ഒരു ഇംഗ്ലീഷ് ഗ്രാമപ്രദേശത്തെ (കണ്ട്രി സൈഡ്) തെരുവില്‍ നിന്ന് വസന്തകാലത്തിന്റെ തുടക്കത്തില്‍ പകര്‍ത്തിയ ചില ചിത്രങ്ങളാണിതൊക്കെ.
ശിശിരത്തില്‍ നിന്ന് രക്ഷപ്പെടാന്‍, ഇലപൊഴിച്ച് നിന്നിരുന്ന മരങ്ങളിലെല്ലാം തളിരിലകളും, പൂക്കളും വന്നുതുടങ്ങിക്കഴിഞ്ഞിരുന്നു. വഴിയോരത്തും, വീട്ടുവളപ്പിലുമൊക്കെയുള്ള മരങ്ങളിലെല്ലാം പൂക്കള്‍ കുലകുലയായിക്കിടക്കുന്നു. ഇലയേക്കാളധികം പൂക്കളാണ് മിക്ക മരത്തിലും.
ഈ മഞ്ഞപ്പൂക്കള്‍ കണ്ടപ്പോള്‍ നമ്മുടെ സ്വന്തം കണിക്കൊന്നയെയാണ് ഓര്‍മ്മവന്നത്. സായിപ്പ് വിഷു ആഘോഷിക്കുമായിരുന്നെങ്കില്‍ ഈ പൂക്കളായിരിക്കുമായിരുന്നു കണിക്കൊന്നയുടെ സ്ഥാനത്ത്. അങ്ങിനെയാണെങ്കില്‍ ഇതിനെ ഇംഗ്ലീഷ് കണിക്കൊന്ന എന്ന് വിളിക്കാമല്ലോ ?
വിളിക്കാം, അതില്‍ തെറ്റൊന്നുമില്ല. കാരണം നമ്മുടെ കണിക്കൊന്ന അധവാ Golden Shower Tree യുടെ അകന്ന ബന്ധത്തില്‍പ്പെട്ടതാണത്രേ ഈ മരം. ഇതിനെ Golden Chain Tree അഥവാ Laburnum എന്നാണ് വിളിക്കുന്നത്.
————————————-
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക
http://en.wikipedia.org/wiki/Laburnum