വാർത്ത 1:- മോദിക്കൊപ്പം സമൂസ കഴിക്കാൻ ആഗ്രഹമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ.
കമന്റ് 1:- സ്കോട്ട് മോറിസൺ അണ്ണാ ചതിക്കരുത്. ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയാണ്.
വാർത്ത 2:- ഒബാമ ഒന്നിനും കൊള്ളാത്തവനായിരുന്നെന്ന് ട്രംപ്.
കമന്റ് 2:- പറയുന്നത് അമേരിക്ക കണ്ട ഏറ്റവും പ്രഗത്ഭനായ പ്രസിഡന്റാണേയ്.
വാർത്ത 3:- അമേരിക്കയിലെ മിഷിഗണില്‍ ഡാം തകര്‍ന്ന് വെള്ളപ്പൊക്കം.
കമന്റ് 3:- കേരളത്തിൽ തകരാൻ പാകത്തിന് ഡാമൊന്നും ഇല്ലാത്തതുകൊണ്ട് കുഴപ്പമില്ല.
വാർത്ത 4:- കമ്പനികളെ ഇന്ത്യയിലേക്ക് വിളിക്കുന്നു; യു.എസ്-ചൈന വ്യാപാര യുദ്ധം മുതലെടുക്കാന്‍ ഇന്ത്യ.
കമന്റ് 4:- അതിർത്തിൽ നേരിട്ടുള്ള യുദ്ധത്തിന് ചൈനയും കോപ്പ് കൂട്ടുന്നുണ്ട്.
വാർത്ത 5:- കൂണ്‍ കഴിക്കാം, വൈറസ്‌ജന്യ രോഗങ്ങളെ പ്രതിരോധിക്കാം.
കമന്റ് 5:- കണ്ണിൽക്കണ്ട വിഷക്കൂണ് വരെ കഴിച്ച് ആശുപത്രി നിറയ്ക്കാതിരുന്നാൽ മതിയായിരുന്നു.
വാർത്ത 6:- പ്രതിരോധ സെക്രട്ടറിക്ക് കോവിഡ്; ആരോഗ്യ മന്ത്രാലയത്തിലെ യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കി.
കമന്റ് 6:- ഹെന്ത്, തീക്കട്ടയിൽ ഉറുമ്പരിക്കുന്നെന്നോ ?
വാർത്ത 7:- വിമാനത്തിനുള്ളില്‍ രോഗാണുക്കൾ പെട്ടെന്ന് പടരില്ലെന്ന് യു.എസ് വിദഗ്ദ്ധർ; സാമൂഹ്യ അകലവും നിര്‍ബന്ധമല്ല.
കമന്റ് 7:- ബസ്സുകളിൽ വൈറസ് പടരില്ലെന്ന് ഇന്ത്യൻ വിദഗ്ദ്ധരും കണ്ടെത്തിക്കഴിഞ്ഞു.
വാർത്ത 8:- ചതിച്ചാല്‍ ദ്രോഹിക്കുന്നതാണ് സിപിഎം നയമെന്ന് പി.കെ.ശശി എം.എല്‍.എ.
കമന്റ് 8:- നാക്ക് ചതിച്ചതാണെന്നും നാക്കിനെ പരസ്യമായി ശാസിക്കാൻ സാദ്ധ്യതയുണ്ടെന്നും പാണന്മാർ.
വാർത്ത 9:- തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്റെ മൃതശരീരം പുറത്തെടുത്തു.
കമന്റ് 9:- കുഴൽക്കിണറുകൾ കുത്തുന്നത് തന്നെ കുഞ്ഞുങ്ങൾക്ക് വീണ് മരിക്കാനാണ്.
വാർത്ത 10:- ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനെതിരെ സി.പി.എം. പോളിറ്റ്ബ്യൂറോ.
കമന്റ് 10:- ഈ നയം ചില പ്രത്യേക സ്ഥലങ്ങളിൽ ബാധകമായിരിക്കുന്നതല്ല.