മോഷ്ടാവിൻ്റെ സദാചാര പ്രസംഗം.


22
ലയാള സാഹിത്യത്തെപ്പറ്റിയും കോപ്പിയടിയെപ്പറ്റിയും സോഷ്യൽ മീഡിയയെപ്പറ്റിയും, വിശ്വസാഹിത്യകാരൻ എന്ന് അവകാശപ്പെടുന്ന മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ ചോരൻ്റെ വരികൾ ശ്രദ്ധിക്കുക.

• സാഹിത്യം സത്യമാണ് പോലും!

• സോഷ്യൽ മീഡിയയോട് പുച്ഛം.
(അവിടുന്നാണ് വിശ്വ സാഹിത്യകാരൻ നിർദാക്ഷിണ്യം മോഷണം നടത്തിയിരുന്നത്).

• ഇന്ന് നമ്മൾ പൊക്കി നടക്കുന്ന പലരും സർഗ്ഗ സാഹിത്യം അടിച്ചുമാറ്റി അവാർഡ് വരെ നേടിയിട്ടുള്ളവരാണ് പോലും! (ആരാണ് പറയുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക).

• ഭാഷ നേരിടുന്ന പ്രതിസന്ധിയെപ്പറ്റിയും ഗീർവാണം ഉണ്ട്.

വിശ്വസാഹിത്യകാരൻ പുതിയ മന്ത്രിസഭയിലെ പ്രമുഖരുമായി ചേർന്ന് നിന്ന് ഷാൾ പുതപ്പിക്കലും പുസ്തക പ്രകാശനങ്ങളും തുടങ്ങിയിട്ടുണ്ട്. അതിന്റെ ചിത്രം കമന്റിൽ ഇട്ടിട്ടുണ്ട്. പുതിയ ഭരണകൂടത്തിലെ ഭരണാധികാരികളും മന്ത്രിമാരും സൂക്ഷിച്ചാൽ കൊള്ളാം. പ്രത്യേകിച്ച് സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ടവർ. സമഗ്ര സംഭാവനയ്ക്ക് അർഹനായിട്ടുള്ള മറ്റൊരാൾ ഇന്ന് മലയാളത്തിൽ ഇല്ല എന്നാണ് ആശാൻ സ്വയം പറഞ്ഞു നടക്കുന്നത്.

സമർപ്പണം:- സോമനടി എന്ന് ഇതുവരെ കേട്ടിട്ടില്ലാത്ത മലയാളത്തിലെ പ്രമുഖ എഴുത്തുകാർക്കായി ഈ കുറിപ്പ് സമർപ്പിക്കുന്നു.

സാഹിത്യചോരൻ്റെ ആ വൃത്തികേട് മൊത്തത്തിൽ വായിക്കണമെന്നുള്ളവർക്കായി താഴെ ചേർക്കുന്നു. അരപ്പേജിൽ എത്ര അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും ഉണ്ടെന്ന് കണ്ടുപിടിക്കുന്നവർക്ക് എന്റെ വക ഒരു പുസ്തകം സമ്മാനം. ഇനി താഴെ വായിക്കൂ.
**********
മണിയയും കലയും വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ച് എഴുതണമെന്ന് എഴുതി കണ്ടു. അതെ അക്ഷരം അഗ്നിയാണ്. ഈ ലോകത്തിന്റെ വളർച്ചയും താഴ്ച്ചയും അക്ഷരമാണ്. ഇന്ത്യ താഴെക്ക് പോകുന്ന പ്രധാന കാരണം ഇവിടെ നല്ല വായനയില്ല. ഇവിടെ വളരുന്നത് ചീഞ്ഞ രാഷ്ട്രീയം, ജാതി മതം, സിനിമയാണ്. ഒപ്പം എ ഐ എഴുത്തുകാർ.
പശ്ചാത്യർ വായിച്ചു വളരുന്നു.

ഇത് എഴുതാൻ കാരണം റാണിജി ഒരു പ്രയോഗം നടത്തി. “എഴുത്തിന്റെ എഴുത്തച്ഛനായി മാറി കഴിഞ്ഞു”. ഇതുപോലുള്ള പ്രയോഗം തലയില്ലാത്ത സോഷ്യൽ മീഡിയ എഴുത്തുകാർക്ക് സുഖിക്കും. അതിനാൽ വാക്കുകൾ സൂക്ഷിച്ചു എഴുതുക. സാഹിത്യം സത്യമാണ്. ഈശ്വരനാണ്. അതിന് വിപരീതമാണ് എഴുത്ത് രംഗത്ത് ഇന്ന് കാണുന്നത്. സോഷ്യൽ മീഡിയ അതിനൊരു കാരണമാണ്. എന്തും അതിൽ തള്ളാം. സ്തുതി ക്കാൻ പാണന്മാർ ധാരാളം.

ഭാഷാ സാഹിത്യത്തിൽ ആർക്കും എഴുത്തച്ഛനാകാൻ സാധിക്കില്ല. 1985 ൽ ശ്രീ. ശ്രീമുല നഗരം വിജയൻ എന്റെ “കടൽക്കര” സംഗീത നാടകത്തിന് അവതരിക എഴുതി. അതിലെ ഒരു വാചകം ഇങ്ങനെ “ഈ പ്രപഞ്ച സത്യം കണ്ടെത്തുന്ന കരുത്തനായ അന്വേഷകനാണ് കവി. ആഴ കടലിൽ ആയിരം ചിപ്പികൾ ചികഞ്ഞാലും അപൂർവ്വമായല്ലേ മുത്തു നേടാൻ പറ്റു”. എഴുത്തിന്റെ ലോകം ഈ മുത്തുകൾ തേടിയുള്ള യാത്രയാണ്. കാളിദാസനെപ്പോലുള്ള മഹാന്മാർ ലോകത്തെ കണ്ടത് എഴുത്തിലു ടെയാണ് അല്ലാതെ കച്ചവട അവാർഡ് വാങ്ങി പത്രക്കാരന് കാശ് കൊടുത്തു പത്രത്തിൽ പരസ്യം നടത്തി ഗ്രൂപ്പുകളിൽ ചാർത്തി എഴുത്തുകാർ ആയവരല്ല. എഴുത്തച്ഛനാകാൻ ആർക്കും സാധിക്കില്ല. ഭാഷാ സാഹിത്യം അത്രമാത്രം ആഴത്തിലാണ്. അപൂർവ്വം എഴുത്തുകാർ മുത്തിന്റെ പരിസരത്തു് എത്തിയിട്ടുണ്ട് ഇല്ലെന്നല്ല.

കേരള സാഹിത്യം പതിനാലാം നൂറ്റാണ്ടു മുതൽ ഇംഗ്ലീഷിൽ നിന്ന് കോപ്പി ചെയ്തു എഴുതി വന്നവരാണ്. അതിന് ധാരാളം തെളിവുകളുണ്ട്. ഇന്ന് നമ്മൾ പൊക്കി നടക്കുന്ന പലരും മുൻപുള്ള പലരും സർഗ്ഗ സാഹിത്യം അടിച്ചു മാറ്റി അവാർഡ് വരെ വാങ്ങിയിട്ടുണ്ട്. സർഗ്ഗ സാഹിത്യം നാടകം, നോവൽ, കഥ, കവിതയാണ്. മുമ്പ് സംസ്‌കൃത സാഹിത്യം ഇവിടെ പച്ച പിടിച്ചു. അതൊന്നും ജനകിയമല്ലായിരുന്നു. രാജകീയമായിരുന്നു. ഇപ്പോൾ രാഷ്ട്രീയക്കാർ സാഹിത്യ മേഖലയിൽ കടന്നു കയറി കുറെ അടിമ എഴുത്തുകാരെ വളർത്തി പുകഴ്ത്തലും പുരസ്‌കാരങ്ങളും നടത്തി ഭാഷാ സാഹിത്യത്തെ അപമാനിക്കുന്നു. എം. കൃഷ്ണൻ നായരോ, സുകുമാർ അഴിക്കോടോ, പാട്ടിലൂടെ എത്തിക്കാൻ വയലാറോ ഇല്ല. ഇതാണ് നമ്മുടെ ഭാഷ നേരിടുന്ന പ്രതിസന്ധി. ദുരവസ്ഥ.
***********

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>