വാർത്തേം കമന്റും – (പരമ്പര 33)


33

വാർത്ത 1:- സണ്ണി ലിയോണിന്റെ ജീവിതകഥ ഈ വർഷാവസാനത്തോടെ തീയറ്ററിലെത്തും.
കമന്റ് 1:- പച്ചയാ‍യ ആവിഷ്ക്കാരമാണെങ്കിൽ ഒറ്റദിവസം കൊണ്ട് കബാലിയുടെ റെക്കോഡ് ഭേദിക്കാനുള്ള സാദ്ധ്യതയുണ്ട്.

വാർത്ത 2:- ആം ആദ്‌മി എം.എൽ.എ.കർതാർ സിങ്ങ് തൻവാറിന്റെ 130 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.
കമന്റ് 2:- പാവപ്പെട്ട അമീർ ആം ആദ്‌മികളെ ജീവിക്കാനും സമ്മതിക്കില്ലെന്നോ ?

വാർത്ത 3 :- പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി.
കമന്റ് 3 :- ബാക്കി ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവരെ ഉമ്മ വെച്ച് വിട്ടാൽ മതീന്നാണോ ?

വാർത്ത 4:- എവിടെ നന്മയുണ്ടോ അവിടെ കേരളകോണ്‍ഗ്രസുണ്ടെന്ന് കെ.എം. മാണി.
കമന്റ് 4:-  പിളർപ്പിന് നന്മ എന്നും പര്യായമുണ്ടോ ?

വാർത്ത 5:- തിരുവനന്തപുരത്തെ എ.ടി.എം. കവർച്ചയ്ക്ക് പിന്നിൽ റുമേനിയക്കാർ..
കമന്റ് 5:- മലയാളികളാണ് ഏറ്റവും വലിയ ബുദ്ധിമാന്മാരെന്നും ഏറ്റവും വലിയ കള്ളന്മാരെന്നുമുള്ള ധാരണ റുമേനിയക്കാർ പൊളിച്ചടുക്കി.

വാർത്ത 6:- കെ.എം മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണമെന്ന് കോടിയേരി.
കമന്റ് 6:- കള്ളനെ പുണ്യവാളനാക്കുന്ന സംവിധാനത്തെ അവസരവാദ രാ‍ഷ്ട്രീയം എന്ന് പറയും.

വാർത്ത 7:- റിയോയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ബസ്സിനുനേരെ വെടിവെപ്പ്.
കമന്റ് 7:- കേരളത്തിൽ മാത്രമല്ല റിയോയിലും മാദ്ധ്യമപ്രവർത്തകർക്ക് കഷ്ടകാലമാണ്.

വാർത്ത 8:- സെല്‍ഫി അപകടമേഖലകള്‍ അടയാളപ്പെടുത്താന്‍ കേന്ദ്ര നിര്‍ദേശം.
കമന്റ് 8:- റോഡിലെ കുണ്ടും കുഴികളും കൂടെ ഈ അപകട മേഖലയിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

വാർത്ത 9:- മുന്നണി പ്രസക്തം എന്നാല്‍ ഇപ്പോള്‍ ഒറ്റയ്ക്ക് തുടരുമെന്ന് കെ.എം. മാണി.
കമന്റ് 9:- അടുത്ത തിരഞ്ഞെടുപ്പ് വരുന്നേരം മുന്നണി പ്രസക്തമാ‍കുമെന്നും അതുവരെ ഒറ്റയ്ക്ക് തുടരാൻ പ്രത്യേക ചിലവൊന്നും ഇല്ലെന്നും കവിഭാഷ്യം.

വാർത്ത 10:- മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്നും കേരളത്തിൽ നിരക്ഷരർ ഇല്ലെന്നും മുൻ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
കമന്റ് 10:- ജഡ്ജ് അദ്ദേഹം മലയാളികളെ ആക്കിയതൊന്നുമല്ലല്ലോ ?!

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>