268

താക്കോല്‍ പഴുതിലൂടെ



ക്തജനങ്ങളേക്കാളധികം ടൂറിസ്റ്റുകളാണിപ്പോൾ ആ ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രത്തിന്റെ പഴക്കവും, ചരിത്രപ്രാധാന്യവും, അകത്തും പുറത്തുമുള്ള കൊത്തുപണികളുടെ പ്രാധാന്യവുമൊക്കെയാണതിന് കാരണം.

അവിടെ എത്തിയപ്പോഴേക്കും പ്രധാനപ്രതിഷ്ഠകളിലൊന്നിന്റെ തിരുനട അടഞ്ഞുകഴിഞ്ഞിരുന്നു. മണിക്കൂറുകൾ കാത്തുനിന്നാലേ ഇനി അകത്തിരിക്കുന്ന ദേവന്റെ കടാക്ഷം കിട്ടുകയുള്ളൂ എന്നും മനസ്സിലാക്കി. അതുവരെ കാത്തുനിൽത്താൻ ക്ഷമയുണ്ടായില്ല. നടയുടെ വാതിലിലുള്ള താക്കോല്‍പ്പഴുതുപോലുള്ള ഒരു ചെറുദ്വാരത്തിലൂടെ, അകത്തുള്ള വൈദ്യുതിവിളക്കുകളുടെ പ്രഭാപൂരത്തിൽ തിളങ്ങിനിൽക്കുന്ന ദേവനെ കൺകുളിർക്കെ കണ്ടു. ക്യാമറക്കണ്ണിനേയും ആ ദ്വാരത്തിലൂടെ കുത്തിക്കയറ്റി ദേവനെ കാണിച്ചുകൊടുത്തു.

ക്ഷേത്രമേതാണെന്നും, ദേവന്റെ പേരെന്താണെന്നും പറയുന്നവർക്ക് പ്രത്യേകം ദേവപ്രീതിയുണ്ടായിരിക്കുന്നതാണ്.

Comments

comments

16 thoughts on “ താക്കോല്‍ പഴുതിലൂടെ

  1. ഉത്തരം അറിയില്ല, പക്ഷെ തേങ്ങ ഇതാ….

    ഠേ…….

    നീരുവും സി ബി ഐ ആണോ താക്കോല്‍ പഴുതില്‍ കുത്തിക്കയറ്റാവുന്ന ക്യാമറ്.

  2. എനിക്ക് എപ്പോഴും പറ്റാറുള്ളതാണ് ഇതുപോലത്തെ സംഗതികള്‍. അമ്പലത്തില്‍ ചെല്ലുമ്പോള്‍ നട അടഞ്ഞുകിടക്കും. നല്ലവണ്ണം പ്ലാന്‍ ചെയ്യാതെ
    ശ്രാവണബെലഗോളയില്‍ പോയപ്പോള്‍ ഹൊയ്സാലേശ്വരന്‍‌റെ അമ്പലം അടഞ്ഞുകിടന്നതോര്‍മ്മ വരുന്നു.

  3. അയ്യേ… നീരൂനപ്പോ ഈ ഒളിച്ചുനോട്ടോം കയ്യിലുണ്ടൊ..?!! ഫയങ്കരാ.. :)

    ഉത്തരം ഒക്കെ അവസാനം പറഞ്ഞ് തന്നാൽ മതി. കണ്ടിട്ട് ഒരു ശിവലിംഗം പോലെ തോന്നുണൂ…

    താക്കോൽ പഴുതിലൂടേം ഇങ്ങനെ പടം പിടിയ്ക്കാം ല്ലേ..

  4. ഒരു പിടിയുമില്ല. ക്ഷേത്രങ്ങളുടെ ഐഡന്റിറ്റി പുറം‌മോടികളിലല്ലേ. അകത്തിരിക്കുന്നയാളെ കണ്ടതുകൊണ്ടു മാത്രം ക്ഷേത്രം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് (എനിയ്ക്ക്).

    എന്നാലും നിരക്ഷരാ, ഈ താക്കോൽ പഴുതിലൂടെയുള്ള ഒളിഞ്ഞുനോട്ടം…..ഞാൻ ഇത്രയ്ക്കങ്ങ് വിചാരിച്ചില്ല കേട്ടോ :)

  5. കൈലാസനാഥനാണെന്നു മനസ്സിലായി

    ഓടോ:ഈ വിഷ്യത്തിലുള്ള എക്സ്പിരിയന്‍സ് സഹായിച്ചു അല്ലെ..;)

  6. ക്ഷേത്രം ഏതെന്ന് അറിയില്ല..
    പ്രതിഷ്ഠ ശിവലിംഗമാണ്…
    ഉത്തരം പകുതി പറഞ്ഞതിനാല്‍ ദേവപ്രീതി പകുതി മതി..:):)

  7. താക്കോലിടാൻ പഴുതുണ്ടെങ്കിൽ ക്യാമറ കേറ്റുന്ന ഭീകരാ….എന്തായാലും ക്യാമറയ്ക്കു മോക്ഷം ഉറപ്പ്‌

  8. വടി കൊടുത്ത് അടി മേടിച്ചെന്ന് പറഞ്ഞതുപോലെയായിപ്പോയി ഈ പോസ്റ്റ് :) :) ഞാനൊരു താക്കോല്‍പ്പഴുത് വിദഗ്ധൻ ആയിക്കിട്ടി :) :)

    ചില സംഭവവികാസങ്ങൾ കൂടെ ഇതുവരെ വന്ന അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. അതിനെപ്പറ്റി എന്തെങ്കിലും പരാമർശം നടത്തിയാൽ കള്ളി വെളിച്ചത്താകുമെന്നുള്ളതുകൊണ്ട് തൽക്കാലം ഒന്നും പറയുന്നില്ല. ഒന്നുരണ്ട് ദിവസം കൂ‍ടെ കാത്തതിനുശേഷം ദേവപ്രീതി അഭിപ്രായം പറഞ്ഞ ആർക്കെങ്കിലും കിട്ടിയോ അതോ ഒളിഞ്ഞ് നോക്കിയ ഞാൻ തന്നെ അതിനർഹനായോ എന്ന് തീരുമാനത്തിലെത്താം. അതുവരെ കാത്തിരിക്കൂ..

  9. ഉത്തരം പറയാൻ സമയമായെന്ന് തോന്നുന്നു.

    ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. അയൽക്കാരനാണ്. അദ്ദേഹത്തിന്റെ കമന്റ് താഴെ ശ്രദ്ധിക്കൂ….

    “എനിക്ക് എപ്പോഴും പറ്റാറുള്ളതാണ് ഇതുപോലത്തെ സംഗതികള്‍. അമ്പലത്തില്‍ ചെല്ലുമ്പോള്‍ നട അടഞ്ഞുകിടക്കും. നല്ലവണ്ണം പ്ലാന്‍ ചെയ്യാതെ
    ശ്രാവണബെലഗോളയില്‍ പോയപ്പോള്‍ ഹൊയ്സാലേശ്വരന്‍‌റെ അമ്പലം അടഞ്ഞുകിടന്നതോര്‍മ്മ വരുന്നു.“

    അതുതന്നെ സംഭവം. ഹൊയ്‌സളേശ്വരന്റെ പ്രതിഷ്ഠയാണത്. അയൽക്കാരൻ ചെന്നപ്പോളും ഞാൻ ചെന്നപ്പോളും നട അടഞ്ഞുകിടക്കുകയായിരുന്നു. എനിക്കിപ്പോ സംശയം അവിടെ നട അടഞ്ഞുതന്നെയാണോ എപ്പോഴും കിടക്കാറ് എന്നാണ് ? അങ്ങനെയാണെങ്കിൽ ഒളിഞ്ഞുനോട്ടം പതിവില്ലാത്തവരും ഒളിഞ്ഞുനോക്കിപ്പോകും.

    പക്ഷെ അയൽക്കാരന്റെ ഉത്തരത്തിൽ ഒരു അപാകതയുണ്ട്. ക്ഷമിക്കണം,അപാകത തന്നെയാണോ എന്നുറപ്പില്ല. ഈ ക്ഷേത്രം ശ്രാവണബേളഗോളയിലല്ല.ശ്രാവണബേളഗോളയിലുള്ളത് ഗോമടേശ്വരനാണ്.

    അവിടെ അടുത്തുതന്നെയുള്ള ഹാളെബീഡു എന്ന ക്ഷേത്രത്തിലാണ് ഹൊയ്‌സളേശ്വരനുള്ളത്. ശ്രാവണബേളഗോളയിൽ പോകുന്നവർ ഹാളെബീഡിലും, ബേലൂരിലും പോകാതെ മടങ്ങില്ല. അതോ ഇനി ഹാളെബീഡു എന്ന അമ്പലം ശ്രാവണബേളഗോള പഞ്ചായത്തിലോ, ജില്ലയിലോ മറ്റോ ആണോ ? അതെനിക്കുറപ്പില്ല. അതിനെപ്പറ്റി പഠിച്ചശേഷം കൂടുതൽ വിവരങ്ങളുമായി വരാം.

    പ്രത്യേക അറിയിപ്പ്
    ————–
    ഒന്നാം സമ്മാനം കിട്ടിയ അയൽക്കാരനിൽ മാത്രമല്ല, താക്കോല്‍പ്പഴുതിലൂടെ ഒളിഞ്ഞുനോക്കിയ എല്ലാവരിലും ഹൊയ്‌സളേശ്വരൻ സംപ്രീതനായിരിക്കുന്നു :)

  10. ദേവപ്രീതി ഒത്തിരി ആവശ്യമായ കാലമായതുകൊണ്ട് അത് സ്വീകരിക്കുന്നു. ലേശം ഫ്രോഡ് പണി കാണിച്ചാണ് ഉത്തരത്തിലെത്തിയത് എന്ന് മോളിലിരിക്കുവനറിയാമെന്നതുകൊണ്ട് അങ്ങേര്‍ക്കുണ്ടാകുന്ന പിണക്കം വെട്ടിപ്പോകാന്‍ താങ്കള്‍ തന്ന ദേവപ്രീതി ഉപയോഗപ്പെടും എന്നാശിക്കുന്നു. പിന്നെ വാലന്‍‌റൈന്‍ പ്രമാണിച്ച് ഒരു ദെവിപ്രീതിവൃതം നോല്‍ക്കുന്ന കാലവുമാണേ.

    അമ്പലം ഹളെബിഡുവില്‍ തന്നെ. ഉത്തരം പറയാതെ പറയാന്‍ ഒരു ശ്രമം നടത്തിനോക്കിയതാണ്

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>