വാർത്തേം കമന്റും – (പരമ്പര 84)


84
വാർത്ത 1:- വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും നീക്കംചെയ്യാനുള്ള കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ നിര്‍ത്തിവെച്ചു.
കമന്റ് 1:- മന്ത്രിപുംഗവന്മാരുടെ നിയമലംഘനം പിടിക്കേണ്ട സാഹചര്യം വന്നപ്പോൾ ട്രാഫിക്ക് വകുപ്പിന്റെ ശൌര്യം ചോർന്നു.

വാർത്ത 2:- ദുര്‍ബലമായ യുഡിഎഫിനെ ശക്തമാക്കാന്‍ താന്‍ വരുന്നുവെന്ന് പി.സി. ജോര്‍ജ്.
കമന്റ് 2:- ഇത്രയും  ശക്തനും ധൈര്യശാലിയും മഹാമനസ്ക്കനുമായ ഈ നേതാവിനെ യു.ഡി.എഫ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണം.

വാർത്ത 3:- കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം.
കമന്റ് 3:-  കോവിഡാനന്തര വൈറസ് തയ്യാറായിക്കൊണ്ടിരിക്കുന്നു.

വാർത്ത 4:- ചാണകത്തില്‍ നിന്നുള്ള പെയിന്റ് ഇന്ന് പുറത്തിറക്കും: മണമില്ല വിലക്കുറവും.
കമന്റ് 4:- അത് പറ്റില്ല. വില അൽപ്പം കൂടിയാലും കുഴപ്പമില്ല, ചാണകത്തിന്റെ നറുമണമുള്ള പെയിന്റ് തന്നെ വേണം.

വാർത്ത 5:- സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നു; പലയിടത്തും കാണികളുടെ നീണ്ടനിര.
കമന്റ് 5:- സാമൂഹിക അകലം എന്ന ആചാരത്തിന് വിട.

വാർത്ത 6:- പുല്‍വാമ ഭീകരാക്രമണം മോദിസര്‍ക്കാരിനും തന്റെ ചാനലിനും ഗുണംചെയ്യും:വാട്ട്‌സ് ആപ്പ് ചാറ്റില്‍ അര്‍ണബ്.
കമന്റ് 6:- ‘നേഷൻ വാണ്ട്സ് റ്റു നോ’ എന്നും പറഞ്ഞ് അലറിവിളിക്കുമ്പോൾ മുഖത്താട്ടാൻ ആളില്ലെങ്കിൽ ഇങ്ങനെയിരിക്കും.

വാർത്ത 7:- സ്ഥാനാര്‍ഥിയുടെ മാറ്റ് പരിശോധിക്കാന്‍ രഹസ്യാന്വേഷകര്‍.
കമന്റ് 7:- ഓ… അതിന്റെയൊന്നും ആവശ്യമില്ല. എല്ലാം പത്തരമാറ്റ് തങ്കക്കട്ടികളാണ്.

വാർത്ത 8:- കഞ്ചിക്കോട്ടെ വ്യവസായിയെ മണ്ണാർക്കാട്ട് സി.പി.ഐ. സ്ഥാനാർഥിയാക്കണമെന്ന് പാലക്കാട് ബിഷപ്പിന്റെ കത്ത്.
കമന്റ് 8:-  വ്യവസായം, പള്ളി അരമന വഴി ജനാധിപത്യത്തിലേക്ക്.

വാർത്ത 9:- നിയമസഭാ തിരഞ്ഞെടുപ്പിൽ, ഇടതുപക്ഷത്തേക്ക് ചേക്കേറി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനുള്ള നീക്കം സജീവമാക്കി മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി.തോമസ്.
കമന്റ് 9:- ചാകുന്നത് വരെ അധികാരത്തിന്റെ ശീതളച്ഛായയിൽ വിരാജിക്കണമെന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റാണോ ?

വാർത്ത 10:-  ബിഹാറില്‍ സര്‍ക്കാരിനെതിരായ സമൂഹ മാധ്യമ വിമര്‍ശനങ്ങള്‍ ഇനി കുറ്റകൃത്യം.
കമന്റ് 10:-  കക്കുന്നവർ നിൽക്കാനുള്ള മാർഗ്ഗങ്ങളും ഏർപ്പാടാക്കിക്കഴിഞ്ഞു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>