വാർത്ത 1:- പരസ്യ കലഹം പാടില്ലെന്ന് സോണിയ
കമന്റ് 1:- രഹസ്യ കലഹം ആകാമോ ?
വാർത്ത 2:- ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂർ.
കമന്റ് 2:- അന്വേഷണം അന്വേഷണത്തിന്റെ വഴിക്ക് പോകുമെന്ന് പറയൂ, മന്ത്രി പുംഗവാ.
വാർത്ത 3:- സംസ്ഥാനം സമ്പൂർണ്ണ ഇ-സാക്ഷരതയിലേക്ക്.
കമന്റ് 3:- എന്നാണാവോ പട്ടിണി മരണങ്ങളും കടക്കെണികളുമില്ലാത്ത ഒരു സംസ്ഥാനമാകുക ?
വാർത്ത 4:- പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും ‘ഫയർമാൻ‘ എന്ന് സംവിധായകൻ.
കമന്റ് 4:- മുള്ള് പ്രേക്ഷകൻ വീട്ടീന്ന് കൊണ്ടുവരണോ, അതോ ടിക്കറ്റിന്റെ ഒപ്പം തരുമോ ?
വാർത്ത 5:- കുട്ടികളെ അടിച്ചുതന്നെ വളർത്തണമെന്ന് മാർപ്പാപ്പ.
കമന്റ് 5:- മാർപ്പാപ്പ അങ്ങനെ പലതും പറയും. പിള്ളേര് 100 കറക്കിയാൽ അഴിയെണ്ണാൻ വേറേ വകുപ്പൊന്നും വേണ്ട.
വാർത്ത 6:- ഡൽഹിയിൽ മേൽപ്പാലം തകർന്ന് രണ്ട് പേർക്ക് പരിക്ക്.
കമന്റ് 6:- ഡൽഹിയിൽ പരിക്ക് പറ്റിയവർ വെറേയുമുണ്ട്. പാലം തകർന്നല്ലെന്ന് മാത്രം.
വാർത്ത 7:- ലോകമെമ്പാടും പത്രസ്വാതന്ത്ര്യം തകർന്നടിയുന്നതായി റിപ്പോർട്ട്.
കമന്റ് 7:- സത്യത്തിൽ, പത്രസ്വാതന്ത്ര്യമാണോ പത്രധർമ്മമാണോ ആദ്യം തകർന്നടിഞ്ഞത്?
വാർത്ത 8 :- ഡൽഹിയിൽ ജനം ബി.ജെ.പി.ക്ക് എതിരെ വോട്ട് ചെയ്തെന്ന് ഉമ്മൻചാണ്ടി
കമന്റ് 8:- തെറ്റിദ്ധരിക്കരുത്. താത്വികമായ അവലോകനമാണ്.
വാർത്ത 9:- ഡൽഹിയിൽ കോൺഗ്രസ്സ് സംഘടനാ സംവിധാനം തകർന്നെന്ന് ഷീല ദീക്ഷിത്.
കമന്റ് 9 :- തകന്നേടത്തൊരു തരിയില്ല, പൊടിയില്ല, പുകയുമില്ലേ തകതകത.
വാർത്ത 10:- ക്ഷേത്രം നിർമ്മിച്ചെന്ന വാർത്ത ഞെട്ടിച്ചെന്ന് മോഡി
വാർത്ത 10:- മൂർത്തിയുടെ കോട്ടിൽ പേര് എഴുതിയിട്ടില്ലെന്നറിഞ്ഞാവും ഞെട്ടിയത്.
.