Monthly Archives: March 2025

എമ്പുരാൻ


2
റാൻ, ഇറാക്ക്, ചൈന, യമൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, അമേരിക്ക, തുർക്കി, റഷ്യ, ജോർജ്ജിയ, മെക്സിക്കോ, സെനഗൽ (ബാക്കി നിങ്ങൾ പൂരിപ്പിക്കുക അല്ലെങ്കിൽ തിരുത്തുക) എന്നിങ്ങനെ ഒട്ടനവധി രാജ്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് എമ്പുരാൻ!

പാക്ക്-അഫ്ഗാൻ അതിർത്തിയിലെ മലയിടുക്കുകളിലൂടെ ട്രക്കുകൾ നീങ്ങുന്ന ഒരു രംഗം കോരിത്തരിപ്പിക്കുന്നതായിരുന്നു.

പല രാജ്യങ്ങളിലെ പട്ടാള വേഷങ്ങളും ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്റ്ററുകളും സാങ്കേതികത്വവും ഒക്കെ ഈ സിനിമ പരിചയപ്പെടുത്തുന്നു.

എത്രയെത്ര ഭാഷകളാണ് ഈ സിനിമയിൽ ഓരോരോ കഥാപാത്രങ്ങൾ പറയുന്നത്!

കാര്യമായ ഭക്ഷണരീതികൾ കാണിക്കുന്നില്ലെങ്കിലും, ഇന്ദ്രജിത്ത് കുടിച്ച പച്ച ജ്യൂസ് കിടുക്കനായിരുന്നു. ക്വിവി ആണെന്ന് തോന്നുന്നു.

ഒരു ട്രാവൽ മൂവിയുടെ വ്യക്തമായ ഘടകങ്ങൾ ഈ സിനിമയിൽ കയറി വന്നത് എങ്ങനെ ശ്രദ്ധിക്കാതിരിക്കും?

ഒരു സിനിമ 100 പേർ 100 തരത്തിൽ കാണുന്നുണ്ടെന്നല്ലേ പറച്ചിൽ? ഒരു സഞ്ചാരി, മേൽപ്പറഞ്ഞ രീതിയിൽ എമ്പുരാനെ കണ്ടിട്ടുണ്ടെങ്കിൽ, തെറ്റ് പറയാൻ ആകുമോ?

എന്നിരുന്നാലും, പ്രിഥ്വിരാജ് Prithviraj Sukumaran ഉടനെയെങ്ങും ഇതിന് മുകളിൽ ഒരു സിനിമ സംവിധാനം ചെയ്യരുതെന്ന് അഭിപ്രായമുണ്ട്. താങ്കളുടെ ആരാധകരും പ്രേക്ഷകരും, താങ്കളുടെ സിനിമാ സങ്കൽപങ്ങൾക്കും സാങ്കേതികത്വത്തിനും മികവിനും ഒപ്പം ഓടിയെത്താൻ പ്രാപ്തരായിട്ടില്ല എന്നതാണ് കാരണം. വേണമെങ്കിൽ ‘ബ്രോ ഡാഡി’ പോലെ ഒന്ന് രണ്ടെണ്ണം സംവിധാനിച്ചോളൂ. അതാകുമ്പോൾ എല്ലാവരും ഒപ്പം ഓടിയെത്തും; വേണമെങ്കിൽ ഓവർടേക്കും ചെയ്യും.

ആകാംക്ഷ:- കഴുകന്റെ കൊത്തുപണിയുള്ള എമ്പുരാൻ മോതിരം എപ്പോൾ ആഭരണ മാർക്കറ്റിൽ ഇറങ്ങും?

വാൽക്കഷണം:- പലതും സെറ്റിട്ടത് ആണെന്നറിയാം. പലതും ഡമ്മിയാണെന്നും അറിയാം. പലതും ഫയൽ ഷോട്ടുകളും ആകാം. പക്ഷേ നമ്മളാ കാര്യങ്ങൾ കളങ്കമില്ലാതെ അനുഭവിച്ചോ എന്നതിലാണ് കാര്യം.