വായനാ ലിസ്റ്റ് 2023


33ർഷാവസാനം ആകുമ്പോൾ അക്കൊല്ലം വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് ഇടുന്ന ഒരു പതിവുണ്ടായിരുന്നു. മിക്കവാറും പുസ്തകങ്ങളെപ്പറ്റിയുള്ള ആസ്വാദനവും വായനയ്ക്ക് പിന്നാലെ ചെയ്യാറുണ്ടായിരുന്നു.

നല്ല വായനയുള്ള മറ്റ് ചില സുഹൃത്തുക്കളും ആ പരിപാടി ചെയ്യാൻ തുടങ്ങിയതോടെ, വായന ഉണ്ടെങ്കിലും അതൊന്നും കുറിച്ച് വെക്കാത്ത ചിലർക്കത് ബുദ്ധിമുട്ടുണ്ടാക്കാൻ തുടങ്ങി. ഇതൊക്കെ ചുമ്മാ തള്ളുന്നതാണ് എന്ന നിലയ്ക്ക് അവരുടെ വിമർശനങ്ങൾ വരാൻ തുടങ്ങി. അതോടെ, 2018ൽ ഞാൻ ആ പരിപാടി നിർത്തി. വായന നിർത്തി എന്നല്ല. വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റിടുന്ന പരിപാടി നിർത്തി എന്ന്.

എല്ലാ വർഷവും വായിച്ച പുസ്തകങ്ങളെപ്പറ്റി വിശദമായി എഴുതി ഇടുകയും വർഷാവസാനം അതിൻ്റെ സമ്പൂർണ്ണ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരാൾ ഇപ്പോളുമുണ്ട് ഫേസ്ബുക്കിൽ. ആ വ്യക്തിയാണ് അൻവർ ഹുസൈൻ. അൻവറിനോളം വലിയ ഒരു വായനക്കാരനെ എനിക്കറിയുന്നുണ്ടെങ്കിൽ അത് പി. ജി. മാത്രമാണ്.

ഈ വർഷം അൻവർ വായിച്ച് തീർത്തത് 220ൽപ്പരം പുസ്തകങ്ങളാണ്. അതിൻ്റെ ലിസ്റ്റ് അൻവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ പുസ്തകാവലോകം പോസ്റ്റ് ചെയ്യുമ്പോളും, അൻവർ എന്നെ ടാഗ് ചെയ്യാറുണ്ട്. എത്രയോ പുസ്തകങ്ങളെപ്പറ്റി അറിയുന്നത് അൻവർ വഴിയാണ്. ആ പുസ്തകം സംഘടിപ്പിച്ച് വായിക്കാൻ കഴിഞ്ഞില്ലെങ്കിലും അതിൻ്റെ ഉള്ളടക്കം എന്താണെന്ന് മനസ്സിലാക്കാൻ അൻവറിൻ്റെ പുസ്തകാസ്വാദനം സഹായിച്ചിട്ടുണ്ട്.

അൻവറിനെ ഫോളോ ചെയ്താൽ 200ൽ കുറയാത്ത പുസ്തകങ്ങളെപ്പറ്റി ഓരോ വർഷവും അറിയാൻ നിങ്ങൾക്ക് കഴിയും. അതിൽ നിന്ന് നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ 20 പുസ്തകമെങ്കിലും ഉണ്ടാകും. വായന വളരട്ടെ.

വാൽക്കഷണം:- എൻ്റെ ഇക്കൊല്ലത്തെ വായന വളരെ ശുഷ്ക്കമായിരുന്നു. ശരാശരി 30 പുസ്തകങ്ങൾ വരെ വായിച്ചിട്ടുള്ള ഞാൻ, ഈ വർഷം 15 പുസ്തകങ്ങളേ വായിച്ചുള്ളൂ. അതിൽത്തന്നെ മിക്കവാറും പുസ്തകങ്ങൾ കോട്ടകളെ സംബന്ധിച്ചുള്ളതായിരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>