വാർത്തേം കമന്റും – (പരമ്പര 24)


1111

വാർത്ത 1:- സംസ്ഥാനത്ത് വൻ‌തോതിൽ കള്ളപ്പണമെത്തുമെന്ന് മുന്നറിയിപ്പ്.
കമന്റ് 1:- അഴിമതി, തട്ടിപ്പ്, വെട്ടിപ്പ്, കോഴ, കൈക്കൂലി, നോട്ടെണ്ണുന്ന മെഷീൻ എന്നതൊന്നും ഇല്ലാത്ത ഒരു സംസ്ഥാനത്തേക്ക് കള്ളപ്പണം എത്തുമെന്നോ ? സുകൃതക്ഷയം സുകൃതക്ഷയം.

വാർത്ത 2:- ശബരിമലയിൽ സ്ത്രീകളെ ഭരണഘടനാപരമായി വിലക്കാനാവില്ലെന്ന് സുപ്രീം കോടതി.
കമന്റ് 2:- കൈവിട്ട് പോകുന്നതിന് മുന്നേ, അയ്യപ്പൻ മാളികപ്പുറത്തിനെ വേൾക്കരുതെന്ന് പറഞ്ഞ് ആരെങ്കിലും ഒരു റിട്ട് ഫയൽ ചെയ്യുന്നതാകും ബുദ്ധി.

വാർത്ത 3:- തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തമ്മിലടിക്കരുതെന്ന് കോൺഗ്രസ്സ് നേതാക്കളോട് രാഹുൽ ഗാന്ധി.
കമന്റ് 3 :- അത് പിന്നെ പ്രത്യേകം പറയാനുണ്ടോ ? തിരഞ്ഞെടുപ്പ് കാലം ആകുമ്പോൾ ‘ഒറ്റക്കെട്ടാണ് ഒറ്റക്കെട്ടാണ് ’ എന്ന് പറയുന്നത് കേട്ടിട്ടില്ലേ.

വാർത്ത 4:- നാളികേര വികസനത്തിന് 91 കോടിയുടെ പദ്ധതികൾ.
കമന്റ് 4:- തെങ്ങ് കയറാൻ ആളെക്കിട്ടാനില്ലാത്ത നാട്ടിൽ, കൈയ്യിട്ട് വാരാൻ ഓരോരോ പുതിയ ഏർപ്പാടുകൾ.

വാർത്ത 5:- കൊല്ലം‌ചിറയിൽ 14 ഏക്കർ ചിറ നാട്ടുകാരും ജില്ലാ കളൿടർ പ്രശാന്തും ചേർന്ന് വൃത്തിയാക്കി.
കമന്റ് 5:- കുളം കലക്കി മീൻ പിടിക്കുന്ന പാർട്ടിക്കാർ ഇതൊന്നും അറിയുന്നില്ലേ ?

വാർത്ത 6:- വോട്ടർ പട്ടിക ശുദ്ധീകരണം ഈ മാസം 15 മുതൽ.
കമന്റ് 6:- വോട്ട് ഇരന്നുകൊണ്ടു പോകുന്നവരെ ശുദ്ധീകരിക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ ?

വാർത്ത 7:- ജയസാദ്ധ്യതയുള്ള 10 മണ്ഡലങ്ങളിൽ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കാൻ ബി.ജെ.പി. ആലോചിക്കുന്നു.
കമന്റ് 7:- ഒക്കെ കൊള്ളാം. പക്ഷേ രാജഗോപാലൻ സാറിനെ മത്സരിപ്പിച്ചില്ലെങ്കിൽ വിവരമറിയും. ഒരു ദേശീയ റെക്കോഡ് ഇടാനുള്ള ആളാണേയ്.

വാർത്ത 8:- ട്രായ് നിദ്ദേശം നിരാശാജനകമെന്നും പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും മാർക്ക് സക്കർബർഗ്.
കമന്റ് 8:- ഉടായിപ്പുകളെ എന്നുമുതൽക്കാണ് പദ്ധതി എന്ന് വിളിക്കാൻ തുടങ്ങിയത് ?

വാർത്ത 9:- മരിക്കാൻ വേണ്ടി 106 ഉറക്കഗുളികകൾ കഴിച്ചെന്ന് സരിത.
കമന്റ് 9:- എന്തിനാ അത്രേം ഉറക്കഗുളിക പാഴാക്കിയത്. നിലവിലുള്ള ആരോപണവിധേയർ ആരോടെങ്കിലും ഒരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ ?

വാർത്ത 10:- കോഹിനൂർ രത്നം പാക്കിസ്ഥാനിലെത്തിക്കണമെന്ന് ലാഹോർ ഹൈക്കോടതിയിൽ ഹർജി.
കമന്റ് 10:- തിരക്കൊന്നും ഇല്ലല്ലോ. രണ്ട് ദിവസം കഴിഞ്ഞ് എത്തിച്ചാൽ‌പ്പോരെ ?

Comments

comments

One thought on “ വാർത്തേം കമന്റും – (പരമ്പര 24)

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>