1. ജനുവരിയിൽ ജോലിയിൽ നിന്ന് പൂർണ്ണമായി വിരമിച്ചു. വിയർപ്പിൻ്റെ അസുഖമുള്ളതുകൊണ്ട് ഫുൾ ടൈം ജോലികൾ ഒന്നും ഇനി ചെയ്യില്ല എന്ന് തീരുമാനിച്ചു.
2. ഗോവ, കർണ്ണാടക, ആസ്സാം, മേഘാലയ, നാഗാലാൻഡ്, തമിഴ്നാട് എന്നിവിടങ്ങളിലായി നൂറ്റൊന്ന് (101) ദിവസം യാത്ര ചെയ്തു.
3. ഇരുപത്തിരണ്ട് (22) പുതിയ കോട്ടകൾ സന്ദർശിച്ചു.
4. പതിനഞ്ച് (15) പുസ്തകങ്ങൾ വായിച്ചു. അതിലേറെയും കോട്ടകളെപ്പറ്റി ആയിരുന്നു.
5. സ്വന്തം പണത്തിന്, ആദ്യമായി ഒരു നാലുചക്രവാഹനം വാങ്ങി. അതിനെ മോട്ടോർ ഹോം ആക്കി അതിൽ യാത്രകൾ ചെയ്തു.
6. കാര്യമായ അസുഖങ്ങൾ ഒന്നും പിടിപെട്ടില്ല. ആശുപത്രിയിൽ കിടന്നിട്ടില്ല എന്ന റെക്കോർഡ് അൻപത്തി ആറാം (56) വർഷത്തിലേക്ക് കടക്കുന്നു.
7. രണ്ടാമത്തെ പുസ്തകം ‘കഥ പറയുന്ന കോട്ടകൾ‘ പ്രസിദ്ധീകരിച്ചു.
8. പ്രസാധകൻ്റെ റോളിലേക്ക് കടന്നു.
9. ആദ്യമായി കോടതിയിൽ, ഒന്നിന് പുറകെ ഒന്നായി മൂന്ന് വക്കീലന്മാരാൽ വിചാരണ ചെയ്യപ്പെട്ടു.
10. ‘3D സ്പേസ് സഫാരി‘ എന്ന ത്രീഡി സിനിമയിൽ അഭിനയിച്ചു. (ജനുവരിയിൽ റിലീസ് പ്രതീക്ഷിക്കുന്നു.)
11. ആദ്യമായി, കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്ത്, സ്ഥലം വാങ്ങി. (അവിടൊരു 200 ചതുരശ്ര അടി കൂര വൈകാതെ കെട്ടിമേയും.)
വാൽക്കഷണം:- അടുത്ത വർഷം ഇത്രപോലും അക്കങ്ങൾ നിരത്താൻ ഉണ്ടാകില്ല. 2, 3. 4 എന്നീ അക്കങ്ങൾ തീർച്ചയായും ആവർത്തിക്കും. കെട്ടിയാടാൻ ആരെങ്കിലും വേഷങ്ങൾ ഇനിയും തന്നാൽ 10ഉം ആവർത്തിച്ചേക്കാം.