വാർത്തേം കമന്റും – പരമ്പര 18


1111

വാർത്ത 1:- മാണി അഴിമതി നടത്തിയതിന് തെളിവില്ലെന്ന് വിജിലൻസ്.
കമന്റ് 1:- അങ്ങേര് ഒരു പുണ്യാളനാണെന്നതിന്റെ തെളിവ് അന്വേഷണത്തിനിടയിൽ സമാഹരിച്ച് കാണുമല്ലോ ? അതിങ്ങ് തന്നാൽ, ഒരു രൂപക്കൂട് പണിത് ആരാധിക്കാമായിരുന്നു.

വാർത്ത 2:- പശുക്കച്ചവടം ഓൺ‌ലൈൻ വഴി നടത്താൻ മിൽമയുടെ പദ്ധതി.
കമന്റ് 2:- ചാണകവും മൂത്രവും ഓൺലൈൻ വഴി കിട്ടാനുള്ള ആപ്പ് കൂടെ വന്നാൽ പൂർത്തിയായി.

വാർത്ത 3:- സ്വകാര്യ ആവശ്യത്തിനായി കഞ്ചാവ് വളർത്താൻ ചിലി പാർലിമെന്റ് അനുമതി പാസ്സാക്കി.
കമന്റ് 3:- അനുമതിയൊന്നും ഇല്ലെങ്കിലും ‘സ്വകാര്യ‘ ആവശ്യത്തിന് വേണ്ടിയാണ് ഇവിടെയും ഈ സാധനം കൃഷി ചെയ്യുന്നത്.

വാർത്ത 4:- പ്രേമത്തിന്റെ വ്യാജ പതിപ്പ് വിഷയത്തിൽ കോർപ്പറേറ്റ് ബന്ധം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി.
കമന്റ് 4:- അതുകഴിഞ്ഞ് അമേരിക്കയുടെ പങ്ക് കൂടെ അന്വേഷിച്ച ശേഷം, പിന്നേം സമയമുണ്ടെങ്കിൽ സെൻസർ ബോർഡിന്റെ പങ്ക് അന്വേഷിച്ചെന്നിരിക്കും.

വാർത്ത 5:- ആറാം ക്ലാസ്സിലെ സാമൂഹ്യപാഠത്തിൽ നിറയെ അക്ഷരപ്പിശക്.
കമന്റ് 5:- അച്ചടി വേണ്ട്രാ, ടാബ് മതീടാ, അച്ചടി ഇവിടെ മൊത്തം കോൺ‌ട്രാ.

വാർത്ത 6:- സ്വർണ്ണക്കള്ളക്കടത്ത്, അന്വേഷണം ജനപ്രതിനിധികളിലേക്ക്.
കമന്റ് 6:- അപ്പോൾ ആ കേസ് ഒരു തെളിവുമില്ല എന്നു പറഞ്ഞ് പൂട്ടിക്കെട്ടീന്ന് സാരം.

വാർത്ത 7:- അഴിമതി രഹിത, സുരക്ഷിത കേരളം പടുത്തുയർത്താൻ രമേഷ് ചെന്നിത്തല ബ്ലോഗെഴുതാൻ തുടങ്ങുന്നു.
കമന്റ് 7:- കേരളരക്ഷാ യാത്രകൊണ്ടൊന്നും ഒരു ഫലവും ഉണ്ടാകാഞ്ഞതുകൊണ്ട്, ഇനി ബ്ലോഗെഴുത്ത് മാത്രമേ ഒരു രക്ഷയുള്ളൂ.

വാർത്ത 8:‌- കോഴിക്കോട് ജില്ലാ കളൿടർ പ്രശാന്ത് എൻ. ഫേസ്‌ബുക്ക് അക്കൌണ്ട് താൽക്കാലികമായി നിർത്തി.
കമന്റ് 8:- ഒരു ‘ബ്രോ‘യുടെ അക്കൌണ്ട് പൂട്ടിച്ചപ്പോൾ സന്തോഷായില്ലേ അബു ബ്രോ ?

വാർത്ത 9:- താൻ സഹകരിച്ച രണ്ട് ചിത്രങ്ങൾ അവാർഡ് പരിഗണനയ്ക്ക് വന്നതുകൊണ്ട്, സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതിയിൽ നിന്ന് മധുപാൽ രാജിവെച്ചു.
കമന്റ് 9:‌- മധുപാൽ സത്യത്തിൽ ഇന്ത്യക്കാരനല്ലേ ?  മലയാളി എന്തായാലും അല്ല.

വാർത്ത 10:- കവിത എഴുതി കിട്ടിയത് നാലേകാൽ ലക്ഷം രൂപയെന്ന് ജി.സുധാകരൻ
കമന്റ് 10:‌- ചുമ്മാ രാഷ്ട്രീയത്തിൽ ടൈം വേസ്റ്റാക്കാതെ ഫുൾ ടൈം കവിത തന്നെ എഴുതരുതോ ?

Comments

comments

One thought on “ വാർത്തേം കമന്റും – പരമ്പര 18

  1. ഏറ്റവും ഇഷ്ടപ്പെട്ട ചോദ്യവും കമന്റും ആറാമത്തേതാണ്. ജനപ്രതിനിധികൾ പ്രത്യേകിച്ചും ഭരണപക്ഷത്തുള്ളവർ പ്രതികളാകാൻ സാദ്ധ്യയുള്ള കേസുകൾ എല്ലാം തെളിവില്ലെന്ന് കാരണം പറഞ്ഞ അന്വേഷണം അവസാനിപ്പിക്കുന്ന കാഴ്ചയാണ് ഏതാനും നാളുകളായി കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>