യു.ഡി.എഫ്. ന്റെ ഹർത്താൽ ഇരട്ടത്താപ്പ്


ർത്താലിനെതിരെ സംസാരിക്കുന്നവരും പ്രവർത്തിക്കുന്നവരുമാണെന്നുള്ള യു.ഡി.എഫ്. നേതാക്കന്മാരുടെ നാട്യം ഇന്നത്തെ ദിവസത്തോടെ പൂർണ്ണമായും പൊളിഞ്ഞിരിക്കുകയാണ്. രണ്ടാഴ്ച്ചയ്ക്കുള്ളിലുണ്ടായ രണ്ട് വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അത് വിശദമാക്കാം.

12a

ജൂലായ് 25 ന് വന്ന ആദ്യത്തെ വാർത്ത പ്രകാരം, പ്രാദേശിക ഹർത്താലുകൾ ഒഴിവാക്കാൻ UDF തീരുമാനിച്ചിരിക്കുന്നു. ജനകീയ വിഷയങ്ങളിൽ സംസ്ഥാനതലത്തിൽ മാത്രമേ ഹർത്താൽ നടത്തൂ എന്ന് തീരുമാനിച്ച് 12 ദിവസം കഴിയുമ്പോഴേക്കും അതേ UDF കോഴിക്കോട്ടെ നടുവണ്ണൂർ, അത്തോളി, കോട്ടൂർ, ഉള്യേരി എന്നീ നാല് പഞ്ചായത്തുകളിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നു എന്നതാണ് രണ്ടാമത്തെ വാർത്ത.

13

നാളത്തെ ഹർത്താലിന്റെ കാരണം എന്തായാലും കൊള്ളാം, പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാത്ത UDF നേതാക്കന്മാർ ഇനിയെങ്കിലും ഹർത്താൽ വിരുദ്ധരാണെന്ന നിലയ്ക്കുള്ള മുഖം‌മൂടികൾ ഉപേക്ഷിക്കുകയാണ് വേണ്ടത്.

ഹർത്താലിനെതിരായി ബില്ലുണ്ടാക്കാൻ നടന്നിരുന്ന രമേഷ് ചെന്നിത്തല, സുധീരൻ KPCC പ്രസിഡന്റ് കസേരയിൽ ഇരിക്കുന്ന അവസരത്തിൽപ്പോലും ചാടിക്കയറി കേരളഹർത്താലിന് (ജിഷ്ണു പ്രണോയ് വിഷയത്തിൽ) ആഹ്വാനം നടത്തിയത് കണ്ടിട്ടുള്ളവരാണ് കേരളത്തിലെ ജനങ്ങൾ. അതുകൊണ്ട് കോൺഗ്രസ്സിന്റേയും യു.ഡി.എഫ്.നേയും നേതാക്കന്മാർ, തങ്ങളുടെ കാപട്യം ആരും മനസ്സിലാക്കുന്നില്ല എന്ന നിലയ്ക്ക് കണ്ണടച്ച് പാല് കുടിക്കുന്ന ഈ പരിപാടി അൽ‌പ്പമെങ്കിലും ലജ്ജയുണ്ടെങ്കിൽ ഇതോടെ അവസാനിപ്പിക്കണം.

ഏതൊരു പാർട്ടിക്കാരെപ്പോലെയും മുന്നണിയെപ്പോലെയും ഹർത്താൽ എന്ന കാലഹരണപ്പെട്ടതും ജനദ്രോഹപരവുമായ പരിപാടിയുടെ പ്രായോജികർ തന്നെയാണ് യു,ഡി.എഫും, കോൺഗ്രസ്സും. അങ്ങനെയല്ല എന്ന് അവകാശവാദമുണ്ടെങ്കിൽ, കോഴിക്കാട് നാളെ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്ന ഈ ഹർത്താൽ പിൻ‌വലിച്ച്, അതിന് ആഹ്വാനം ചെയ്ത പ്രാദേശിക നേതൃത്വത്തിനെതിരെ കർശനമായ നടപടിയെടുക്കുകയാണ് വേണ്ടത്.

SNTH

——————————————————
ഇന്നത്തെ (07.08.2017) ഹർത്താൽ
——————————————————
സ്ഥലം :- കോഴിക്കോട്ടെ നടുവണ്ണൂർ, അത്തോളി, കോട്ടൂർ, ഉള്യേരി എന്നീ പഞ്ചായത്തുകളിൽ.

ഹർത്താൽ ആഹ്വാനം ചെയ്യുന്നത്:- യു.ഡി.എഫ്.

കാരണം :- നടുവണ്ണൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സി.പി.എം.അട്ടിമറിച്ചെന്ന് ആരോപിച്ച്.

ആഗസ്റ്റ് മാസം ഇതുവരെ:- 01 ഹർത്താൽ.

2017 ൽ ഇതുവരെ:- 93 ഹർത്താലുകൾ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>