വാർത്ത 1:- രാമക്ഷേത്ര നിര്‍മാണം ഇഷ്ടപ്പെടാത്തവരാണ് കര്‍ഷകസമരത്തിന് പിന്നിലെന്ന് യോഗി ആദിത്യനാഥ്.
കമന്റ് 1:- ക്ഷേത്രനിർമ്മാണം കഴിഞ്ഞാൽപ്പിന്നെ കഴിക്കാനുള്ള അന്നം നിത്യേന വീട്ടുപടിക്കൽ എത്തുമല്ലോ.
വാർത്ത 2:- പോലീസ് സ്‌റ്റേഷനുകളിലും ചോദ്യംചെയ്യുന്ന മുറികളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണം- സുപ്രീം കോടതി.
കമന്റ് 2:- സ്ഥാപിക്കാം.പക്ഷേ, അതൊക്കെയും അവശ്യസമയത്ത് പണിയെടുക്കുമെന്ന് ഒരുറപ്പും തരാനാവില്ല.
വാർത്ത 3:- ദേശീയപാതകള്‍ രണ്ടു വര്‍ഷത്തിനകം ടോള്‍ബൂത്ത് രഹിതമാകും; പകരം ജിപിഎസ് സംവിധാനം വരുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി.
കമന്റ് 3:- കാത്തുകിടക്കേണ്ടി വരില്ലാന്ന് പറഞ്ഞ് നടപ്പിലാക്കി അവതാളത്തിലായ ഫാസ്റ്റ് ടാഗിന്റെ ഗതി ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.
വാർത്ത 4:- കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍നിന്നു വൈറസ് വ്യാപനം ഉണ്ടാകാന്‍ സാധ്യതയെന്ന് വിദഗ്‌ദ്ധർ.
കമന്റ് 4:- വാൿസിൻ സ്വീകരിച്ചവരെ ആൾക്കൂട്ടം നേരിടുന്ന അവസ്ഥയുണ്ടാകുമോ ?
വാർത്ത 5:- പ്രധാനമന്ത്രിക്കെതിരേ പാത്രംകൊട്ടി പ്രതിഷേധിക്കാൻ കർഷകർ.
കമന്റ് 5:- ഓരോരോ ഏർപ്പാടുകൾ പഠിപ്പിച്ച് കൊടുത്തത് അബദ്ധമായെന്ന് ഇപ്പോൾ തോന്നുന്നുണ്ടാകും.
വാർത്ത 6:- രാഷ്‌ട്രീയപ്രവേശ സൂചനയുമായി വീണ്ടും വിജയ്; മറ്റ് പാർട്ടികളിൽ ചേരേണ്ടെന്ന് ആരാധകർക്ക് നിർദേശം
കമന്റ് 6:- തമിഴര് പെട്ടു. രജനി, കമൽ, വിജയ്. ആരുടെയൊക്കെ കൂടെ കൂടും ?
വാർത്ത 7:- കോവിഡിന്റെ പുതിയ വകഭേദം; സൗദി അതിര്‍ത്തികള്‍ അടച്ചു, വിമാനസര്‍വീസുകള്‍ നിര്‍ത്തി.
കമന്റ് 7:- പുതുവർഷത്തിൽ ഒരു വെറൈറ്റി ആരായാലും ആഗ്രഹിക്കില്ലേ ?
വാർത്ത 8:- ഫാ.കോട്ടൂരിന്റെ പൗരോഹിത്യം നീക്കൽ ഉടനുണ്ടാകില്ല.
കമന്റ് 8:- മാർപ്പാപ്പ പറഞ്ഞാലും നീക്കരുത്. അത്രയ്ക്ക് വലിയ പുണ്യാളനാണല്ലോ.
വാർത്ത 9:- ബ്രിട്ടണിൽ പുതിയ കൊറോണ വൈറസ് വ്യാപിക്കുന്നു; ലോകത്ത് പുതിയ പ്രതിസന്ധി.
കമന്റ് 9:- 2020 നേക്കാൾ കേമമാകുമോ 2021 ?
വാർത്ത 10:- കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജെല്ലിക്കെട്ട് നടത്താം; തമിഴ്നാട് സർക്കാർ അനുമതി നൽകി.
കമന്റ് 10:- ഇത്രയും കേട്ടതും നിസ്സഹായനായ കോവിഡ് തലതാഴ്ത്തി തമിഴ്‌നാട് വിട്ടു.