goa-252B177

സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്
ഗോവയിലെ പല ബീച്ചുകളിലും പാരാ സെയിലിങ്ങ് ചെയ്യാനുള്ള സൌകര്യമുണ്ട്. പാരാ സെയിലിങ്ങ് നല്ലൊരു അനുഭൂതിയാണ്. അത് ചെയ്യാനുള്ള ധൈര്യമില്ലെങ്കില്‍ ആ കാഴ്ച്ച കണ്ട് നിന്നാലും മതി. നല്ലൊരു കൌതുകക്കാഴ്ച്ചയാണത്.

ഹണിമൂണ്‍ കപ്പിള്‍സ്‍ ഒരുപാട് എത്തും ഗോവയില്‍. അതിലൊരു കൂട്ടര്‍ പാരാസെയിലിങ്ങിന് തയാറെടുക്കുന്നത് നോക്കി ഒരിക്കല്‍ കുറെ നേരം നിന്നു, ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ നിഷാ‍ദും.

എന്റെ കയ്യില്‍ ക്യാമറ കണ്ടപ്പോള്‍, പടം എടുത്ത് കൊടുക്കാമോന്ന് അവര്‍ ചോദിച്ചു. ബോട്ട് കെട്ടിവലിച്ച് നീങ്ങുന്ന പാരച്ച്യൂട്ടില്‍ ആ യുവമിഥുനങ്ങള്‍ ആകാശത്ത് പറന്ന് പൊങ്ങുന്നത് തുരുതുരാ ക്ലിക്ക് ചെയ്തു. ആ പടങ്ങള്‍ അവര്‍ക്ക് പിന്നീട് അയച്ച് കൊടുക്കുകയും ചെയ്തു. അതില്‍ ചില പടങ്ങള്‍ അവരുടെ അനുവാദത്തോടെതന്നെ മുകളില്‍ ഇട്ടിരിക്കുന്നു.

പക്ഷെ, എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ഈ ഹണിമൂണ്‍ കപ്പിള്‍സും, ഭാര്യാഭര്‍ത്താക്കന്മാരുമൊക്കെ പാരാസെയിലിങ്ങ് നടത്തുന്നിടത്ത് സംഘാടകരില്‍ ഒരുത്തനെന്തിനാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പായി ആ ചിത്രത്തില്‍ കാണുന്നതുപോലെ തൂങ്ങിക്കിടക്കുന്നത് ?

Comments

comments

17 thoughts on “ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്

 1. നിരന്‍ എന്തിനാ എപ്പോഴും ഇങ്ങനെ ഒരു കട്ട്റുംമ്പ് ആയി ജീവിക്കുന്നത് .

  അവര് പറക്കട്ടെ .
  അനന്തതയിലെ നീലിമയും കണ്ടു .
  മതി തീരാത്ത മോഹങ്ങളില്‍
  മുങ്ങി തുടിച്ച്
  രണ്ട് അരയന്നങ്ങള്‍ ആയി പറക്കട്ടെ

  എന്‍റെ ഗവി ഭാവന ഉണരുന്നു .പക്ഷേ ഞാന്‍ പണിമുടക്കില്‍ ആയതുകൊണ്ട് ബ്ലോഗ്ഗാന്‍ പറ്റില്ലല്ലോ .ബൂലോകരുടെ നല്ല കാലം

 2. കണ്ടൊ എല്ലാം ഒരു സംശയത്തിന്റെ കണ്ണുക്കളിലൂടെ നോക്കിക്കാണുന്നു..:((((
  നല്ല ചിതര്‍ങ്ങള്‍…ആ ചേട്ടനില്ലായിരുനു എങ്കില്‍ ചിലപ്പോള്‍ അവരു പേടിച്ച്..:(((

 3. അതു ശരിയാണല്ലോ…എല്ലാടത്തും കാണും കുറേ കട്ടുറുമ്പുകള്‍…ശല്യമായി..സ്വസ്ഥമായി ഒന്ന് പറക്കാനും സമ്മതിക്കാതെ…ഭാര്യാ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ വീണാലും ഈ കട്ടുറുമ്പിനു എന്തു ചെയ്യാന്‍ പറ്റും..ചാടി പിടിക്കുമോ..പിടിച്ചാല്‍ വീഴാതിരിക്കുമോ ?? ആ‍ാ എനിക്കറിയില്ല…

 4. അവരുടെ സ്വര്‍ഗത്തിന്റെ പടമെടുക്കാനും പോസ്റ്റ് ചെയ്യാനും വേറെയും ചില കട്ടുറുമ്പുകള്‍… :)

 5. വായിച്ച് വന്നപ്പോള്‍ ഞാനും ഓര്‍ക്കുകയായിരുന്നു, കപ്പിള്‍സ് എന്നു പറഞ്ഞാല്‍ മൂന്ന് പേര്‍ ആണൊന്ന്. വിവരണം മുഴുവന്‍ വായിച്ചപ്പോഴല്ലെ മാസ്സിലായെ, കപ്പിള്‍സ് എന്ന് പറഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും പിന്നെ ഒരു കട്ടുറുമ്പുമാണെന്ന്

 6. ആ പൈലറ്റ് കട്ടുറുമ്പ് അവരെ രക്ഷിക്കാനാണെന്നു വിചാരിക്കാം…പക്ഷേ ..,നീലാകാശത്തില്‍ സ്വച്ഛന്ദം വിഹരിക്കുന്ന അവരുടെ പടം പിടിക്കുന്നയാളല്ലേ യഥാര്‍ത്ഥ കട്ടുറുമ്പ്.. :)

 7. ജിഹേഷ് – തന്നെ തന്നെ.

  നിഷാന്ത് – തന്നെ തന്നെ.

  കാപ്പിലാനേ – ഞാനല്ല താങ്കളാ കാപ്പിലുറുമ്പ്.

  പ്രിയാ ഉണ്ണികൃഷ്ണന്‍ – തന്നെ തന്നെ.

  അനൂപേ – ഞാന്‍ സിനിമ എടുക്കും. തലേല്. ഫിലിം പെട്ടി എടുക്കും. :) ഇരട്ടക്കമന്റിന് നന്ദി.

  ശ്രീവല്ലഭന്‍ – വേണ്ടാ, വേണ്ടാ.

  ഗീതേച്ചീ – പിടിച്ചത് തന്നെ :)

  കാണാമറയത്ത് – സംശയം ഒരു രോഗമാണോ സാര്‍ :)

  കാന്താരിക്കുട്ടീ – കട്ടുറുമ്പ് നോക്കി നില്‍ക്കും. അത്ര തന്നെ.

  ഷാരൂ – അടി അടി.

  ലക്ഷ്‌മീ – സമ്മതിച്ചിരിക്കുന്നു ആ വ്യാഖ്യാനം :)

  റെയര്‍ റോസേ – ബേണ്ടാട്ടാ… അടി കിട്ടും. ങ്ങാ..

  കുറ്റ്യാടിക്കാരാ, അത്ക്കന്‍, ഗോപന്‍,….സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പിനെ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>