വാർത്തേം കമന്റും – (പരമ്പര 78)


78
വാർത്ത 1:-  ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ബീഡിക്കുറ്റിയും ചത്ത കൂറയുടെ അവശിഷ്ടവും.
കമന്റ് 1:- കള്ളവാറ്റുകാർക്ക് കൊടുക്കാനുള്ള ശർക്കരപ്പൊതി ആരാണെടേയ് ഓണക്കിറ്റിൽ കേറ്റി വിട്ടത് ?

വാർത്ത 2:- തുരുമ്പെടുക്കും വരെ കാക്കേണ്ട; പോലീസ് പിടിച്ച വാഹനങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ ഒഴിവാക്കണം.
കമന്റ് 2:- ക്വാറി പ്ലാഞ്ചിയുടെ ബെൻസ്, കേസിലകപ്പെട്ട് പൊലീസ് സ്റ്റേഷൻ കയറിയതും നിയമം വഴിമാറിയൊഴുകി.

വാർത്ത 3:- കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവന വിലക്കി മുല്ലപ്പള്ളി.
കമന്റ് 3:- ഇക്കിളിയിട്ടാൽപ്പോലും ചിരിക്കാത്തവർ ഇത് കേട്ട് നിലത്ത് വീണുകിടന്ന് ചിരിക്കുന്നുണ്ടെന്ന് പാണന്മാർ.

വാർത്ത 4:- പിണറായിയിൽ കോഴി ‘പ്രസവിച്ചു’.
കമന്റ് 4:- കോഴിക്ക് മുല കൂടെ വന്നാൽ പൂർത്തിയായി.

വാർത്ത 5:- പാര്‍ട്ടിക്കെതിരായ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളെ ചെറുക്കുന്നതിന് പാർട്ടി അയച്ചുകൊടുക്കുന്ന ക്യാപ്‌സ്യൂൾ കമന്റുകൾ ഓരോ ലോക്കൽ കമ്മറ്റിയിൽ നിന്നും 300 പേരെങ്കിലും ഇടണമെന്ന് എം.വി. ജയരാജൻ.
കമന്റ് 5:- പണ്ട് കമ്പ്യൂട്ടറിനെതിരെ നടത്തിയ സമരം ചീറ്റിപ്പോയത് എത്ര നന്നായി; അല്ലേ സഖാവേ ?

വാർത്ത 6:- കാട്ടാക്കടയിൽ ക്രെയിൻ ഉപയോഗിച്ച് ഇറക്കേണ്ട കൂറ്റൻ പൈപ്പുകൾക്ക് 30,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികൾ; ലോറി ഉപേക്ഷിച്ച് കരാറുകാർ മടങ്ങി.
കമന്റ് 6:- അല്ലാ കോയാ, കേരളത്തിൽ നോക്കുകൂലി നിരോധിച്ചെന്ന് എപ്പോഴോ ഒരു അശരീരി കേട്ടത് പോലെ.

വാർത്ത 7:- സമയനിഷ്ഠ പാലിച്ചില്ലെങ്കില്‍ കനത്ത പിഴ: സ്വകാര്യ ട്രെയിനുകള്‍ക്ക് മാനദണ്ഡങ്ങളുമായി റെയില്‍വെ.
കമന്റ് 7:- കാർന്നോർക്ക് സമയനിഷ്ഠ എങ്ങനാണാവോ ? അടുപ്പിലും പെടുക്കാമെന്ന് തന്നെയാണോ ?

വാർത്ത 8:- രണ്ടാമൂഴം തർക്കം: എംടിയ്ക്ക് തിരക്കഥ തിരിച്ചു നൽകാമെന്ന് ശ്രീകുമാർ മേനോൻ.
കമന്റ് 8:- 1000 കോടി, ബി.ആർ. ഷെട്ടി, മലപ്പുറം കത്തി, അമ്പും വില്ലും, ഭീമന്റെ ഗദ, എന്തൊക്കെയായിരുന്നു ബഹളം!

വാർത്ത 9:- സെൽഫിയെടുക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനെ കടലിൽ കാണാതായി.
കമന്റ് 9:- സെൽഫി നന്നായി കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.

വാർത്ത 10:- സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ ആറുമാസം കൂടി.
കമന്റ് 10:- പി.എസ്.സി.വഴി കയറിയതുകൊണ്ടുള്ള ശിക്ഷ. കരാർ ജീവനക്കാരായിരുന്നെങ്കിൽ ശമ്പളം പിടുത്തമേയില്ല.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>