വാർത്തേം കമന്റും – (പരമ്പര 47)


47

 

 

 

 

 

 

 

വാർത്ത 1:- ആദിവാസി ഊരിലേക്ക് പോയ ഒരു ലോഡ് അരി ‘അപ്രത്യക്ഷമായി’.
കമന്റ് 1:- അധികം വൈകാതെ ആദിവാസികൾ തന്നെ അപ്രത്യക്ഷമാകും. അതോടെ തീരുമല്ലോ അവരുടെ പേരിലുള്ള അപ്രത്യക്ഷമാക്കൽ.

വാർത്ത 2:- പാകിസ്താൻ മരണക്കിണറാണെന്ന് ഭർത്താവിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ ഉസ്മ എന്ന യുവതി.
കമന്റ് 2:‌- അത് ആ കിണറ്റിലിറങ്ങി നോക്കിയശേഷം പറയേണ്ട കാര്യമില്ലല്ലോ.

വാർത്ത 3:- ലൿനൌവിൽ പശുവിനെ രക്ഷിക്കാന്‍ വെട്ടിച്ച പോലീസ് ജീപ്പ് ഇടിച്ച് സ്ത്രീ മരിച്ചു.
കമന്റ് 3:- പെറ്റമാതാവിനെ സംരക്ഷിച്ചില്ലെങ്കിലും ഗോമാതാവിന്റെ സംരക്ഷണം ഉറപ്പാക്കപ്പെടുന്നുണ്ട്.

വാർത്ത 4:- ലണ്ടന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്‍ നാലുവര്‍ഷം മുമ്പ് പാകിസ്താനില്‍ സന്ദര്‍ശനം നടത്തി.
കമന്റ് 4:- ഏത് കമ്പനിയിൽ എവിടെ ജോലി ചെയ്താലും ഇടയ്ക്കൊക്കെ ഹെഡ് ഓഫീസിൽ പോകേണ്ടി വരുമല്ലോ.

വാർത്ത 5:- തനിക്കെതിരെ മുട്ടയെറിഞ്ഞാന്‍ ഓംലെറ്റ് ഉണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ.
കമന്റ് 5:- ആസനത്തിൽ ആല് മുളച്ചാൽ അതും തണലെന്ന് പറയുന്നത് ഇതിനെയാണ്.

വാർത്ത 6 :- സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി.
കമന്റ് 6: - ഈ കർമ്മത്തിന്റെ പേരിൽ പെൺകുട്ടിക്ക് കീ ജെയ് വിളിച്ചവർ ഇനിയെന്ത് വേണമെന്ന് കൂടെ പറയൂ.

വാർത്ത 7:- മകളുടെ ആഡംബരവിവാഹത്തിന്റെ പേരിൽ ഗീത ഗോപിക്ക് പാര്‍ട്ടിയുടെ താക്കീത്.
കമന്റ് 7:- ചെലവ് കുറച്ച് വീണ്ടും കല്യാണം നടത്തണമെന്ന് ശിക്ഷ വിധിക്കാതിരുന്നത് ഭാഗ്യം.

വാർത്ത 8:- ശുചീകരണ പ്രവര്‍ത്തനത്തിനായി 23ന് സര്‍വകക്ഷിയോഗം.
കമന്റ് 8:- ശുചീകരണ പ്രശ്നമായാലും കൈയ്യേറ്റം ഒഴിപ്പിക്കലായാലും ഇന്നാട്ടിൽ ഒരേയൊരു പരിഹാരവും നടപടിയും മാത്രമാണുള്ളത്. അതിന്റെ പേരാണ് സർവ്വകക്ഷിയോഗം.

വാർത്ത 9:- പോലീസില്‍ ക്രിമിനലുകള്‍ കൂടുതല്‍ ഐപിഎസ് തലത്തില്‍: സെന്‍കുമാര്‍.
കമന്റ് 9:- അത് ഒരു ഉന്നത ഐ.പി.എസ്. ‘തച്ചനെ‘ ഉദ്ദേശിച്ച് പറഞ്ഞതല്ലേ ?

വാർത്ത 10:- കേന്ദ്രമന്ത്രിസ്ഥാനം മോഹമോ ദൗര്‍ബല്യമോ അല്ലെന്ന് ജോസ് കെ മാണി.
കമന്റ് 10:- എന്നാപ്പിന്നെ കിട്ടാക്കനിയായിരിക്കും.

Comments

comments

One thought on “ വാർത്തേം കമന്റും – (പരമ്പര 47)

  1. ആദിവാസി വികസനത്തിനായി ചെലവാക്കപ്പെടുന്ന കോടികൾ അപ്രത്യക്ഷമാകുന്ന വഴിയാണ് ആദ്യം കണ്ടുപിടിക്കേണ്ടത്. ആദിവാസികൾ പലർക്കും പൊന്മുട്ടയിടുന്ന താറാവുകൾ ആണ് അതുകൊണ്ടുതന്നെ അവരെ അത്രപെട്ടന്ന് അപ്രത്യക്ഷരാക്കാൻ ആരും ശ്രമിക്കില്ല.

    ആരു മുറിച്ചാലും പോയത് പോയി എന്ന് സ്വാമിയും കരുതുന്നുണ്ടാവും :)

    മറുപടികൾ എല്ലാം ഉരുളയ്ക്ക് ഉപ്പേരി പോലെ തന്നെ :)

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>