Parambikulam-20SLR-20074a

ബാംബൂ റാഫ്റ്റിങ്ങ്




റമ്പികുളം ഡാമിന്റെ കാച്ച്മെന്റ് ഏരിയയില്‍ ബാംബൂ റാഫ്റ്റിങ്ങിന് തയ്യാറെടുക്കുന്ന ഫോറസ്റ്റ് ഗാര്‍ഡും തുഴക്കാരും. നാല് തുഴക്കാരെങ്കിലും വേണം ഒരു റാഫ്റ്റിനെ മുന്നോട്ട് നീക്കാന്‍. മുളകള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയ ബാംബൂ റാഫ്റ്റില്‍ കയറി യാത്ര ചെയ്യാന്‍, കോരിച്ചൊരിയുന്ന മഴയത്ത് ആരും വരില്ലെന്ന് കരുതുന്നവര്‍ക്ക് തെറ്റി.

പ്രകൃതിയിലേക്കുള്ള മടക്കമാണ് ഇത്തരം യാത്രകള്‍. പറമ്പികുളത്ത് ഇതുപോലുള്ള നിരവധി വിസ്‌മയങ്ങള്‍ സഞ്ചാരികളേയും കാത്തിരിക്കുന്നുണ്ട്. കണ്ടില്ലെന്ന് എത്രനാള്‍ നടിക്കാനാവും യാത്രികര്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ?

Comments

comments

35 thoughts on “ ബാംബൂ റാഫ്റ്റിങ്ങ്

  1. ഇവിടെയൊന്നു കുത്തിമറിയാന്‍..
    ഹോ ഇനിയെന്നു പോകും നമ്മള്‍…

  2. ബാംബൂ റാഫ്റ്റിംഗ്! കൊള്ളാം. എന്തായാലും തേക്കടിയിലെ ഫൈബർ ബോട്ടിനേക്കാളും സേഫാണെന്ന് തോന്നുന്നു.

  3. @ Jijo – അതെ ബാംബൂ റാഫ്റ്റുകള്‍ മറിക്കാന്‍ പറ്റില്ല. പകുതി വെള്ളത്തില്‍ മുങ്ങിയാണ് അത് കിടക്കുന്നത് . മറിക്കാന്‍ കിണങ്ങ് പരിശ്രമിച്ചാലും പറ്റില്ല. ഇരിക്കുമ്പോള്‍ത്തന്നെ നമുക്കത് ഫീല്‍ ചെയ്യും. കാല്‍പ്പാദം വെള്ളത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലാണെന്ന് തോന്നുകയും ചെയ്യും. മുകളില്‍ നിന്ന് പൊഴിയുന്ന മഴ …മന്ന ആയിട്ട് കരുതിയാലും തെറ്റില്ല :)

  4. നല്ല ചിത്രം….. ഒരു മഴനനഞ്ഞ് നില്‍ക്കുന്നത് പോലെ തോന്നുന്നു ഫോട്ടോ കാണുമ്പോള്‍……!!!

  5. മഴ നനഞ്ഞു കുളിരുകോരി മഴവെള്ളം പോലെ ……. യാത്രയുടെ സുഗന്ധമുള്ള കാറ്റുപോലെ അങ്ങനെ പോകണം….. പിന്നെ ഓര്‍മിക്കുമ്പോള്‍ ശാന്താമായ കാടുപോലെ ആരവങ്ങളില്ലാതെ ഒട്ടും കാല്‍പെരുമാറ്റങ്ങള്‍ ഇല്ലാത്ത യാത്രയിലേക്ക് പോകണം… ഓരോ യാത്രയും ഓരോ പാഠങ്ങളണ്

  6. വളരെ ശരിയാണ് മനോജ്‌ചേട്ടാ …മഴയും പ്രകൃതിയെയും സ്നേഹിക്കുന്ന
    ഒരാള്‍ക്കും ഇതുപോലെയുള്ള വിളി കേള്‍ക്കതിരിക്കാനവില്ല.

  7. പറമ്പിക്കുളത്ത് പോയിട്ടുണ്ടെങ്കിലും ഈ പരിപാടി കണ്ടിട്ടില്ലാ,പക്ഷെ മുതുവാന്‍ കോളനികളിലായിരുന്നു താമസം..അതും ഇതു പോലെ നല്ല അനുഭവം ആയിരുന്നു

  8. അലാസ്കയില്‍ വെച്ച് ഒരു തവണ ഞാനും റാഫ്റ്റിങ്ങ് ചെയ്തിട്ടുണ്ട്. അവിസ്മരണീയമായ ഒരനുഭവമായിരുന്നു അത്!
    പറമ്പിക്കുളത്ത് റാഫ്റ്റിങ്ങ് ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

  9. പറമ്പിക്കുളത്ത് മൂന്നു തവണ പോയിട്ടുണ്ട്.‘റാഫ്റ്റിങ്ങ്’ ഭാഗ്യം ഉണ്ടായില്ല.
    നടക്കട്ടെ. ചില നിരക്ഷരർ പറമ്പിക്കുളത്തേയ്ക്കു പോയിട്ടുണ്ടെന്നു സുഭാഷ് ചേട്ടൻ വിളിച്ചപ്പോൾ പറഞ്ഞെങ്കിലും ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു ചിത്രം പ്രതീക്ഷിച്ചില്ല. അഭിനന്ദനങ്ങൾ.

  10. പറമ്പിക്കുളത്ത് ഇത് വരെ പോവാനൊത്തിട്ടില്ല. ഇനി ഒന്ന് പോവാന്‍ ശ്രമിക്കണം..

  11. ഭംഗിയായി. അല്ലെങ്കിലും നിരക്ഷരന്‍ എന്നും എല്ലാവരെയും ഇത്തരം നല്ല ചിത്രങ്ങളെ കൊണ്ടാണല്ലോ കുളിരനിയിക്കുന്നത്.
    അഭിനന്ദനങ്ങള്‍. മറ്റൊരു നല്ല ചിത്രത്തിന് കൂടി.

  12. ഹൗ ! മനോഹരമായ സ്ഥലം. മഴയില്ലായിരുന്നെങ്കില്‍ കുറേ കൂടി പച്ചപ്പ്
    കിട്ടുമായിരുന്നു.പറമ്പികുളത്തെ മറ്റു ചിത്രങ്ങളും വര്‍ണ്ണനകളും പ്രതീക്ഷിച്ചോട്ടെ.

  13. ചെറുപ്പത്തില്‍ എന്നോ മയ്യഴിപ്പുഴയിലൂടെ നടത്തിയ ചങ്ങാടം യാത്ര ഓര്‍മയില്‍ വരുന്നൂ..
    soooooo nostalgic..

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>