train

കൂകൂ കൂകൂ തീവണ്ടി…



തീയും പുകയുമൊക്കെ തുപ്പി പാളത്തിലൂടെ കൂകിപ്പായുന്ന തീവണ്ടി ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ഇന്നതിനും ഭാഗ്യമുണ്ടായി.

മേട്ടുപ്പാളയത്തില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന പാ‍തയില്‍ ഇത്തരം വണ്ടികള്‍ ഉണ്ടെന്ന് തോന്നുന്നു. ചില സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആ പുകവണ്ടിയൊന്ന് നേരിട്ട് കാണണമെന്നും, ച്ഛയ്യ ച്ഛയ്യ ച്ഛയ്യ പാട്ടും പാടി അതില്‍ക്കയറി ഊട്ടിയിലേക്കൊന്ന് പോകണമെന്നുമുള്ള ആശ ഇപ്പോഴും ബാക്കിനില്‍ക്കുന്നു.

എന്തായാലും, പീറ്റര്‍‌ബറോയിലെ ഫെറി മെഡോസിലെ റെയില്‍‍ ക്രോസില്‍ കാണാന്‍ പറ്റിയ ഈ പുകവണ്ടി തല്‍ക്കാലം കുറച്ചൊരു ആശ്വാസം തരുന്നു. ബാക്കിയുള്ള ആശയൊക്കെ പിന്നാലെ നടക്കുമായിരിക്കും.

Comments

comments

19 thoughts on “ കൂകൂ കൂകൂ തീവണ്ടി…

  1. ♫♫ വണ്ടി വണ്ടി നിന്നെ പോലെ
    വയറിലെനിക്കും തീയാണെ
    തെണ്ടി നടന്നാല്‍ രണ്ടു പേര്‍ക്കും
    കയ്യില്‍ വരുന്നതു കായാണെ
    കായാണേ വണ്ടി പുകവണ്ടീ
    ചക്രത്തിന്‍ മേല്‍ നിന്റെ കറക്കം
    ചക്രം കിട്ടാന്‍ എന്റേ കറക്കം
    വണ്ടി പുക വണ്ടീ ….♫♫
    പണ്ട് പാടി നടന്നതോര്‍ത്തു
    കൊള്ളാം തീവണ്ടി

  2. കഴിഞ്ഞ പ്രാവശ്യത്തെ വനിതയിലുള്ള ഫോട്ടോഫീച്ചര്‍ കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാ എനിക്കുമൊരു ആഗ്രഹം; മേട്ടുപ്പാളയത്തുനിന്ന് ഊട്ടിവരെ ആ കൂകിപ്പായുന്ന തീവണ്ടിക്കൊന്നുകയറണമെന്ന്…
    ഈ കുടുംബപ്രാരാബ്ധവും കഴിഞ്ഞിനി എന്നു സമയം കിട്ട്വാവോ?

  3. ഇതു ശരിക്കും “പുക വണ്ടി “ തന്നെ ആണല്ലോ.ഊട്ടിയില്‍ പുക വണ്ടി കണ്ടിട്ടുണ്ടെങ്കിലും കേറീട്ടില്ല..ഇനി അതൊന്നും നടക്കൂന്നും തോന്നണില്ല.

  4. ഊട്ടിയിലെ തീവണ്ടിയില്‍ ഞാന്‍ കേറീട്ടുണ്ടല്ലോ….സ്കൂളിലും,കോളേജിലും പഠിക്കുമ്പോള്‍..കന്യാസ്ത്രീകള്‍ടെ കൂടെ പോയത് ഓര്‍ക്കുന്നു…ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത യാത്രകള്‍…

  5. നമ്മുടെ നാട്ടിലെ തീവണ്ടികളിൽ ഇന്ന് വരെ യാത്ര ചെയ്യാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ആളാണ് ഞാൻ. ആദ്യമായി തീവണ്ടിയിൽ കയറിയത്, ഈജിപ്തിലെ കൈറോയിൽ നിന്ന് അലക്സാണ്ട്രിയയിലേക്കായിരുന്നു. പിന്നീട് അലക്സാണ്ടിയയിൽ നിന്ന് വീണ്ടും കൈറൊവഴി ലക്സ്വറിലേക്ക്… ഇത്രമാത്രം. എന്റെ തീവണ്ടിയാത്ര ഇവിടെ അവസാനിച്ചു. ഇനി എന്ന്. ഒരിക്കൽ നാട്ടിലെത്തിയാൽ ഇതും സാദ്യമാക്കണം.

  6. സ്വാമി വിവേകാനന്ദനെന്നു കേള്‍ക്കുമ്പോള്‍ കൈകെട്ടി നില്‍ക്കുന്ന ആ പ്രൌഢമായ ഫോട്ടോ ഓര്‍മ്മവരുന്നതുപോലെ വിശാലമനസ്കനെന്നു കേട്ടാല്‍ തലയില്‍ ചോന്ന തോര്‍ത്തു ചുറ്റിയ ആ സ്റ്റൈലന്‍ ചിത്രം ഓര്‍മ്മ വരുന്നതുപോലെ നിരക്ഷരന്‍ എന്നുകേട്ടാല്‍ ആ മുടിനീട്ടിയുള്ള ആ ഫോട്ടോ ആണ് ഓര്‍മ്മ വരിക. അതാണതിന്റെ ഒരു ഇത്..യേത് ? :)

  7. ഊട്ടിയിലെ കരിവണ്ടിയെപ്പറ്റി പറഞ്ഞപ്പോൾ ഓർമ്മയിൽ വന്നതാണ്, മൂന്നാറിലും പണ്ടു ട്രയിൻ സർവ്വീസ് ഉണ്ടായിരുന്നത്രേ. ഇപ്പോളും പഴയ റെയിൽ‌വേസ്‌റ്റേഷന്റെ ബാക്കി അവിടെ ഉണ്ടെന്നും പറയപ്പെടുന്നു. എന്നെങ്കിലും മൂന്നാറു പോവുമ്പോൾ അതും കൂടി ഒന്നുകാണണം. അത് എന്റെ ഒരു ആഗ്രഹം. ;) ചിത്രത്തിനു മനോജേട്ടനു നന്ദി.

  8. കടവന്‍ :)

    മാണിക്യേച്ചീ – അതിനിടയ്ക്ക് പാട്ടും തുടങ്ങിയോ ?

    ഹരീഷ് തൊടുപുഴ – എനിക്ക് ആ വനിതയിലെ ഫീച്ചറ് കാണാന്‍ പറ്റീലല്ലോ :(

    കാന്താരിക്കുട്ടീ – എന്താ നടക്കാത്തത് ? അടുത്ത പ്രാവശ്യം കണ്ണന്‍ വരുമ്പോള്‍ ചുമ്മാ ഊട്ടിക്ക് വിടണം :)

    ശ്രീ :)

    പ്രിയ ഉണ്ണികൃഷ്ണന്‍ – എന്തോ ഭയങ്കര തമാശയാണ് പറഞ്ഞത് അല്ലേ ? പക്ഷെ എനിക്ക് കത്തിയില്ല :(

    സ്മിതാ ആദര്‍ശ് – സ്വാതന്ത്രം ഇല്ലായിരുന്നെങ്കിലും കയറിയില്ലേ ? ഭാഗ്യവതി.

    sekhar – thanks man :)

    നരിക്കുന്നന്‍ – ഭാഗ്യവാന്‍. ഈജിപ്തിലെ തീവണ്ടിയിലൊക്കെ കയറാന്‍ പറ്റിയില്ലേ ? നാട്ടിലെ വണ്ടിയില്‍ എന്നുവേണമെങ്കിലും കയറാമല്ലോ ?

    പിള്ളേച്ചന്‍ – :)

    ശ്രീലാല്‍ – മുന്‍പ് ഒരിക്കല്‍ ഞാന്‍ പ്രൊഫൈല്‍ പടം മാറ്റിയതാണ്. അന്ന് ശ്രീലാല്‍ ഒറ്റ മനുഷ്യന്‍ പറഞ്ഞതോണ്ടാ പിന്നേം ആ ‘മുടിഞ്ഞ’ പടം തിരിച്ചിട്ടത്. ഇപ്പോഴും ശ്രീലാല് സമ്മതിക്കണില്ലാന്ന് മാത്രമല്ല, എന്നാ ജാതി താരതമ്യമൊക്കെയാ നടത്തിയിരിക്കുന്നത് ? സ്വാമി വിവേകാനന്ദന്‍, വിശാലമനസ്ക്കന്‍… :)
    എന്റെ സര്‍വ്വ കണ്‍‌ട്രോളും പോയി. ‘മുടിഞ്ഞ‘ പടം ഉടനെ തിരിച്ചിടുന്നതാണ്. ഇനി അത് മാറ്റുന്ന പ്രശ്നവുമില്ല. ആരെങ്കിലും ചോദിച്ചാല്‍ ശ്രീനിവാസന്ന് പറഞ്ഞതുപോലെ ഒറ്റ രാത്രി കൊണ്ട് മുടി വളര്‍ന്നതാണെന്ന് പറഞ്ഞോളാം. എന്താ പോരേ ?

    മണികണ്ഠന്‍ – മൂന്നാറിലെ തീവണ്ടിയെപ്പറ്റി അടുത്ത പ്രാവശ്യം പോകുമ്പോള്‍ അന്വേഷിച്ചുകളയാം.

    കരിവണ്ടിയില്‍ കയറാനെത്തിയ എല്ലാവര്‍ക്കും നന്ദി. വണ്ടി വിടാന്‍ പോകുകയാണ് ഇനിയാരെങ്കിലും കേറാന്‍ ബാക്കിയുണ്ടെങ്കില്‍ പെട്ടെന്ന് കേറിയാട്ടെ. :) :)

  9. ഇതു പോലെ ഒരു വണ്ടി പണ്ടു പഴനിക്കു പോകുന്ന റൂട്ടില്‍ ഉണ്ടായിരുന്നു …. ഞാന്‍ കേറിയിട്ട് ഉണ്ട് ….. ഒരു ഏഴ് വര്ഷം മുന്പ് ..ഇപ്പൊ ഉണ്ടോ എന്ന് അറിയില്ല ….. പണ്ടു ക്യാമറ പിടിക്കാന്‍ അറിയാത്ത ടൈമില്‍ ഊട്ടി ട്രെയിനില്‍ കേറിയിട്ട് ഉണ്ട് … ഒരികല്‍ കൂടി കേറണം ………….. നല്ല നാള് പടം പിടികണം എന്ന് ഉണ്ട് ..നടകുമോ എന്ന് കണ്ടു തന്നെ അറിയണം …

  10. 1965-ല്‍ പതിനൊന്ന് വയസ്സുള്ളപ്പോള്‍ പിതൃതര്‍പണത്തിനു വര്‍ക്കലയ്ക്ക്‌ പോയ
    അഛന്റെയും അമ്മയുടെയും കൂടെ മീറ്റര്‍ ഗേജ്‌ എന്ന കുട്ടി കരിവണ്ടിയില്‍ ആദ്യമായി യാത്ര. മുന്നോട്ടു നോക്കിയാല്‍ കരിപ്പൊടി കണ്ണില്‍പ്പോകുമെങ്കിലും ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>