വാർത്തേം കമന്റും – (പരമ്പര 118)


119
വാർത്ത 1:- ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സഹായം സുരക്ഷിതം; കണക്കുകള്‍ നോക്കാമെന്ന് മുഖ്യമന്ത്രി.
കമൻ്റ് 1:- കഴിഞ്ഞ കണക്കുകൾ നോക്കിയപ്പോളാണല്ലോ തട്ടിപ്പുകൾ പുറത്ത് വന്നതും കേസായതും.

വാർത്ത 2:- താമരശ്ശേരി ചുരത്തിൽ വിള്ളൽ; ഭാരവാഹനങ്ങൾക്ക് നിയന്ത്രണം.
കമൻ്റ് 2:- ആ ചുരത്തിന് വല്ലതും സംഭവിച്ചാൽ കേരളക്കര ഇതിലും വലിയ ദുരിതത്തിലേക്ക് കടക്കും.

വാർത്ത 3:- പെരിയാർ കരകവിഞ്ഞു; 2019നുശേഷം ഇത്രയും ജലനിരപ്പുയരുന്നത് ആദ്യം, ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയിൽ.
കമൻ്റ് 3:- 2018 ലേക്കാൾ വലിയ പ്രളയം വരുന്നുണ്ടെന്നാണോ?

വാർത്ത 4:- ചെമ്പരത്തിച്ചായ നല്ലതെന്ന് നയന്‍താര, രൂക്ഷവിമര്‍ശനവുമായി ലിവര്‍ ഡോക്ടര്‍.
കമൻ്റ് 4:- ചെമ്പരത്തിപ്പൂവ് വെക്കേണ്ടി വരുമോ എന്ന് പൊതുജനം.

വാർത്ത 5:- 55 കോടി വരെ വില വരുന്ന വാച്ചും ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹവും.
കമൻ്റ് 5:- സമയത്തിന് നല്ല വിലയുണ്ടെന്ന് മനസ്സിലായില്ലേ ?

വാർത്ത 6:- സുരക്ഷിതമല്ല പതിമൂന്ന് ജില്ലകള്‍, അപകടമുനയിലാണ് കേരളം, മുന്നിലുണ്ട് കേദാര്‍നാഥ്.
കമൻ്റ് 6:- ബാക്കിയുള്ളത് ഒരു ജില്ല മാത്രം. അത് അയൽസംസ്ഥാനത്തോട് ചേർത്താൽ കേരളം എന്ന സംസ്ഥാനം പിന്നെ ചരിത്രത്താളുകളിൽ മാത്രം.

വാർത്ത 7:- വയനാട്ടിൽ വൻഉരുൾപൊട്ടൽ; നിരവധി മരണം, വ്യാപക നാശനഷ്ടം.
കമൻ്റ് 7:- മഴക്കാലത്ത് കേരളമിങ്ങനെ ഒരു ദുരന്തഭൂമിയായി മാറാതിരിക്കട്ടെ.

വാർത്ത 8:- നിയന്ത്രണങ്ങൾ പാലിക്കാത്ത ട്രക്ക് ഉടമകൾക്ക് കനത്ത പിഴ.
കമൻ്റ് 8:- സംഭവം ദുബായിയിൽ ആയതുകൊണ്ട് പറഞ്ഞത് പോലെ നടന്നിരിക്കും. വേണമെങ്കിൽ ഇന്നാട്ടുകാർക്ക് കണ്ട് പഠിക്കാം.

വാർത്ത 9:- ‘പറഞ്ഞതിലും കൂടുതലാണ് കണക്ക്, മുണ്ടക്കൈയിലെ ഓരോ വീടും എനിക്കറിയാം, അഭയം തേടിവന്നവർ നിരവധിയാണ്’:- രക്ഷപ്പെട്ട പ്രവാസി.
കമൻ്റ് 9:- മരണക്കണക്കുകൾ കു റച്ച് പറയുക എന്നതാണ് കാലാകാലങ്ങളായുള്ള സമ്പ്രദായം. സ്ഥിരീകരിക്കാൻ സമയമെടുക്കുമെന്നതാണ് വിശദീകരണം.

വാർത്ത 10:- മനു ഭാക്കറിന്റെ പരിശീലനത്തിനായി ചെലവഴിച്ചത് 2 കോടിയോളം രൂപ; വെളിപ്പെടുത്തലുമായി കായിക മന്ത്രി……
കമൻ്റ് 10:- ഇതുപോലെ എല്ലാ കായിക താരങ്ങൾക്ക് വേണ്ടിയും ചിലവഴിച്ചാൽ എത്രയെത്ര ഒളിമ്പിക് മെഡലുകൾ ഇന്ത്യയ്ക്ക് നേടാനാകും!

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>