മനോരമ എഡിറ്റർ:- (ലേഖകനോട്) – ഹിന്ദി സിനിമാതാരം രേഖയുടെ വീടിനെപ്പറ്റി ഒരു ലേഖനം തയ്യാറാക്കൂ. അതിനുവേണ്ട അത്യാവശ്യം റഫറൻസുകൾ ഞാൻ തരാം.
മനോരമ ലേഖകൻ:- (രണ്ട് ദിവസത്തിന് ശേഷം) അവിടന്നും ഇവിടുന്നും ഒക്കെ തപ്പിപ്പെറുക്കി ഒരു ലേഖനം ഞാൻ തല്ലിക്കൂട്ടിയിട്ടുണ്ട്. പക്ഷേ ഒരു സംശയം.
മ.എ:- എന്താണാവോ സംശയം?
മ. ലേ:- രേഖയുടെ വീട് ബാന്ദ്ര ബാൻഡ് സ്റ്റാൻഡിന് അടുത്താണ് എന്നാണ് എല്ലാ റഫറന്‍സിലും കാണുന്നത്. അത് എന്തോന്നാണ് ഈ ബാൻഡ് സ്റ്റാൻഡ്?
മ.എ:- എടോ… അത് ബാന്ദ്ര ബസ്സ് സ്റ്റാൻഡ് ആണ്. വടക്കേ ഇന്ത്യയിലെ വിവരമില്ലാത്തവന്മാർ അങ്ങനെ പല മണ്ടത്തരങ്ങളും എഴുതി വെക്കും. നമ്മൾ അതിലൊന്നും വീഴരുത്. നമ്മൾ ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള പത്രങ്ങളിൽ ഒന്നാണ്. അത് മറക്കരുത്.
മ.ലേ:- ഓ…ഓ.. അത് ബസ്സ് സ്റ്റാൻഡ് ആയിരുന്നല്ലേ? ഞാനും ആലോചിക്കാതിരുന്നില്ല, ബാൻഡ് സെറ്റുകാർക്ക് സ്ഥിരമായി രേഖയുടെ വീടിനടുത്ത് എങ്ങനെയാണ് നിൽക്കാൻ പറ്റുക എന്ന്.ഓരോരോ മണ്ടന്മാരെക്കൊണ്ട് തോറ്റു. ബാൻഡ് സ്റ്റാൻഡ് പോലും!
മ.എ:- എന്നാൽപ്പിന്നെ ഇയാള് ചെന്ന് ബാൻഡ് സ്റ്റാൻഡ് എല്ലാം തിരുത്തി ബസ്സ് സ്റ്റാൻഡ് ആക്കി ലേഖനം അപ്ലോഡ് ചെയ്യാൻ നോക്ക്.
മ.ലേ:- ഇപ്പ ശരിയാക്കാം. അത് മാത്രമേ തിരുത്താനുള്ളൂ. ഈ ലേഖനം നമ്മൾ പൊളിക്കും. പൊളിച്ചടുക്കും.
(ശേഷം ഓൺലൈനിൽ)
വാൽക്കഷണം:- വിവരം ഇല്ലായ്മ ഒരു കുറ്റമല്ല. ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് അറിവ് പകരുന്ന പത്ര സ്ഥാപനങ്ങളിലെ ജേർണലിസ്റ്റുകൾക്കോ എഡിറ്റർമാർക്കോ അല്പമെങ്കിലും പൊതുവിജ്ഞാനം ഉണ്ടാകുന്നതും ഒരു കുറ്റമല്ല.
