രണ്ട് വാർത്തകൾ


22

ന്നലെ ഒരു സങ്കട വാർത്ത കേൾക്കാൻ ഇടയായി. ഇന്ന് ഒരു സന്തോഷ വാർത്തയും.

സങ്കട വാർത്ത :- ഗ്യാസ് സ്റ്റേഷനുകളിലെ ശുചിമുറി, ഉപഭോക്താക്കൾ മാത്രം ഉപയോഗിക്കാൻ പാടുള്ളൂ, എന്ന ഹൈക്കോടതി വിധിയാണ് സങ്കടകരമായത്.
ഞാനടക്കമുള്ള ഒരുപാട് സഞ്ചാരികൾക്ക് ഈ വിധി ഗുണകരമല്ല. സ്ത്രീകൾ വീണ്ടും കൂടുതൽ ബുദ്ധിമുട്ടിലേക്ക് നീങ്ങുന്നു.

എന്ത് മാനദണ്ഡത്തിന്റെ പേരിലാണ് ഹൈക്കോടതി ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അറിയില്ല. എന്തായാലും അത് ഖേദകരമായിപ്പോയി. പൊതുതാൽപര്യ ഹർജി എന്ന നിലക്ക് ജനങ്ങളെല്ലാം സംഘടിച്ച് സുപ്രീം കോടതിയിൽ പോയിട്ടായാലും ഇതിനെ നേരിടണമെന്നാണ് എന്റെ പക്ഷം. ജനം സംഘടിക്കാൻ തയ്യാറാണെങ്കിൽ അക്കൂട്ടത്തിൽ ഞാനുമുണ്ടാകും. കൂട്ടത്തിലേ ഉണ്ടാകൂ; മുന്നിൽ ഉണ്ടാകില്ല.

സന്തോഷ വാർത്ത:- ₹3000 ൻ്റെ വാർഷിക പാസ്സ് എടുത്താൽ, രാജ്യത്തെ ടോൾ പ്ലാസകളിലൂടെ ഒരു വർഷത്തിൽ 200 പ്രാവശ്യം കടന്നു പോകാം എന്നാണ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി അറിയിക്കുന്നത്. 2025 ആഗസ്റ്റ് 15 മുതൽ ഈ സംവിധാനം നിലവിൽ വരും.

ഒന്നുകിൽ 200 ടോൾ പ്ലാസകൾ, അല്ലെങ്കിൽ ഒരു വർഷം വരെ. ഇതാണ് ഈ പാസ്സിൻ്റെ കാലാവധി.
ഇത് എന്നെപ്പോലെയുള്ള ഒരാൾക്ക് തികച്ചും ഗുണകരമായ ഒരു സംവിധാനമാണ്. കഴിഞ്ഞ വർഷം രാജ്യത്തിൽ അങ്ങോളമിങ്ങോളം 156 ദിവസം സഞ്ചരിച്ചപ്പോൾ ടോൾ പ്ലാസകളിൽ എനിക്ക് ചിലവായത് 10405 രൂപയാണ്. 200 ടോൾ പ്ലാസകളിലൂടെ ഞാൻ കടന്ന് പോയിട്ടില്ല എന്നതാണ് എന്റെ അനുമാനം. എങ്ങനെ നോക്കിയാലും, ഇത് 3ൽ 2 ലാഭമുണ്ടാക്കുന്ന സംവിധാനമാണ്.

സ്ഥിരമായി ബാംഗ്ലൂരിലേക്ക് കാറിൽ യാത്ര ചെയ്യുന്ന ആളാണ് ഞാൻ. ഒരു പ്രാവശ്യം പോയി വരാൻ 1500 രൂപയോളം ടോൾ ഇനത്തിൽ ചിലവാകും. ഒരു വർഷത്തിൽ രണ്ട് ബാംഗ്ലൂർ യാത്ര നടത്തിയാൽ പോലും ഈ തുക എനിക്ക് മുതലാകും.

ധാരാളമായി സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്ന നിങ്ങളിൽ പലർക്കും ഈ സംവിധാനം പ്രയോജനപ്പെടും. പക്ഷേ ഇത് സ്വകാര്യ വാഹനങ്ങൾക്ക് മാത്രം നൽകുന്ന ഒരു സംവിധാനമാണ്. തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന പബ്ലിക് വാഹനങ്ങൾക്ക് ഈ സ്ക്കീം ലഭ്യമല്ല.

വാൽക്കഷണം:- 2025 ആഗസ്റ്റ് 15ന്, ഈ വർഷത്തെ ഭാരത പര്യടനം (Great Indian Expedition 2025-2026) ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്ന എനിക്ക് വേണ്ടി തന്നെയാണ്, ആഗസ്റ്റ് 15ന് ഈ സ്ക്കീം ആരംഭിക്കുന്നത്.

#TollPlaza
#restrooms

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>