5

മെമ്മറീസ്


നാസർ വില്ലനായും മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായ നായകനായും അഭിനയിച്ച്, മോഹൻ സംവിധാനം ചെയ്ത ഒരു പഴയ സിനിമയുണ്ട്. പേര് ‘മുഖം‘. ഭർത്താക്കന്മാർ വഴിപിഴച്ച് നടന്നതിന് ശിക്ഷയായി അവരുടെ നല്ലവരായ ഭാര്യമാരെ കൊല ചെയ്യുന്ന വില്ലൻ. അതാണ് ആ സിനിമയുടെ ത്രെഡ്.

ആ ത്രെഡ് പൊക്കി, ഭാര്യമാർക്ക് പകരം ഭർത്താക്കന്മാരെ കൊല്ലുന്നതാക്കി മാറ്റി, വേറേ കുപ്പിയിൽ ഇറക്കിയിരിക്കുന്നതാണ് മെമ്മറീസ് എന്ന സിനിമ. ‘മുഖം’ ഇറങ്ങുമ്പോൾ ജനിച്ചിട്ടില്ലാത്തവർക്കും ആ സിനിമ കാണാത്തവർക്കും ‘മെമ്മറീസ്’ നന്നായി ആസ്വദിക്കാൻ പറ്റിയിട്ടുണ്ടാകാം. എനിക്ക് പക്ഷേ കുപ്പി മാറിയ വീഞ്ഞ് തിരിച്ചറിഞ്ഞവന്റെ അവസ്ഥയായിരുന്നു.

മലയാളം സിനിമയുടെ ഏറ്റവും വലിയ ഒരു പ്രത്യേകത, തെലുങ്ക് തമിഴ് സിനിമകളേക്കാൾ റിയലിസ്റ്റിക്ക് ആയിരിക്കും എന്നതാണ്. റോഡിലും സീനിയർ ഓഫീസർമാരുടെ മുന്നിലുമൊക്കെ ഔദ്യോഗിക സമയത്ത് പോലും നടന്ന് കള്ളുകുടിക്കുന്ന നായക കഥാപാത്രം എന്തുകൊണ്ടോ അൽ‌പ്പം പോലും റിയലിസ്റ്റിക്കാണെന്ന് തോന്നിയില്ല. അങ്ങനൊന്ന് കേരള പോലീസിലെന്നല്ല ഒരു പോലീസിലും നടക്കാത്ത കാര്യമാണ്. വ്യത്യസ്ത വേഷങ്ങൾ ഉണ്ടാക്കി പൃഥ്വിരാജിനെക്കൊണ്ട് അഭിനയിപ്പിച്ചേ അടങ്ങൂ എന്ന് കച്ചകെട്ടി പടച്ചിറക്കിയതുപോലെ ഒരു സിനിമ. ക്യാമറയിലും സ്റ്റണ്ടിലും ഗ്രാഫിക്സ്റിലുമൊക്കെ പുതുമ കാണിക്കുന്നത് ഇക്കാലത്തെ രീതികളും സാദ്ധ്യതകളുമാണ്. അതിനെയൊന്നും തള്ളിപ്പറയുന്നില്ല. പക്ഷെ, മൊത്തത്തിൽ ‘മെമ്മറീസ്‘ എനിക്കിഷ്ടമായില്ല. 10 ൽ 3.5 മാർക്ക് മാത്രം.

Comments

comments

6 thoughts on “ മെമ്മറീസ്

 1. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്, കുറേ മാസങ്ങൾക്ക് ശേഷം ബ്ലോഗിലും പബ്ലിഷ് ചെയ്യുന്നു.

 2. താങ്കള്‍ ചൂണ്ടിക്കാണിച്ച സാമ്യം ഒഴിച്ചു നിര്‍ത്തിയാല്‍ മുഖം എന്ന സിനിമയുമായി ഒരു തരത്തിലും മെമ്മറിയെ സാമ്യപ്പെടുത്താന്‍ ആവില്ല.
  .
  എനിക്കും അത്ര ഇഷ്ട്ടമായില്ല ഈ ചിത്രം.

 3. ‘മുഖം’ കണ്ടിട്ടില്ല. ‘മെമ്മറീസ്’ കണ്ടു. ഇത്തരം കഥകൾ എനിക്ക് പോതുവെ ഇഷ്ടപ്പെടാറില്ല. സിനിമയെക്കുറിച്ച് നല്ല അഭിപ്രായം എന്നുപറയാം.

 4. “വ്യത്യസ്ത വേഷങ്ങൾ ഉണ്ടാക്കി പൃഥ്വിരാജിനെക്കൊണ്ട് അഭിനയിപ്പിച്ചേ അടങ്ങൂ എന്ന് കച്ചകെട്ടി പടച്ചിറക്കിയതുപോലെ ഒരു സിനിമ”

  ഈ സിനിമ കണ്ടപ്പോൾ ‘മുഖം’ ഓർമ്മ വന്നിരുന്നു.
  വെറുതെ over complicated ആക്കി വലിച്ചു നീട്ടിയ സിനിമ.
  അല്പ്പം പോലും വിശ്വസനീയത തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>