വാർത്തേം കമന്റും – (പരമ്പര 85)


85
വാർത്ത 1:- സിനിമാ തിയേറ്ററിൽ മുഴുവൻ സീറ്റിലും ആളെ ഇരുത്താൻ ഉത്തരവായി.
കമന്റ് 1:- ഒഴിച്ചിടുന്ന സീറ്റിൽ, ടിക്കറ്റെടുക്കാതെ കോവിഡ് വന്നിരുന്ന് സിനിമ കാണുന്നുണ്ടെന്ന് സംശയത്തെത്തുടർന്നാണ് നടപടി.

വാർത്ത 2:- വി.എസ്. അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു.
കമന്റ് 2:- നാലേമുക്കാൽ കൊല്ലം മുൻപേ ചെയ്തിരുന്നെങ്കിൽ, ഉദാത്തം, മാതൃകാപരം എന്നൊക്കെ പറയാമായിരുന്നു.

വാർത്ത 3:- മദ്യത്തിന് വില കൂടി;ഫുൾ ഇനി ചില്ലുകുപ്പിയിൽ മാത്രം.
കമന്റ് 3:-  കുപ്പി എത്ര മാറിയാലും വില കുറച്ച് വില കളയില്ല.

വാർത്ത 4:- എന്‍ജിന്‍ കരിഞ്ഞ നിലയില്‍ കിട്ടിയ വണ്ടി ഓടുന്നത് മോദിയുടെ മിടുക്കുകൊണ്ട്- ബി.ഗോപാലകൃഷ്ണന്‍.
കമന്റ് 4:- ‘ബ്രേക്ക് ശരിയാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടി’- പരിഹസിച്ച് തരൂര്‍.

വാർത്ത 5:- മഹാരാഷ്ട്രയില്‍ പോളിയോ വാക്സിനുപകരം സാനിറ്റൈസര്‍ തുള്ളി നല്‍കി; 12 കുട്ടികള്‍ ആശുപത്രിയില്‍.
കമന്റ് 5:- ആശുപത്രിയിൽ പാഷാണം കലക്കി വെക്കാതിരുന്നത് കുട്ടികളുടെ ഭാഗ്യം.

വാർത്ത 6:- കേരളത്തിന്റെ വികസനത്തിനായി മോദി സാദ്ധ്യമായതെല്ലാം ചെയ്യുന്നു; മലയാളത്തില്‍ അമിത് ഷായുടെ ട്വീറ്റ്.
കമന്റ് 6:- ഇതൊക്കെ എന്ത് ? വേണ്ടി വന്നാൽ ഭരണം പിടിക്കാൻ നരേന്ദ്ര മോഡി നേരിട്ട് വന്ന് മലയാളത്തിൽ എഴുതി വായിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം കൂടെ തമിഴ്‌നാട്ടിൽ ചെന്ന് തമിഴിൽ സംസാരിച്ച് പോയതാണ്.

വാർത്ത 7:- പാലാ ജോസിന് വത്തിക്കാനെങ്കില്‍ അവിടെ പോപ്പ് വേറെയാണെന്ന് കാപ്പന്‍.
കമന്റ് 7:- പാലായിൽ ഇപ്രാവശ്യം പോപ്പിനെ തീ‍രുമാനിക്കുമ്പോൾ കറുത്ത പുകയ്ക്കും വെളുത്ത പുകയ്ക്കും പകരം കട്ടപ്പുക വരാൻ സാദ്ധ്യതയുണ്ട്.

വാർത്ത 8:- ഇന്ധനവിലക്കയറ്റം കരുതലോടെ കൈകാര്യം ചെയ്യേണ്ട വിഷയമെന്ന് കേന്ദ്രം. 300 ദിവസത്തിനിടെ 60 തവണ വിലകൂടി.
കമന്റ് 8:-  ഹൌ. എന്തൊരു കരുതലാണ് ആ വാക്കുകളിൽ. കോരിത്തരിച്ചു പോയി.

വാർത്ത 9:- സെക്രട്ടേറിയറ്റിനു മുന്‍പിലേത് പ്രഹസനം, സമരം ചെയ്യുന്നത് യൂത്ത് കോണ്‍ഗ്രസുകാര്‍ – ഇ.പി. ജയരാജന്‍.
കമന്റ് 9:- ഡി.വൈ.എഫ്.ഐ.ക്കാർ ചെയ്താലേ സമരം സമരമാകൂ എന്നാർക്കാണ് അറിയാത്തത്.

വാർത്ത 10:-  തെരുവിലിട്ട് തല്ലിക്കൊല്ലല്‍ കേരളത്തില്‍ പറ്റില്ല; നേതാക്കൾ യോഗിക്ക് പറഞ്ഞ് കൊടുക്കണം-വിജയരാഘവന്‍.
കമന്റ് 10:-  പറയുന്നത് സ്ക്കൂൾ കുട്ടികൾക്ക് മുന്നിലിട്ട് അവരുടെ അദ്ധ്യാപകനെ വെട്ടിക്കൊന്ന പാർട്ടിയുടെ ഇപ്പോഴത്തെ നേതാവ്.

#വാർത്തേം‌_കമന്റും

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>