വല്ലതും ബി.ജെ.പി.ക്ക് പിടിയുണ്ടോ ആവോ ?

വാർത്ത 5:- കരീനയുടേയും സെയ്ഫ് അലി ഖാന്റേയും കുഞ്ഞ് തൈമുറിനെച്ചൊല്ലി ട്വിറ്റർ യുദ്ധം.
കമന്റ് 5:- തെറ്റിദ്ധരിക്കരുത്. യുദ്ധം ചെയ്യാൻ വേറൊരു കാരണവും ഇല്ലാത്തതുകൊണ്ടാണ്.

വാർത്ത 6:- സിനിമാ പ്രതിസന്ധി രൂക്ഷം. തിയ്യറ്ററുകള്‍ അടച്ചിടാന്‍ നീക്കം.
കമന്റ് 6:- സിനിമാ വ്യവസായം നിരോധിക്കാനുള്ള ഏർപ്പാടുണ്ടാക്കുകയും വേണം.

വാർത്ത 7:- ദേശീയ അവാർഡ് കിട്ടാൻ മാത്രം ഒന്നുമില്ല എന്റെ അഭിനയത്തിലെന്ന് ഷാരൂഖ് ഖാൻ.
കമന്റ് 7:- ഇക്കൊല്ലത്തെ ദേശീയ അവാർഡ് താങ്കൾക്ക് തന്നെ.

വാർത്ത 8:- പുതുവത്സരത്തില്‍ റെക്കോഡിട്ട് വൈറ്റിലയിലെ മദ്യവില്പനശാല.
കമന്റ് 8:- ചാലക്കുടിയിലെ കുടിയന്മാർക്കിത് എന്തുപറ്റി ?

വാർത്ത 9 :- തൊട്ടുരുമ്മി സെല്‍ഫി വേണ്ടെന്ന് യേശുദാസ്.
കമന്റ് 9:- വിജയ് യേശുദാസ് സണ്ണി ലിയോണിനൊപ്പം നിന്ന് സെൽഫി എടുത്തതിലുള്ള പ്രതിഷേധമാണെന്ന് ട്രോളന്മാർ.

വാർത്ത 10:- സുരേഷ് കൽമാഡി ഇന്ത്യൻ ഒളിമ്പിൿ അസോസിയേഷൻ ‘ലൈഫ്‘ പ്രസിഡന്റ്.
കമന്റ് 10:- അഴിമതി ആരോപിക്കപ്പെട്ട് ജയിലിൽ‌പ്പോകുന്നവർക്ക് ഇങ്ങനേം ‘ജീവപര്യന്തം‘ കിട്ടുമെന്ന് ഇപ്പോൾ മനസ്സിലായി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>