വാർത്തേം കമന്റും – (പരമ്പര 27)


1111

വാർത്ത 1:- പത്തുവർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോ‍ാധനമെന്ന് ഉമ്മൻ‌ചാണ്ടി.
കമന്റ് 1:- മദ്യവിൽ‌പ്പന വീണ്ട‍ും വർദ്ധിപ്പിക്കാനുള്ള പുതിയ നമ്പർ എന്തോ ആകാനാണ് സാദ്ധ്യത.

വാർത്ത 2:- ഇന്ത്യൻ ടീമിൽ കളിക്കാനായി എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണെന്ന് മുപ്പത്തിരണ്ടുകാരനായ ശ്രീശാന്ത്
കമന്റ് 2:- വയസ്സാകുന്തോറും കളിക്കാനുള്ള പാകവും യോഗ്യതയും ആകുന്നത് ക്രിക്കറ്റിലല്ല, രാഷ്ട്രീയത്തിലാണ്.

വാർത്ത 3 :- ആത്മഹത്യ കുറയ്ക്കാൻ സീലിങ്ങ് ഫ‍ാൻ നിരോധിക്കണമെന്ന് രാഖി സാ‍വന്ത്.
കമന്റ് 3 :- കെട്ടിത്തൂങ്ങാനുള്ള സാരി ഉപേക്ഷിക്കുന്ന കാര്യത്തിൽ ഈയമ്മയെത്തന്നെ മാതൃകയാക്കാവുന്നതാണ്.

വാർത്ത 4:- സദ്‌ഭരണത്തിൽ കേരളം ഒന്നാമതെന്ന് ബാംഗ്ലൂരിലെ ‘പബ്ലിക്ക് അഫയേർസ് സെന്റർ’ എന്ന സംഘടനയുടെ റിപ്പോർട്ട്.
കമന്റ് 4:- ഇതാണ് സദ്‌ഭരണമെങ്കിൽ അങ്ങനെയൊരു സദ്ഭരണം ഞങ്ങൾക്ക് വേണ്ടായേ.

വാർത്ത 5:- കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് വയലാർ രവി.
കമന്റ് 5:-  അധികാരക്കസേരകളിൽ മാറി മാറി ഇരുന്ന് നിരങ്ങിയിട്ടും കൊതി തീരുന്നില്ല അല്ലേ നേതാവേ ?

വാർത്ത 6:- കരീബിയന്‍ ട്വന്റി 20 ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ബാര്‍ബഡോസ് ട്രിഡന്റ്‌സ് എന്ന ടീമിനെ സ്വന്തമാക്കിയത് വെറും 6600 രൂപയ്ക്കെന്ന് (100 ഡോളർ) വിജയ് മല്ല്യ.
കമന്റ് 6:-
കരീബിയയിൽ ഇനി വല്ല ക്രിക്കറ്റ് ടീമും ബാക്കിയുണ്ടോ ? ഉണ്ടെങ്കിൽ നാലഞ്ചെണ്ണം വാങ്ങാനായിരുന്നു.

വാർത്ത 7:- കെ.എം.മാണിയുടെ കൈയ്യിലുള്ളത് 40,000 രൂപ മാത്രം.
കമന്റ് 7:- ഈ പണമെണ്ണാൻ എന്തിനാണ് നോട്ടെണ്ണൽ മെഷീൻ എന്ന് പൊതുജനം.

വാർത്ത 8:- അഴിമതിയും സ്വജനപക്ഷപാതവും തടയുന്നതില്‍ സോണിയ ഗാ‍ന്ധിയെ മാതൃകയാക്കണമെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി.
കമന്റ് 8:- സർക്കാർ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്നു എന്ന് സോണിയാ ഗാന്ധി.

വാർത്ത 9:- സമൂഹമാദ്ധ്യമങ്ങളിലെ സംവാദങ്ങൾ അന്തസ്സുറ്റതാകണമെന്ന് കൊടിയേരി ബാലകൃഷ്ണൻ.
കമന്റ് 9:- മറ്റുള്ളയിടങ്ങളിൽ എങ്ങനെ വേണമെങ്കിലും ആയിക്കോളൂ എന്നാണോ ?

വാർത്ത 10:- വികസനം ഗ്രാമങ്ങളിൽ നിന്ന് ആരംഭിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു.
കമന്റ് 10:-  ബാക്കിയുള്ള ഗ്രാമങ്ങളെക്കൂടെ വികസനത്തിന്റെ പേരിൽ മലീമസമാക്കണമെന്ന് ചുരുക്കം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>