ബ്ലോക്കിങ്ങ്


20
റ്റവും പുതിയ ഹോബി, സ്പാം നമ്പറുകളെ ബ്ലോക്ക് ചെയ്യുക എന്നതാണ്. ഒരാഴ്ച്ചയിൽ കുറഞ്ഞത് 2 ഡസൺ എന്ന തോതിൽ ഈ കലാപരിപാടി നടക്കുന്നുണ്ട്.

1. ബാങ്ക് ലോൺ ഏജൻ്റുകൾ
2. ട്രാവൽ കമ്പനികൾ
3. ഇൻഷൂറൻസ് കമ്പനികൾ
4. ബ്ലേഡ് കമ്പനികൾ
5. വാഹന ഡീലർമാർ
6. വാഹന വിൽപ്പന ഏജൻ്റുകൾ
7. മാട്രിമോണി കമ്പനികൾ
8. ചാരിറ്റി ഏജൻ്റുകൾ
9. ഫ്ലാറ്റ് വിൽപ്പനക്കാർ
10. സൈബർ ക്രിമിനലുകൾ

എന്നിങ്ങനെ പോകുന്നു….,

ഒരു വ്യക്തിയുടെ ഫോണിലേക്ക് യാതൊരു ഔചിത്യവും ഇല്ലാതെ വിളിക്കുന്ന….

മറ്റൊരാളുടെ സ്വകാര്യതയെപ്പറ്റിയോ സമയത്തെപ്പറ്റിയോ യാതൊരു ചിന്തയുമില്ലാത്ത….

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്താണെന്ന് കേട്ടിട്ടു പോലുമില്ലാത്ത….

“താങ്കൾ തിരക്കിലല്ലെങ്കിൽ രണ്ട് മിനിറ്റ് സംസാരിക്കാമോ? ” എന്ന് ഔപചാരികതയുടെ പേരിൽ പോലും ചോദിക്കാത്ത… ഇക്കൂട്ടരുടെ നീണ്ട നിര.

ആദ്യമാദ്യം ഫോൺ മര്യാദകളും സാമാന്യ മര്യാദകളും പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു. പെട്ടെന്നാണ് അതെല്ലാം ഒഴിവാക്കി ബ്ലോക്കിംഗ് നടപടികളിലേക്ക് കടന്നത്. അതിന് കാരണമുണ്ട്.

ഒരു മര്യാദാ പഠന ക്ലാസിന്റെ അവസാനം, അങ്ങേ തലക്കലുള്ള പെൺകൊടിയുടെ മറുചോദ്യം ഇങ്ങനെ.

“എന്നാൽപ്പിന്നെ നിങ്ങളുടെ ഫോണിന് ഔട്ട്ഗോയിങ് മാത്രം വെച്ചാൽ പോരേ? ഇൻകമിംഗ് കൂടെ ഉണ്ടെങ്കിൽ ഇങ്ങനെ ചില വിളികളും വരും.”

തിരിച്ചെന്തെങ്കിലും പറയുന്നതിന് മുന്നേ, ഫോൺ കട്ട് ചെയ്ത് ലലനാമണി കണ്ടം വഴി ഓടി.

എന്റെ ഭാഗത്തും തെറ്റുണ്ട്. ഇവരെയൊന്നും മര്യാദ പഠിപ്പിക്കാൻ നിൽക്കരുതായിരുന്നു.

ആ തെറ്റ് ഞാൻ തിരുത്തി തുടങ്ങിയിരിക്കുന്നു. ബ്ലോക്കിംഗ് തുടങ്ങിയതിനുശേഷം നല്ല ആശ്വാസമുണ്ട്. തുടരും…..

#spamcalls
#UnknownCalls

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>